അമ്മ വഴക്കുപറഞ്ഞു; പതിനൊന്നുകാരി സഹോദങ്ങളെയും കൊണ്ട് വീടുവിട്ടു
സൂറത്: അമ്മ നിരന്തരം വഴക്കുപറഞ്ഞതില്‍ മനംനൊന്ത് പതിനൊന്നു വയസുകാരി രണ്ടു സഹോദങ്ങളെയുംകൊണ്ട് വീടുവിട്ടു. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. വെള്ളിയാഴ്ച കാണാതായ കുട്ടികള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ പോലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഒറീസയിലെ ബന്ധുവീട്ടില്‍ കുട്ടികള്‍ എത്തിയിട്ടുണ്ടാകുമെന്നായിരുന്നു വീട്ടുകാരുടെ ധാരണ. എന്നാല്‍ കുട്ടികള്‍ അവിടെ എത്തിയിട്ടില്ലെന്ന് തെളിഞ്ഞതോടെ മാതാപിതാക്കള്‍ ആശങ്കയിലാണ്.
അഞ്ചാംക്ലാസില്‍ പടിക്കുന്ന മൂത്തമകള്‍ പൂജ ട്യൂഷന്‍ ക്ലാസില്‍ പോകാന്‍ മടിച്ചതിനെ തുടര്‍ന്നാണ് അമ്മ വഴക്കു പറഞ്ഞത്. കുട്ടി സ്ഥിരമായി ക്ലാസില്‍ പോകാറില്ലായിരുന്നെന്ന് മാതാവ് പറഞ്ഞു. അമ്മയുടെ വഴക്കില്‍ ദു:ഖിതയായ പൂജ സഹോദരങ്ങളെയും കൂട്ടി വീടുവിട്ടു പോവുകയായിരുന്നു. എട്ടുവയസുകാരിയായ നിര്‍ജയും നാലുവയസുകാരന്‍ രുദ്രയെന്ന ആണ്‍കുട്ടിയുമാണ് പൂജയ്‌ക്കൊപ്പമുള്ളത്.

മൂവരെയും സൂറത് റെയില്‍വെ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ കണ്ടെത്തിയിരുന്നു. കുട്ടികള്‍ ട്രെയിനുവേണ്ടി അന്വേഷിക്കുകയായിരുന്നു. ഇവര്‍ ഒറീസ്സയിലേക്കുതന്നെയാവണം പോയിട്ടുണ്ടാവുക എന്ന നിഗമനത്തിലാണ് രക്ഷിതാക്കള്‍. കുട്ടികള്‍ മറ്റാരുടെയെങ്കിലും കൈയ്യില്‍ അകപ്പെട്ടുപോയെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
കുട്ടിയുടെ പിതാവ് ഗന്‍ഗഥാര്‍ പ്രധന്‍ ഉന്നാത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അടക്കം പരാതി നല്‍കിയിട്ടുണ്ട്. എത്രയും പെട്ടെന്ന് കുട്ടികളെ കണ്ടെത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് പോലീസ് ഓഫീസര്‍ അറിയിച്ചു. മൂന്നു കുട്ടികള്‍ ഒപ്പമുള്ളതുകൊണ്ടുതന്നെ കണ്ടുപിടിക്കാന്‍ എളുപ്പമാണ്. എല്ലാ പോലീസ് സ്‌റ്റേഷനുകളിലും റെയില്‍വേ സ്‌റ്റേഷനികളിലും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications