• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഉറങ്ങുന്ന 11കാരിയെ എടുത്തുകൊണ്ടുപോയി ബലാല്‍സംഗം ചെയ്തു കൊന്നു; തല തകര്‍ത്തു

  • By Desk

ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ ഉന്നാവോയില്‍ 11കാരിയെ ബലാല്‍സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തി. രാത്രി ഉറങ്ങിക്കിടക്കവെയാണ് പെണ്‍കുട്ടിയെ ചിലര്‍ എടുത്തുകൊണ്ടുപോയത്. ശേഷം ബലാല്‍സംഗം ചെയ്ത് സ്വകാര്യഭാഗങ്ങളില്‍ ക്രൂരമായ പരിക്കേല്‍പ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഉത്തര്‍ പ്രദേശില്‍ ബലാല്‍സംഗവും അക്രമങ്ങളും തുടര്‍സംഭവങ്ങളാകുകയാണ്.

ഉന്നാവോയിലെ സാഫിപൂരിലാണ് സംഭവം. വീടിന് പുറത്ത് അച്ഛനും അമ്മയ്ക്കുമൊപ്പം കിടന്നുറങ്ങുകയായിരുന്നു പെണ്‍കുട്ടി. രാത്രി അച്ഛന്‍ എഴുന്നേറ്റപ്പോള്‍ പെണ്‍കുട്ടിയെ കാണാനില്ല. പ്രാഥമിക ആവശ്യത്തിന് പോയതാകും എന്നു കരുതി. എന്നാല്‍ ഏറെനേരം കഴിഞ്ഞിട്ടും പെണ്‍കുട്ടി തിരിച്ചുവന്നില്ല. തുടര്‍ന്നാണ് വീട്ടുകാര്‍ തിരച്ചില്‍ തുടങ്ങിയത്.

അടുത്തുള്ള തോട്ടത്തില്‍ പെണ്‍കുട്ടിയുടെ മൃതദേഹം നഗ്നമാക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ക്രൂരമായ മര്‍ദ്ദനത്തിന് ശേഷമാണ് കൊലപാതകം നടത്തിയിരിക്കുന്നത്. കഴുത്തിലും സ്വകാര്യ ഭാഗങ്ങളിലും ആഴത്തിലുള്ള മുറിവുണ്ട്. തല കല്ല് ഉപയോഗിച്ച് തകര്‍ത്തിട്ടുണ്ട്.

ഇന്ത്യന്‍ യുദ്ധക്കപ്പല്‍ ഗള്‍ഫില്‍ വിന്യസിച്ചു; അമേരിക്കന്‍ പടക്കപ്പലുകള്‍ക്ക് പുറമെ... ഇറാന് ആശങ്ക

ബലാല്‍സംഗം, കൊലപാതകം, പോക്‌സോ നിയമത്തിലെ വകുപ്പുകള്‍ എന്നിവ ചേര്‍ത്ത് കേസെടുത്തിട്ടുണ്ടെന്ന് ഉന്നാവോ എസ്പി എംപി വര്‍മ അറിയിച്ചു. പ്രത്യേക പോലീസ് സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. ഫോറന്‍സിക് വിദഗ്ധരും സംഭവസ്ഥലം സന്ദര്‍ശിച്ചു. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് എസ്പി പറഞ്ഞു.

English summary
11-Year-Old Raped and Killed In Uttar Pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X