11 കാരിയെ വീട്ടുജോലിയ്ക്ക് വിറ്റു, രക്ഷപ്പെട്ട കുട്ടിയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ..
ചെന്നൈ:പണംകൊടുത്തു വാങ്ങി നിര്‍ബന്ധിത വീട്ടുജോലിയ്ക്ക് വിധേയയാക്കിയിരുന്ന 11കാരി രക്ഷപ്പെട്ടു. സ്കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന പെണ്‍കുട്ടിയെ വിദ്യാഭ്യാസം അവസാനിപ്പിച്ച് ആയിരം രൂപയ്ക്ക് വീട്ടുകാര്‍ തന്നെ വിറ്റുവെന്നാണ് പൊലീസിനോട് പെണ്‍കുട്ടി വെളിപ്പെടുത്തിയത്. ജോലിയ്ക്കായി നിര്‍ത്തിയ വീട്ടില്‍ നിന്നായിരുന്നു കുട്ടി രക്ഷപ്പെട്ടത്. കുട്ടിയാണ് ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയത്. തമിഴ്നാട്ടിലാണ് സംഭവം.
കുട്ടിയെ പണം നല്കി വാങ്ങിയ ട്രാവല്‍ ഏജന്‍സി നടത്തിപ്പുകാരനെതിരെ കേസെടുത്ത പൊലീസ് കേസില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മനുഷ്യക്കടത്ത് ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

ഓട്ടോ ഡ്രൈവറാണ്
ചെന്നൈ നഗരത്തിനടുത്ത തമ്പരത്തെ ഒരു വീട്ടില്‍ നിന്ന ഞായറാഴ്ചയാണ് പെണ്‍കുട്ടി രക്ഷപ്പെട്ടത്. വഴിയില്‍ വച്ച് കണ്ട ഓട്ടോ ഡ്രൈവറാണ് കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ അധികൃതരെ ഏല്‍പ്പിച്ചത്.
ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങളാണ് കുട്ടിയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചത്.

ചൂഷണം
കുറച്ച് ഭക്ഷണം മാത്രം നല്കി രണ്ട് വീടുകളിലായി ദിവസം മുഴുവന്‍ വീട്ടുജോലി ചെയ്യിപ്പിച്ചിരുന്നുവെന്ന് പെണ്‍കുട്ടി പറയുന്നു. പ്രാഥിക അന്വേഷണത്തില്‍ കുട്ടി ചൂഷണം ചെയ്യപ്പെട്ടതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ചില്‍ഡ്രണ്‍സ് ഹോം
ഒരു ഓട്ടോറിക്ഷാ ഡ്രൈവറാണ് പെണ്‍കുട്ടിയെ രക്ഷപ്പെടാന്‍ സഹായിച്ചത്. സര്‍ക്കാരിന് കീഴിലുള്ള ചില്‍ഡ്രണ്‍സ് ഹോമിലാണ് കുട്ടിയെ പാര്‍പ്പിച്ചിട്ടുള്ളത്.

കണക്കുകള്‍ പ്രകാരം
ഇന്ത്യാ ഗവണ്മെന്റ് പുറത്തുവിട്ട ക്രൈം റെക്കോര്‍ഡ്സിന്റെ കണക്കുകള്‍ പ്രകാരം 2015ല്‍ കുട്ടികള്‍ ഉള്‍പ്പെട്ട മനുഷ്യക്കടത്തില്‍ 40 ശതമാനം വര്‍ദ്ധനവുണ്ടായെന്നാണ് കണ്ടെത്തിയിട്ടുള്ളത്. കുട്ടികളെ വില്‍പ്പനയ്ക്കും അടിമപ്പണിയ്ക്കും വീട്ടുജോലിക്കുമായി ഉപയോഗിക്കുന്നുവെന്നാണ് വ്യക്തമാകുന്നത്.

വേശ്യാവൃത്തിയ്ക്ക്
തട്ടിക്കൊണ്ടുപോകുന്ന പെണ്‍കുട്ടികളെ ലൈംഗിക ബന്ധത്തിനും വേശ്യാവൃത്തിയ്ക്കും അടിമപ്പണിയ്ക്ക് വേണ്ടി ഉപയോഗിക്കുകയും ചെയ്യുന്നു. 2015ലെ കേസുകളിലെ ഇരകളായ 9,127 പേരും 18 വയസ്സിന് താഴെയുള്ളവരാണ് എന്നതാണ് ഞെട്ടിയ്ക്കുന്ന കണക്ക്.

ട്രാവല്‍ ഏജന്‍സി
ചെന്നൈയില്‍ ട്രാവല്‍ ഏജന്‍സി നടത്തിയിരുന്ന ആളാണ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പണം നല്കി വാങ്ങിയതെന്ന് കുട്ടി മൊഴി നല്കി. മൊഴിയുടെ അടിസ്ഥാനത്തില്‍ കേസന്വേഷിച്ച പൊലീസിനെ സഹായിച്ചത് കുട്ടിയെ ല്ലെന്ന് കാണിച്ച് നല്കിയ പരാതിയാണ്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications