കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ നിയമത്തിന് പിന്തുണ.... 1100 അക്കാദമിക്കുകളും ബുദ്ധിജീവികളും രംഗത്ത്, പ്രതിഷേധങ്ങളെ തള്ളി!!

Google Oneindia Malayalam News

ദില്ലി: പൗരത്വ നിയമത്തില്‍ രാജ്യം മുഴുവന്‍ പ്രതിഷേധങ്ങള്‍ കത്തുന്നതിനിടെ, നിയമത്തെ പിന്തുണച്ച് പ്രമുഖര്‍ രംഗത്ത്. 1100 പേരാണ് പൗരത്വ നിയമത്തെ പിന്തുണച്ച് വന്നിരിക്കുകയാണ്. അക്കാദമിക്കുകള്‍, ബുദ്ധിജീവികള്‍, റിസര്‍ച്ച് പണ്ഡിതന്‍മാര്‍ എന്നിവരടങ്ങുന്ന ഗ്രൂപ്പാണ് പിന്തുണ നല്‍കിയിരിക്കുകയാണ്. ഇവര്‍ പിന്തുണ അറിയിച്ച് സംയുക്ത പ്രസ്താവനയും ഇറക്കി. അതേസമയം പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ മതപരമായി പീഡിപ്പിക്കപ്പെടുന്നവര്‍ക്ക് പൗരത്വമെന്ന ദീര്‍ഘകാലമായുള്ള ആവശ്യം ഇതോടെ നടപ്പാകുമെന്ന് ഇവര്‍ വ്യക്തമാക്കി.

1

ലിയാഖത്ത്-നെഹ്‌റു ഉടമ്പടി ഉണ്ടാക്കിയെങ്കിലും അത് പരാജയമായിരുന്നു. കോണ്‍ഗ്രസ്, സിപിഎം എന്നിവര്‍ മതന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കണമെന്ന് കാലങ്ങളായി ആവശ്യപ്പെട്ടിരുന്നു. ഇവരില്‍ ഭൂരിഭാഗവും ദളിത് വിഭാഗത്തില്‍പ്പെടുന്നവരാണെന്നും പ്രമുഖരുടെ പ്രസ്താവനയില്‍ പറയുന്നു. അതേസമയം പൗരത്വ ബില്‍ പാസാക്കിയതില്‍ പാര്‍ലമെന്റിനെ ഞങ്ങള്‍ അഭിനന്ദിക്കുന്നു. ന്യൂനപക്ഷങ്ങളെ സര്‍ക്കാര്‍ മറക്കാതിരുന്നതില്‍ സന്തോഷമുണ്ടെന്നും പ്രമുഖര്‍ പറഞ്ഞു.

അതേസമയം നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളും പരാതികള്‍ കേള്‍ക്കാന്‍ തയ്യാറായത് വിശാല മനസ്സാണ്. പൗരത്വ നിയമം ഇന്ത്യന്‍ ജനാധിപത്യത്തിന് അത്യാവശ്യമാണ്. മതത്തിന്റെ പേരില്‍ ഈ നിയമം ആരെയും തടയുന്നില്ല. പൗരത്വ നിയമം കാരണം ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കുന്ന രീതി മാറില്ല. അഹമ്മദിയ്യ, ഹസാരാസ്, ബലോച്ച് എന്നീ വിഭാഗങ്ങളെ ഇന്ത്യയിലേക്ക് വരുന്നതില്‍ നിന്ന് ഈ നിയമം തടയുന്നില്ല. അവര്‍ക്ക് പൗരത്വ നിയമത്തിലൂടെ അത് സാധ്യമാകുമെന്നും ഇവര്‍ പറയുന്നു.

Recommended Video

cmsvideo
Bhim Army Chief Chandrashekhar Azad : The Real Hero In The CAA Protest | Oneindia Malayalam

രാജ്യത്ത് പൗരത്വ നിയമത്തിന്റെ പേരില്‍ ചിലര്‍ ഭയം സൃഷ്ടിക്കുകാണ്. അതാണ് പലയിടത്തും സംഘര്‍ഷങ്ങള്‍ക്ക് കാരണം. ഞങ്ങള്‍ എല്ലാവരും സമാധാനം പാലിക്കണമെന്ന് ആവശ്യപ്പെടുകയാണ്. വര്‍ഗീയതയുടെ കെണിയില്‍ ആരും വീഴരുതെന്നും പ്രമുഖരുടെ കൂട്ടം പറഞ്ഞു. ഇതിനിടെ ദില്ലിയിലും യുപിയിലും സംഘര്‍ഷാവസ്ഥ ശക്തമായിരിക്കുകയാണ്. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ പോലീസ് അറസ്റ്റ് ചെയ്തു.

 പൗരത്വ നിയമത്തില്‍ പ്രതികരിച്ച് ഗാംഗുലി... എല്ലാവരും സമാധാനം പാലിക്കണം, രാഷ്ട്രീയ പ്രതികരണമില്ല!! പൗരത്വ നിയമത്തില്‍ പ്രതികരിച്ച് ഗാംഗുലി... എല്ലാവരും സമാധാനം പാലിക്കണം, രാഷ്ട്രീയ പ്രതികരണമില്ല!!

English summary
1100 academicians scholars supports citizenship law
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X