കനത്ത മഞ്ഞ് വീഴ്ച; 11 ട്രക്കര്‍മാരുടെ മൃതദേഹം കണ്ടെടുത്തു
ന്യൂഡല്‍ഹി: കനത്ത മഞ്ഞ് വീഴ്ചയെ തുടര്‍ന്ന് ഉത്തരാഖണ്ഡില്‍ 11 ട്രക്കര്‍മാര്‍ മരിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം കനത്ത മഞ്ഞവീഴ്ചയെ തുടര്‍ന്ന് 17,000 അടി ഉയരത്തിലുള്ള ഉത്തരാഖണ്ഡിലെ ലംഖാഗ ചുരത്തില്‍ പോര്‍ട്ടര്‍മാര്‍, ടൂറിസ്റ്റുകള്‍, ഗൈഡുകള്‍, ട്രക്കര്‍മാര്‍ എന്നിവര്‍ക്ക് വഴി തെറ്റിയിരുന്നു. അവിടെ എയര്‍ഫോഴ്സ് നടത്തിയ തിരച്ചലിലാണ് 11 മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഹിമാചല്‍ പ്രദേശിലെ കിന്നൗര്‍ ജില്ലയെ ഉത്തരാഖണ്ഡിലെ ഹര്‍സിലുമായി ബന്ധിപ്പിക്കുന്ന വഴിയണിത്. ഇവിടെ നടത്തിയ തിരച്ചലിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. എയര്‍ഫോഴ്സുമായി ബന്ധപ്പെട്ടപ്പോള്‍ ഉടന്‍ തന്നെ രണ്ട് ഹെലികോപ്റ്ററുമായി സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രമായ ഹര്‍സിലിലേക്ക് സംഘം പുറപ്പെടുകയായിരുന്നു.

20ന് ഉച്ചകഴിഞ്ഞപ്പോള്‍ തന്നെ തിരച്ചില്‍ ആരംഭിച്ചിരുന്നു. അടുത്തദിവസം തന്നെ തിരച്ചിലിനായി സുരക്ഷാ സേനയുടെ കൂടുതല്‍ ഉദ്യോഗസ്ഥരെത്തി തിരച്ചില്‍ നടത്തി. തുടര്‍ന്ന് 15, 700 അടി ഉയരത്തില്‍ നിന്നും നാല് മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. പിന്നീട് തിരിച്ചിലിനായി ഹെലികോപ്റ്റര്‍ മറ്റൊരു സ്ഥലത്തേക്കെത്തിയപ്പോള്‍ 16, 800 അടിയില്‍ നിന്നും അനങ്ങാന്‍ സാധിക്കാതെ നിന്നിരുന്ന ഒരു ട്രക്കറെ രക്ഷപ്പെടുത്തിയിരുന്നു. 16500 അടിയില്‍ നിന്നും അഞ്ച് മൃതദേഹങ്ങള്‍ കൂടി സുരക്ഷാ സേന കണ്ടെത്തിയിരുന്നു. ദോഗ്ര സ്കൗട്ട്സ് 4 ആസം, രണ്ട് ഐടിബിപി ടീമുകള്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലില്‍ രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയിരുന്നു. ബാക്കിയുള്ളവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഇന്നും തുടരുമെന്ന് സേന അറിയിച്ചു.
ബോളിവുഡിനെ ഞെട്ടിച്ച് താരപുത്രിമാരുടെ ഫോട്ടോഷൂട്ട്; സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ്
മൃതദേഹങ്ങള്‍ സേന ലോക്കല്‍ പൊലീസിന് കൈമാറി. രക്ഷപ്പെടുത്തിയവര്‍ക്ക് ഹാര്‍സില്‍ നിന്നും പ്രാഥമിക ചികിത്സ നല്‍രകിയിരുന്നു. പിന്നീട് ഇവരെ ഉത്തരകാശിയിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. 18ഓളം പേരെയാണ് കണ്ടെത്താനുള്ളത്. ഇനിയും ആള്‍ക്കാരെ കണ്ടെത്താനുണ്ട്. 18നാണ് ഇവര്‍ ഉത്തരാഖണ്ഡിലെ മലയിലേക്ക് ടട്രക്കിംഗിനായി പോയത്. തുടര്‍ന്ന് ചുമരത്തില്‍ 17,000 ആടിയെത്തുമ്പോഴേക്കും മഞ്ഞ് വീഴ്ച രൂക്ഷമാകുകയായിരുന്നു. അതിശയിതത്തില് പെട്ട് 11 പേരാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങള്‍ ഇന്ത്യന്‍ എയര്‍ ഫോഴ്സ് കണ്ടെത്തുകയും ചെയ്തു. ഉത്തരാഖണ്ഡ് അധിതര്‍ അറിയിച്ചതിനാല്‍ 20ന് തന്ന ഐയര്‍ഫോഴ്സ് തിരച്ചില്‍ ആരംഭിക്കുകയും ചെയ്തു. മഞ്ഞ് വീഴ്ച കാരണം തിരച്ചില്‍ ദുസ്സഹമായതിനെ തുടര്‍ന്ന് കൂടുതല്‍ ഫേഴ്സിന്റെ സഹായത്തോടെയാണ് സ്ഥലത്ത് തിരച്ചില്‍ നടത്തിയത്.
Recommended Video
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല












Click it and Unblock the Notifications