• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

19 സംസ്ഥാനങ്ങളിലായി 110 സ്ഥലങ്ങളില്‍ സിബിഐ റെയ്ഡ്; അഴിമതിക്കെതിരെ സര്‍ജിക്കല്‍ സ്ട്രൈക്ക്!!

  • By S Swetha

ദില്ലി: അഴിമതി, ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍, ആയുധക്കടത്ത് എന്നിവയില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ രാജ്യവ്യാപകമായി സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തി സിബിഐ. 19 സംസ്ഥാനങ്ങളിലായി 110ലധികം ഇടങ്ങളിലാണ് സിബിഐയുടെ 120ഓളം ടീമുകള്‍ റെയ്ഡ് നടത്തിയത്. കേന്ദ്രഭരണ പ്രദേശങ്ങളിലടക്കം നടത്തിയ റെയ്ഡില്‍ 33 എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

രാഹുൽ ഗാന്ധിയുടെ പകരക്കാരനെ കണ്ടെത്താൻ കോൺഗ്രസ് പാടുപെടുന്നതിന്റെ കാരണം ഇതാണ്? മുൻകാല അനുഭവം

മുന്‍ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡ, വ്യോമയാന ലോബിയിസ്റ്റ് ദീപക് തല്‍വാര്‍, മായാവതിയുടെ അടുത്ത സഹപ്രവര്‍ത്തകന്‍ നേത്രം എന്നിവരും ഇതില്‍ ഉള്‍പ്പെടുന്നു. എല്ലാ കേസുകളും സിബിഐ ഗൗരവത്തോടെയാണ് കാണുന്നതെന്നും അഴിമതിയോടും ക്രിമിനല്‍ വിഷയങ്ങളിലും കേന്ദ്ര സര്‍ക്കാരിന് സഹിഷ്ണുതയില്ലെന്നും കാണിക്കാനുള്ള മോദി സര്‍ക്കാരിന്റെ ശ്രമമാണിതെന്നാണ് സൂചന.

 കേസില്‍ എഫ്ഐആര്‍

കേസില്‍ എഫ്ഐആര്‍

2014ലെ ഒരു കേസില്‍ പരാതിക്കാരനായ രമേശ് ചൗരസിയയെ കുന്ദന്‍ ലാല്‍ ജയ്സ്വാളും മറ്റുള്ളവരും (സന്തോഷ് ജയ്സ്വാള്‍, ജവഹര്‍ ചൗഹാന്‍, സതീഷ് മകോഡ്, മുന്ന ലാല്‍ പവാര്‍, അശോക് കുമാര്‍ ജയ്സ്വാള്‍) ചേര്‍ന്ന് 900 ഏക്കറില്‍ വ്യാജ ഭൂമി ഇടപാടുകള്‍ നടത്തി വഞ്ചിച്ചു. വ്യാജ സര്‍ക്കാര്‍ മുദ്രകളും സ്റ്റാമ്പ് പേപ്പറുകളും ഉപയോഗിച്ച് 11.5 കോടി രൂപ ദുരുപയോഗം ചെയ്തുവെന്നാണ് കേസ്. കേസുമായി ബന്ധപ്പെട്ട് ജബല്‍പൂര്‍, ബൈതുല്‍, ഇന്‍ഡോര്‍ എന്നിവിടങ്ങളില്‍ ആറ് സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്. കക്ഷികള്‍ക്കിടയില്‍ ഒപ്പിട്ട യഥാര്‍ത്ഥ ധാരണാപത്രം, ചില രസീതുകള്‍, സ്വത്തുമായി ബന്ധപ്പെട്ട രേഖകള്‍, ബാങ്ക് പാസ്ബുക്കുകള്‍ എന്നിവ സിബിഐ കണ്ടെടുത്തു.

മറ്റൊരു കേസില്‍, 2015 ഓഗസ്റ്റ് മുതല്‍ മകനെ കാണാനില്ലെന്നും ഇതിന് പിന്നില്‍ ഭര്‍ത്താവിന് പങ്കുണ്ടെന്നും പരാതിക്കാരിയായ അര്‍ച്ചന റാത്തോഡ് ആരോപിച്ചു. പ്രതികളായ വിംലേന്ദ്ര പാല്‍ സിംഗ്, ഹിമാന്‍ഷു എന്നിവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മുംബൈയിലും ഭരത്പൂരിലും ഏജന്‍സി തിരച്ചില്‍ നടത്തി.

 ബാങ്ക് തട്ടിപ്പ് കേസ്

ബാങ്ക് തട്ടിപ്പ് കേസ്

ഹരിദ്വാറിലെ ഒരു ബാങ്ക് തട്ടിപ്പ് കേസില്‍, എസ്ബിഐ ശിവാലിക് നഗര്‍ ബ്രാഞ്ചിലെ മുന്‍ ബ്രാഞ്ച് മാനേജര്‍ സുജിത് ലോഹാനി ചില വ്യക്തികളുമായി ഗൂഡാലോന നടത്തി 3 കോടി രൂപയുടെ 13 ഭവന വായ്പകള്‍ നടപടികള്‍ പാലിക്കാതെ വിജയ് കുമാര്‍ കുശ്വാഹയുടെ കുടുംബത്തിലെ അംഗങ്ങള്‍ക്കും ചില സ്വകാര്യ വ്യക്തികള്‍ക്കും അനുവദിച്ചുവെന്നും ആരോപണമുണ്ട്. ഇതേ തുടര്‍ന്നാണ് ഏജന്‍സി ഹരിദ്വാറില്‍ റെയ്ഡ് നടത്തിയത്.

 റെയ്ഡ് ജമ്മുവിലും

റെയ്ഡ് ജമ്മുവിലും

സിബിഐയുടെ സമാനമായ റെയ്ഡുകള്‍ക്ക് ജമ്മുവും സാക്ഷ്യം വഹിച്ചു. വ്യാജ തോക്ക് ലൈസന്‍സുകള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട്, ശ്രീനഗറിലെ ഉദംപൂരിലടക്കം 11 ഇടങ്ങളില്‍ ഏജന്‍സി റെയ്ഡ് നടത്തി. കുറ്റകരമായ രേഖകളും ആയുധ ലൈസന്‍സുകള്‍ പുതുക്കല്‍, വിവിധ ലൈസന്‍സുകള്‍ക്കായി സമര്‍പ്പിച്ച ശൂന്യമായ അപേക്ഷാ ഫോമുകള്‍, ലൈസന്‍സുള്ള തോക്ക് ഡീലര്‍മാരുടെ പണമിടപാട്, ഡിഎം നല്‍കിയ ശൂന്യമായ നോക്കുകള്‍, ആയുധ ലൈസന്‍സ് ഇഷ്യു രജിസ്റ്റര്‍ എന്നിവയും ഏജന്‍സി കണ്ടെടുത്തു. ജമ്മുവിലെ കെവിഐസി അസിസ്റ്റന്റ് ഡെവലപ്മെന്റ് ഓഫീസര്‍, അഡ്മിനിട്രീവ് ഓഫീസര്‍ എന്നിവര്‍ ഉള്‍പ്പെട്ട കേസുമായി ബന്ധപ്പെട്ട് കത്വയിലും ഏജന്‍സി റെയ്ഡ് നടത്തി. എസ്എംഎസ്ഇ പേപ്പറുകളില്‍ 17 ലക്ഷം രൂപ സര്‍ക്കാരിനെ വഞ്ചിച്ചുവെന്നാണ് ആരോപണം.

 കെവൈഎസി മാനദണ്ഡങ്ങള്‍

കെവൈഎസി മാനദണ്ഡങ്ങള്‍

കെവൈസി മാനദണ്ഡങ്ങള്‍ ലംഘിച്ച് കാണ്‍ഹ സെയില്‍സ് കോര്‍പ്പറേഷന്‍ ഗാസിയാബാദിന്റെ കറന്റ് അക്കൗണ്ട് തുറന്നുവെന്നാരോപിച്ച് ഉത്തര്‍പ്രദേശില്‍ ഗാസിയാബാദിലും ബുലന്ദ്ഷഹറിലും റെയ്ഡ് നടത്തി. ഈ കേസില്‍ പഞ്ചാബ് നാഷ്ണല്‍ ബാങ്ക് ബ്രാഞ്ച് മാനേജര്‍ ഡി കെ ഗുപ്തയ്ക്ക് പങ്കുള്ളതായി ആരോപണമുണ്ട്. ഈ അക്കൗണ്ടില്‍ 58 ലക്ഷം രൂപയുടെ നിരോധിച്ച 500, 1000 രൂപ നോട്ടുകള്‍ നിക്ഷേപിച്ചു. എല്‍ഐസി, ബാങ്കുകള്‍, സ്ഥാവര വസ്തുക്കള്‍, മ്യൂച്വല്‍ ഫണ്ടുകളുടെ പേപ്പറുകള്‍ എന്നിവയുമായി ബന്ധപ്പെട്ട രേഖകളും സിബിഐ പിടിച്ചെടുത്തു.

മാനേജര്‍ക്കെതിരെ കേസ്

മാനേജര്‍ക്കെതിരെ കേസ്

ഷില്ലോങ്ങിലെ മേഘാലയ റൂറല്‍ ബാങ്കിന്റെ ബ്രാഞ്ച് മാനേജര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട് ഷില്ലോങ്ങിലെ 7 സ്ഥലങ്ങളില്‍ ഒരു സംഘം റെയ്ഡ് നടത്തി. ബ്രാഞ്ച് മാനേജരായിരുന്നപ്പോള്‍ 114 വായ്പക്കാര്‍ക്ക് 14.33 കോടി രൂപയുടെ വിവിധ വായ്പാ സൗകര്യങ്ങള്‍ അനുവദിക്കുകയും വിതരണം ചെയ്യുകയും ചെയ്തപ്പോള്‍ അദ്ദേഹം തന്റെ സ്ഥാനം ദുരുപയോഗം ചെയ്തുവെന്നും പിന്നീട് ഇത് എന്‍പിഎ ആയി മാറിയെന്നും ആരോപണമുണ്ട്. ആകെ 9 പ്രതികള്‍ക്കെതിരെ കേസെടുത്തു.പഞ്ചസാര മില്ലുകളുമായി ബന്ധപ്പെട്ട്, 10 എണ്ണം നിലവില്‍ പ്രവര്‍ത്തിക്കുന്നതും 11 അടച്ചു പൂട്ടിയ മില്ലുകള്‍ള്‍ക്കെതിരെയും സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

 ഓഫീസുകളില്‍ റെയ്ഡ്

ഓഫീസുകളില്‍ റെയ്ഡ്

മുന്‍ ഐഎഎസ് ഓഫീസര്‍ നേത്രമിനെ പോലുള്ള വിരമിച്ച പൊതുപ്രവര്‍ത്തകരുടെ വസതിയിലും ഓഫീസുകളിലും തിരച്ചില്‍ നടത്തി. അദ്ദേഹത്തിന്റെ ലഖ്‌നൗവിലെ വസതിയിലെ റെയ്ഡിനൊപ്പം വിനയ്പ്രിയ ദുബെയുടെ വീടും റെയ്ഡ് ചെയ്തുു. സ്വകാര്യ എംഎല്‍സി ഇക്ബാല്‍ സിങ്ങിന്റെ മക്കളായ സഹാറന്‍പൂരിലെ മുഹമ്മദ് വാജിദ് അലി, മുഹമ്മദ് ജാവേദ് എന്നിവരെയും സിബിഐ ഒഴിവാക്കിയില്ല. 14 സ്ഥലങ്ങളില്‍ നിന്ന് 11 ലക്ഷം രൂപയാണ് സിബിഐ കണ്ടെടുത്തത്. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ നേത്രാം ബിഎസ്പി മേധാവി മായാവതിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ്.

English summary
110 IT raids in 19 States during NDA starts new surgical strike against corruption
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more