• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ചന്ദ്രയാന്‍ -1 വിക്ഷേപണത്തിന് 11 വര്‍ഷം: ഐഎസ്ആര്‍ഒയുടെ ചാന്ദ്രദൗത്യം ഒരു ദശാബ്ദം പിന്നിടുന്നു!!

  • By S Swetha

ദില്ലി: പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (പിഎസ്എല്‍വി-സി 11) ഉപയോഗിച്ച് ചന്ദ്രയാന്‍ -1 - ചന്ദ്രനിലേക്കുള്ള ആദ്യ ദൗത്യം ആരംഭിച്ചത്. 2009 ഓഗസ്റ്റ് 29 വരെയുള്ള 312 ദിവസത്തെ പ്രവര്‍ത്തന കാലയളവില്‍ ചന്ദ്രയാന്‍ -1 ചന്ദ്രനുചുറ്റും 3,400 ലധികം ഓര്‍ബിറ്റുകള്‍ നിര്‍മ്മിച്ചു. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഇസ്രോ) കണക്കനുസരിച്ച് ചന്ദ്രയാന്‍ -1 ചന്ദ്ര ഉപരിതലത്തില്‍ നീരാവി രൂപത്തില്‍ വെള്ളമുണ്ടെന്നും ആദ്യ ചന്ദ്രദൗത്യത്തിനിടെ കണ്ടെത്തി.

പ്രസവത്തിന് ശേഷം കടുത്ത വേദന; നടിയും കുഞ്ഞും മരിച്ചു, പോലീസില്‍ പരാതിയുമായി കുടുംബം

എന്നിരുന്നാലും, 2008 ഒക്ടോബര്‍ 22ലെ ചന്ദ്രയാന്‍ -1 വിക്ഷേപണം ഇന്ത്യയെ സംബന്ധിച്ചിടത്തോളം അനായാസ വിജയം ആയിരുന്നില്ല. ഇസ്രോ വളരെ ബുദ്ധിമുട്ടേറിയ സാഹചര്യമാണ് അന്ന് നേരിട്ടതെന്നും വളരെ ഹ്രസ്വമായ ഒരു ലോഞ്ച് വിന്‍ഡോയും ശ്രീഹരിക്കോട്ടയിലെ ആ സമയത്തെ കാലാവസ്ഥ വളരെ മോശമായിരുന്നുവെന്നും ചന്ദ്രയാന്‍ -1 മിഷന്റെ പ്രോജക്ട് ഡയറക്ടര്‍ ഡോ. എം. അണ്ണദുരൈ നേരത്തെ പറഞ്ഞിരുന്നു. എല്ലാവരും ഉത്കണ്ഠാകുലരായിരുന്നു, എന്നാല്‍ ഭാഗ്യവശാല്‍ അരമണിക്കൂറോളം, കാലാവസ്ഥ തെളിഞ്ഞു, പക്ഷേ അതിനുശേഷം ഇടിമിന്നലുണ്ടായി; വിക്ഷേപണ സമയം ശരിക്കും പറഞ്ഞാല്‍ വളരെ നിര്‍ണായകമായിരുന്നു അണ്ണദുരൈ പറഞ്ഞു.

 ചന്ദ്രയാന്‍ 1

ചന്ദ്രയാന്‍ 1

ചന്ദ്രയാന്‍ -1 ബഹിരാകാശ പേടകം ചാന്ദ്ര ഭ്രമണപഥത്തില്‍ കുത്തിവച്ച ദിവസം 200 ഓളം ഉദ്യോഗസ്ഥര്‍ എത്രത്തോളം ഉത്കണ്ഠാകുലരായിരുന്നുവെന്നും അന്നദുരൈ അനുസ്മരിച്ചു. ഇസ്റോയുടെ (ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ഓര്‍ഗനൈസേഷന്‍) ആദ്യ അന്തര്‍-ഗ്രഹ ദൗത്യമായിരുന്നു അത്. 36,000 കിലോമീറ്ററിനപ്പുറമുള്ള ഒരു ഉപഗ്രഹം ഇസ്രോ ആദ്യമായി നിരീക്ഷിക്കുന്നതും അന്നാണ്.

വിക്ഷേപണത്തിന് മുമ്പ് ചന്ദ്രയാന്‍ -1 നേരിട്ട തകരാര്‍'

വിക്ഷേപണത്തിന് മുമ്പ് ചന്ദ്രയാന്‍ -1 നേരിട്ട തകരാര്‍'

2008 ല്‍ വിക്ഷേപിക്കുന്നതിന് മുമ്പ് ചന്ദ്രയാന്‍ -1 തകരാറുണ്ടെന്ന് മുന്‍ ഇസ്റോ മേധാവി കെ മാധവന്‍ നായര്‍ പറഞ്ഞിരുന്നു. വിക്ഷേപണത്തിന് മുമ്പ് ബഹിരാകാശ ഏജന്‍സിയുടെ ശാസ്ത്രജ്ഞര്‍ തകരാര്‍ കണ്ടെത്തി പരിഹരിച്ചതും പിന്നീട് ആസൂത്രണം ചെയ്തതനുസരിച്ച് ദൗത്യം ആരംഭിച്ചതും 2008 ല്‍ ചന്ദ്രയാന്‍ -1 വിക്ഷേപണ വേളയില്‍ ഇസ്റോയുടെ ചെയര്‍മാന്‍ ആയിരുന്ന മാധവന്‍ നായര്‍ ഓര്‍മിച്ചു. ചന്ദ്രയാന്‍ -1 വിക്ഷേപിക്കുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് പ്രൊപ്പല്ലന്റില്‍ ചോര്‍ച്ചയുണ്ടായതായി കണ്ടെത്തിയിരുന്നു. ഇത് ശരിയാക്കി, അതേ ദിവസം തന്നെ ദൗത്യം ആരംഭിച്ചു.

 ജലത്തിന്റെ സാന്നിധ്യം

ജലത്തിന്റെ സാന്നിധ്യം

2008 നവംബര്‍ 8 ന് ചന്ദ്രയാന്‍ -1 ചന്ദ്ര ഭ്രമണപഥത്തില്‍ വിജയകരമായി ഇന്‍ജെക്ട് ചെയ്തു. ചന്ദ്രയാന്‍ -1 ഉത്തര ധ്രുവമേഖലയില്‍ ഖനരൂപത്തിലുള്ള ജലത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തി. കൂടാതെ ചന്ദ്ര ഉപരിതലത്തില്‍ മഗ്‌നീഷ്യം, അലുമിനിയം, സിലിക്കണ്‍ എന്നിവയും കണ്ടെത്തി. അതേസമയം ചന്ദ്രന്റെ ആഗോള ഇമേജിംഗ് ഈ ദൗത്യത്തിന്റെ മറ്റൊരു നേട്ടമാണ്. ഇസ്രോ പറയുന്നതനുസരിച്ച്, ചന്ദ്രയാന്‍ -1 മിഷന്റെ പഠനങ്ങള്‍ അതിന്റെ രണ്ടാമത്തെ അന്തര്‍-ഗ്രഹ ദൗത്യമായ മംഗള്‍യാന്‍ അല്ലെങ്കില്‍ മാര്‍സ് ഓര്‍ബിറ്റര്‍ മിഷന് (എംഒഎം) 2014 ല്‍ വിജയകരമായി പൂര്‍ത്തിയാകാന്‍ സഹായകമായി.

English summary
11 Years of launching chandrayaan, ISRO's first mission in moon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more