Get Updates
Get notified of breaking news, exclusive insights, and must-see stories!

11 കാരി അധ്യാപികയെ കുത്തി പരിക്കേല്‍പ്പിച്ചു; പിന്നിലെ കാരണം അറിഞ്ഞ് ഞെട്ടേണ്ട

തമിഴ്‌നാട്: 11 കാരി അധ്യാപികയെ കുത്തി പരിക്കേല്‍പ്പിച്ചു. കുട്ടിയുടെ അമ്മയുടെ നിര്‍ദേശ പ്രകാരമാണ് അധ്യാപികയെ വിദ്യാര്‍ഥിനി കുത്തി പരിക്കേല്‍പ്പിച്ചതെന്നാണ് വിവരം. ശനിയാഴ്ച ചിന്നകാണ്ട ഹയര്‍ സെക്കണ്ടറി സകൂളിലാണ് സംഭവം. എന്നാല്ർ അധ്യാപികയ്ക്ക കാര്യമായ പരിക്കൊന്നുമില്ലെന്ന് പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പറയുന്നത് ഇങ്ങനെ,

ആറാം ക്ലാസ്സുകാരിയായ കുട്ടി അധ്യാപികയുടെ അനുവാദമില്ലാതെ സ്‌കൂളില്‍ നിന്നും ഉച്ചയ്ക്ക് ശേഷം പുറത്തേക്ക് പോവുകയായിരുന്നു. ഇതേതുടര്‍ന്ന് വിദ്യാര്‍ഥിയെ പ്രധാന അധ്യാപിക വഴക്കു പറഞ്ഞു. സംഭവം രക്ഷിതാക്കളെ അറിയിക്കുകയും കുട്ടിയെ കൂട്ടിക്കൊണ്ടുപോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. പ്രധാന അധ്യാപികയുടെ അനുവാദത്തോടെ മാത്രമേ ക്ലാസില്‍ കയറാന്‍ പാടുള്ളുവെന്നും താക്കീത് ചെയ്യുകയും ചെയ്തു.

teacher

ഇതില്‍ പ്രകോപിതയായ കുട്ടിയുടെ അമ്മയും അധ്യാപികയും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടയില്‍ കുട്ടിയുടെ കയ്യില്‍ കരുതിയിരുന്ന ഉളി ഉപയോഗിച്ച് അധ്യാപികയെ കുത്താന്‍ അമ്മ ആവശ്യപ്പെട്ടു. തുടര്‍ന്ന് അധ്യാപിക ബഹളം വച്ചതിനാല്‍ മറ്റു അധ്യാപകരും വിദ്യാര്‍ഥികളും ഇവിടേക്ക് എത്തി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

സ്ഥലത്തെത്തിയ പോലീസ് കുട്ടിയെയും അമ്മയെയും കസ്റ്റഡിയിലെടുത്തു. പിന്നീട് ഇരുവരെയും വിട്ടയച്ചു. അധ്യാപിക കുട്ടിയെ ഇടയ്ക്കിടെ കാരണങ്ങളില്ലാതെ ശകാരിക്കാറുണ്ടെന്നും സുരക്ഷയ്ക്ക് വേണ്ടിയാണ് ഉളി കൊടുത്തതെന്നും മാതാവ് പോലീസിനെ അറിയിച്ചു. അമ്മയും മകളും സ്‌കൂളിലെത്തി അധ്യാപികയോട് മാപ്പു പറഞ്ഞതായും ഇവര്‍ക്കെതിരെ പരാതി രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പോലീസ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+