കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കനത്ത മഞ്ഞ് വീഴ്ച; 11 ട്രക്കര്‍മാരുടെ മൃതദേഹം കണ്ടെടുത്തു

Google Oneindia Malayalam News

ന്യൂഡല്‍ഹി: കനത്ത മഞ്ഞ് വീഴ്ചയെ തുടര്‍ന്ന് ഉത്തരാഖണ്ഡില്‍ 11 ട്രക്കര്‍മാര്‍ മരിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം കനത്ത മഞ്ഞവീഴ്ചയെ തുടര്‍ന്ന് 17,000 അടി ഉയരത്തിലുള്ള ഉത്തരാഖണ്ഡിലെ ലംഖാഗ ചുരത്തില്‍ പോര്‍ട്ടര്‍മാര്‍, ടൂറിസ്റ്റുകള്‍, ഗൈഡുകള്‍, ട്രക്കര്‍മാര്‍ എന്നിവര്‍ക്ക് വഴി തെറ്റിയിരുന്നു. അവിടെ എയര്‍ഫോഴ്‌സ് നടത്തിയ തിരച്ചലിലാണ് 11 മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഹിമാചല്‍ പ്രദേശിലെ കിന്നൗര്‍ ജില്ലയെ ഉത്തരാഖണ്ഡിലെ ഹര്‍സിലുമായി ബന്ധിപ്പിക്കുന്ന വഴിയണിത്. ഇവിടെ നടത്തിയ തിരച്ചലിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. എയര്‍ഫോഴ്‌സുമായി ബന്ധപ്പെട്ടപ്പോള്‍ ഉടന്‍ തന്നെ രണ്ട് ഹെലികോപ്റ്ററുമായി സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രമായ ഹര്‍സിലിലേക്ക് സംഘം പുറപ്പെടുകയായിരുന്നു.

r

20ന് ഉച്ചകഴിഞ്ഞപ്പോള്‍ തന്നെ തിരച്ചില്‍ ആരംഭിച്ചിരുന്നു. അടുത്തദിവസം തന്നെ തിരച്ചിലിനായി സുരക്ഷാ സേനയുടെ കൂടുതല്‍ ഉദ്യോഗസ്ഥരെത്തി തിരച്ചില്‍ നടത്തി. തുടര്‍ന്ന് 15, 700 അടി ഉയരത്തില്‍ നിന്നും നാല് മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. പിന്നീട് തിരിച്ചിലിനായി ഹെലികോപ്റ്റര്‍ മറ്റൊരു സ്ഥലത്തേക്കെത്തിയപ്പോള്‍ 16, 800 അടിയില്‍ നിന്നും അനങ്ങാന്‍ സാധിക്കാതെ നിന്നിരുന്ന ഒരു ട്രക്കറെ രക്ഷപ്പെടുത്തിയിരുന്നു. 16500 അടിയില്‍ നിന്നും അഞ്ച് മൃതദേഹങ്ങള്‍ കൂടി സുരക്ഷാ സേന കണ്ടെത്തിയിരുന്നു. ദോഗ്ര സ്‌കൗട്ട്‌സ് 4 ആസം, രണ്ട് ഐടിബിപി ടീമുകള്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലില്‍ രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയിരുന്നു. ബാക്കിയുള്ളവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഇന്നും തുടരുമെന്ന് സേന അറിയിച്ചു.

ബോളിവുഡിനെ ഞെട്ടിച്ച് താരപുത്രിമാരുടെ ഫോട്ടോഷൂട്ട്; സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ്

മൃതദേഹങ്ങള്‍ സേന ലോക്കല്‍ പൊലീസിന് കൈമാറി. രക്ഷപ്പെടുത്തിയവര്‍ക്ക് ഹാര്‍സില്‍ നിന്നും പ്രാഥമിക ചികിത്സ നല്‍രകിയിരുന്നു. പിന്നീട് ഇവരെ ഉത്തരകാശിയിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. 18ഓളം പേരെയാണ് കണ്ടെത്താനുള്ളത്. ഇനിയും ആള്‍ക്കാരെ കണ്ടെത്താനുണ്ട്. 18നാണ് ഇവര്‍ ഉത്തരാഖണ്ഡിലെ മലയിലേക്ക് ടട്രക്കിംഗിനായി പോയത്. തുടര്‍ന്ന് ചുമരത്തില്‍ 17,000 ആടിയെത്തുമ്പോഴേക്കും മഞ്ഞ് വീഴ്ച രൂക്ഷമാകുകയായിരുന്നു. അതിശയിതത്തില്‍ പെട്ട് 11 പേരാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങള്‍ ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് കണ്ടെത്തുകയും ചെയ്തു. ഉത്തരാഖണ്ഡ് അധിതര്‍ അറിയിച്ചതിനാല്‍ 20ന് തന്ന ഐയര്‍ഫോഴ്‌സ് തിരച്ചില്‍ ആരംഭിക്കുകയും ചെയ്തു. മഞ്ഞ് വീഴ്ച കാരണം തിരച്ചില്‍ ദുസ്സഹമായതിനെ തുടര്‍ന്ന് കൂടുതല്‍ ഫേഴ്‌സിന്റെ സഹായത്തോടെയാണ് സ്ഥലത്ത് തിരച്ചില്‍ നടത്തിയത്.

Recommended Video

cmsvideo
ലോകത്തിലെ ഏറ്റവും വലിയ പാമ്പിനെ നീക്കുന്ന ദൃശ്യങ്ങള്‍ | Oneindia Malayalam

English summary
11 truckers dead in utharakhand due to heavy snow fall
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X