കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

11 കാരിയെ വീട്ടുജോലിയ്ക്ക് വിറ്റു, രക്ഷപ്പെട്ട കുട്ടിയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ..

  • By Sandra
Google Oneindia Malayalam News

ചെന്നൈ:പണംകൊടുത്തു വാങ്ങി നിര്‍ബന്ധിത വീട്ടുജോലിയ്ക്ക് വിധേയയാക്കിയിരുന്ന 11കാരി രക്ഷപ്പെട്ടു. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന പെണ്‍കുട്ടിയെ വിദ്യാഭ്യാസം അവസാനിപ്പിച്ച് ആയിരം രൂപയ്ക്ക് വീട്ടുകാര്‍ തന്നെ വിറ്റുവെന്നാണ് പൊലീസിനോട് പെണ്‍കുട്ടി വെളിപ്പെടുത്തിയത്. ജോലിയ്ക്കായി നിര്‍ത്തിയ വീട്ടില്‍ നിന്നായിരുന്നു കുട്ടി രക്ഷപ്പെട്ടത്. കുട്ടിയാണ് ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയത്. തമിഴ്‌നാട്ടിലാണ് സംഭവം.

കുട്ടിയെ പണം നല്‍കി വാങ്ങിയ ട്രാവല്‍ ഏജന്‍സി നടത്തിപ്പുകാരനെതിരെ കേസെടുത്ത പൊലീസ് കേസില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മനുഷ്യക്കടത്ത് ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

ഓട്ടോ ഡ്രൈവറാണ്

ഓട്ടോ ഡ്രൈവറാണ്

ചെന്നൈ നഗരത്തിനടുത്ത തമ്പരത്തെ ഒരു വീട്ടില്‍ നിന്ന ഞായറാഴ്ചയാണ് പെണ്‍കുട്ടി രക്ഷപ്പെട്ടത്. വഴിയില്‍ വച്ച് കണ്ട ഓട്ടോ ഡ്രൈവറാണ് കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ അധികൃതരെ ഏല്‍പ്പിച്ചത്.
ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങളാണ് കുട്ടിയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചത്.

ചൂഷണം

ചൂഷണം

കുറച്ച് ഭക്ഷണം മാത്രം നല്‍കി രണ്ട് വീടുകളിലായി ദിവസം മുഴുവന്‍ വീട്ടുജോലി ചെയ്യിപ്പിച്ചിരുന്നുവെന്ന് പെണ്‍കുട്ടി പറയുന്നു. പ്രാഥിക അന്വേഷണത്തില്‍ കുട്ടി ചൂഷണം ചെയ്യപ്പെട്ടതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ചില്‍ഡ്രണ്‍സ് ഹോം

ചില്‍ഡ്രണ്‍സ് ഹോം

ഒരു ഓട്ടോറിക്ഷാ ഡ്രൈവറാണ് പെണ്‍കുട്ടിയെ രക്ഷപ്പെടാന്‍ സഹായിച്ചത്. സര്‍ക്കാരിന് കീഴിലുള്ള ചില്‍ഡ്രണ്‍സ് ഹോമിലാണ് കുട്ടിയെ പാര്‍പ്പിച്ചിട്ടുള്ളത്.

കണക്കുകള്‍ പ്രകാരം

കണക്കുകള്‍ പ്രകാരം

ഇന്ത്യാ ഗവണ്‍മെന്റ് പുറത്തുവിട്ട ക്രൈം റെക്കോര്‍ഡ്‌സിന്റെ കണക്കുകള്‍ പ്രകാരം 2015ല്‍ കുട്ടികള്‍ ഉള്‍പ്പെട്ട മനുഷ്യക്കടത്തില്‍ 40 ശതമാനം വര്‍ദ്ധനവുണ്ടായെന്നാണ് കണ്ടെത്തിയിട്ടുള്ളത്. കുട്ടികളെ വില്‍പ്പനയ്ക്കും അടിമപ്പണിയ്ക്കും വീട്ടുജോലിക്കുമായി ഉപയോഗിക്കുന്നുവെന്നാണ് വ്യക്തമാകുന്നത്.

വേശ്യാവൃത്തിയ്ക്ക്

വേശ്യാവൃത്തിയ്ക്ക്

തട്ടിക്കൊണ്ടുപോകുന്ന പെണ്‍കുട്ടികളെ ലൈംഗിക ബന്ധത്തിനും വേശ്യാവൃത്തിയ്ക്കും അടിമപ്പണിയ്ക്ക് വേണ്ടി ഉപയോഗിക്കുകയും ചെയ്യുന്നു. 2015ലെ കേസുകളിലെ ഇരകളായ 9,127 പേരും 18 വയസ്സിന് താഴെയുള്ളവരാണ് എന്നതാണ് ഞെട്ടിയ്ക്കുന്ന കണക്ക്.

ട്രാവല്‍ ഏജന്‍സി

ട്രാവല്‍ ഏജന്‍സി

ചെന്നൈയില്‍ ട്രാവല്‍ ഏജന്‍സി നടത്തിയിരുന്ന ആളാണ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പണം നല്‍കി വാങ്ങിയതെന്ന് കുട്ടി മൊഴി നല്‍കി. മൊഴിയുടെ അടിസ്ഥാനത്തില്‍ കേസന്വേഷിച്ച പൊലീസിനെ സഹായിച്ചത് കുട്ടിയെ ല്ലെന്ന് കാണിച്ച് നല്‍കിയ പരാതിയാണ്.

English summary
11 year old girl escaped from Chennai after sold for 1000 as domestic help.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X