ചന്ദ്രയാന്‍ -1 വിക്ഷേപണത്തിന് 11 വര്‍ഷം: ഐഎസ്ആര്‍ഒയുടെ ചാന്ദ്രദൗത്യം ഒരു ദശാബ്ദം പിന്നിടുന്നു!!
ദില്ലി: പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (പിഎസ്എല്‍വി-സി 11) ഉപയോഗിച്ച് ചന്ദ്രയാന്‍ -1 - ചന്ദ്രനിലേക്കുള്ള ആദ്യ ദൗത്യം ആരംഭിച്ചത്. 2009 ഓഗസ്റ്റ് 29 വരെയുള്ള 312 ദിവസത്തെ പ്രവര്‍ത്തന കാലയളവില്‍ ചന്ദ്രയാന്‍ -1 ചന്ദ്രനുചുറ്റും 3,400 ലധികം ഓര്‍ബിറ്റുകള്‍ നിര്‍മ്മിച്ചു. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഇസ്രോ) കണക്കനുസരിച്ച് ചന്ദ്രയാന്‍ -1 ചന്ദ്ര ഉപരിതലത്തില്‍ നീരാവി രൂപത്തില്‍ വെള്ളമുണ്ടെന്നും ആദ്യ ചന്ദ്രദൗത്യത്തിനിടെ കണ്ടെത്തി.
പ്രസവത്തിന് ശേഷം കടുത്ത വേദന; നടിയും കുഞ്ഞും മരിച്ചു, പോലീസില്‍ പരാതിയുമായി കുടുംബം
എന്നിരുന്നാലും, 2008 ഒക്ടോബര്‍ 22ലെ ചന്ദ്രയാന്‍ -1 വിക്ഷേപണം ഇന്ത്യയെ സംബന്ധിച്ചിടത്തോളം അനായാസ വിജയം ആയിരുന്നില്ല. ഇസ്രോ വളരെ ബുദ്ധിമുട്ടേറിയ സാഹചര്യമാണ് അന്ന് നേരിട്ടതെന്നും വളരെ ഹ്രസ്വമായ ഒരു ലോഞ്ച് വിന്‍ഡോയും ശ്രീഹരിക്കോട്ടയിലെ ആ സമയത്തെ കാലാവസ്ഥ വളരെ മോശമായിരുന്നുവെന്നും ചന്ദ്രയാന്‍ -1 മിഷന്റെ പ്രോജക്ട് ഡയറക്ടര്‍ ഡോ. എം. അണ്ണദുരൈ നേരത്തെ പറഞ്ഞിരുന്നു. എല്ലാവരും ഉത്കണ്ഠാകുലരായിരുന്നു, എന്നാല്‍ ഭാഗ്യവശാല്‍ അരമണിക്കൂറോളം, കാലാവസ്ഥ തെളിഞ്ഞു, പക്ഷേ അതിനുശേഷം ഇടിമിന്നലുണ്ടായി; വിക്ഷേപണ സമയം ശരിക്കും പറഞ്ഞാല്‍ വളരെ നിര്‍ണായകമായിരുന്നു അണ്ണദുരൈ പറഞ്ഞു.

ചന്ദ്രയാന്‍ 1
ചന്ദ്രയാന്‍ -1 ബഹിരാകാശ പേടകം ചാന്ദ്ര ഭ്രമണപഥത്തില്‍ കുത്തിവച്ച ദിവസം 200 ഓളം ഉദ്യോഗസ്ഥര്‍ എത്രത്തോളം ഉത്കണ്ഠാകുലരായിരുന്നുവെന്നും അന്നദുരൈ അനുസ്മരിച്ചു. ഇസ്റോയുടെ (ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ഓര്‍ഗനൈസേഷന്‍) ആദ്യ അന്തര്‍-ഗ്രഹ ദൗത്യമായിരുന്നു അത്. 36,000 കിലോമീറ്ററിനപ്പുറമുള്ള ഒരു ഉപഗ്രഹം ഇസ്രോ ആദ്യമായി നിരീക്ഷിക്കുന്നതും അന്നാണ്.

വിക്ഷേപണത്തിന് മുമ്പ് ചന്ദ്രയാന്‍ -1 നേരിട്ട തകരാര്‍'
2008 ല്‍ വിക്ഷേപിക്കുന്നതിന് മുമ്പ് ചന്ദ്രയാന്‍ -1 തകരാറുണ്ടെന്ന് മുന്‍ ഇസ്റോ മേധാവി കെ മാധവന്‍ നായര്‍ പറഞ്ഞിരുന്നു. വിക്ഷേപണത്തിന് മുമ്പ് ബഹിരാകാശ ഏജന്‍സിയുടെ ശാസ്ത്രജ്ഞര്‍ തകരാര്‍ കണ്ടെത്തി പരിഹരിച്ചതും പിന്നീട് ആസൂത്രണം ചെയ്തതനുസരിച്ച് ദൗത്യം ആരംഭിച്ചതും 2008 ല്‍ ചന്ദ്രയാന്‍ -1 വിക്ഷേപണ വേളയില്‍ ഇസ്റോയുടെ ചെയര്‍മാന്‍ ആയിരുന്ന മാധവന്‍ നായര്‍ ഓര്‍മിച്ചു. ചന്ദ്രയാന്‍ -1 വിക്ഷേപിക്കുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് പ്രൊപ്പല്ലന്റില്‍ ചോര്‍ച്ചയുണ്ടായതായി കണ്ടെത്തിയിരുന്നു. ഇത് ശരിയാക്കി, അതേ ദിവസം തന്നെ ദൗത്യം ആരംഭിച്ചു.

ജലത്തിന്റെ സാന്നിധ്യം
2008 നവംബര്‍ 8 ന് ചന്ദ്രയാന്‍ -1 ചന്ദ്ര ഭ്രമണപഥത്തില്‍ വിജയകരമായി ഇന്‍ജെക്ട് ചെയ്തു. ചന്ദ്രയാന്‍ -1 ഉത്തര ധ്രുവമേഖലയില്‍ ഖനരൂപത്തിലുള്ള ജലത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തി. കൂടാതെ ചന്ദ്ര ഉപരിതലത്തില്‍ മഗ്‌നീഷ്യം, അലുമിനിയം, സിലിക്കണ്‍ എന്നിവയും കണ്ടെത്തി. അതേസമയം ചന്ദ്രന്റെ ആഗോള ഇമേജിംഗ് ഈ ദൗത്യത്തിന്റെ മറ്റൊരു നേട്ടമാണ്. ഇസ്രോ പറയുന്നതനുസരിച്ച്, ചന്ദ്രയാന്‍ -1 മിഷന്റെ പഠനങ്ങള്‍ അതിന്റെ രണ്ടാമത്തെ അന്തര്‍-ഗ്രഹ ദൗത്യമായ മംഗള്‍യാന്‍ അല്ലെങ്കില്‍ മാര്‍സ് ഓര്‍ബിറ്റര്‍ മിഷന് (എംഒഎം) 2014 ല്‍ വിജയകരമായി പൂര്‍ത്തിയാകാന്‍ സഹായകമായി.