കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യവിരുദ്ധപ്രവര്‍ത്തനം; 11 സിമി ഭീകരര്‍ക്ക് ജീവപര്യന്തം,ശിക്ഷ ഗോധ്ര കലാപത്തിന് പകരം വീട്ടിയതിന്!

മുഖ്യസൂത്രധാരന്‍ സഫ്ദര്‍ നഗോരിയും ഇക്കൂട്ടത്തിലുണ്ട്

Google Oneindia Malayalam News

ഇന്‍ഡോര്‍: രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട 11 സിമി ഭീകരര്‍ക്ക് ജീവപര്യന്തം. ഇന്‍ഡോര്‍ ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. സ്‌ഫോടന വസ്തുക്കളും ആയുധങ്ങളും കൈവശം വയ്ക്കുകയും അഹമ്മബദാബാദില്‍ സ്‌ഫോടന പരമ്പരയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കുമാണ് കോടതി ശിക്ഷ വിധിച്ചിട്ടുള്ളത്. മുഖ്യസൂത്രധാരന്‍ സഫ്ദര്‍ നഗോരിയും ശിക്ഷ വിധിച്ചവരുടെ കൂട്ടത്തിലുണ്ട്. പ്രത്യേക ദൗത്യസേന 2008ല്‍ അറസ്റ്റ് ചെയ്ത പ്രതികളുടെ വിചാരണ പ്രത്യേക സിബിഐ കോടതിയിലാണ് നടന്നിരുന്നത്.

സിമി നേതാവായ സഫ്ദര്‍ നഗോരിയാണ് 2008ല്‍ നഗരത്തില് തുടരെത്തുടരെയുണ്ടായ സ്‌ഫോടനങ്ങളുടെ സൂത്രധാരന്‍. എന്നാല്‍ ഇന്ത്യന്‍ മുജാഹിദ്ദീനാണ് സ്‌ഫോടനങ്ങള്‍ക്ക് പിന്നിലെന്നാണ് ആരോപിയ്ക്കപ്പെട്ടിരുന്നത്. 2008 ജൂലൈ 26ന് ഉണ്ടായ സ്‌ഫോടനത്തില്‍ 57 പേരാണ് കൊല്ലപ്പെട്ടത്. എന്നാല്‍ വിചാരണയ്ക്ക് മുമ്പുതന്നെ നഗോരിയെ ഏറെക്കാലം നഗോരി ജയിലില്‍ അടച്ചിരുന്നു.

case

വിദ്യാര്‍ത്ഥി സംഘടനയായ സിമി രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് 2001ലാണ് നിരോധിയ്ക്കപ്പെട്ടത്. 2002ലെ ഗുജറാത്തിലെ ഗോധ്ര കലാപത്തില്‍ മുസ്ലിങ്ങള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് പകരം വീട്ടാന്‍ 2008ല്‍ അഹമ്മദാബാദില്‍ സ്‌ഫോടന പരമ്പരകള്‍ നടത്തുന്നതിന് വേണ്ടി ഇന്ത്യന്‍ മുജാഹിദ്ദീനും സിമിയും വലിയ ഗൂഡാലോചന നടത്തിയിട്ടുണ്ടെന്ന് പിന്നീട് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

English summary
11 SIMI terrorists, including mastermind Safdar Nagori, get life term for possessing explosives, weapons and plotting anti-national activities.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X