വിദേശഫണ്ടില്‍ കണ്ണ് വയ്ക്കണ്ട, നായിക്കിനു മാത്രമല്ല അമൃതാനന്ദമയിക്കും അദാനിക്കും വരെ മോദി പണിയും
കൃത്യമായ സമയത്ത് ലൈസന്‍സ് പുതുക്കാത്ത 11,319 സംഘടനകളുടെ ലൈസന്‍സാണ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയിരിക്കുന്നത്. ഈ സംഘടനകള്‍ക്ക് ഇനി മുതല്‍ വിദേശ ഫണ്ട് സ്വീകരിക്കാനാവില്ല.
ന്യൂഡല്‍ഹി : സന്നദ്ധ പ്രവര്‍ത്തനങ്ങളുടെയും മത സംഘടനകളുടെയും മറവില്‍ രാജ്യത്തേക്ക് കോടിക്കണക്കിന് രൂപയാണ് വിദേശത്തു നിന്ന് എത്തുന്നത്. മാതാ അമൃതാനന്ദമയി മുതല്‍ സക്കീര്‍ നായിക്ക് വരെയുള്ളവരുടെ സംഘടനകള്‍ക്ക് ഇത്തരത്തില്‍ പണം ലഭിക്കുന്നുണ്ട്. രാജ്യത്ത് തീവ്രവാദ ഭീഷണി ശക്തമാകുമ്പോള്‍ വിദേശത്തു നിന്ന് പണമെത്തുന്നതിന് കൂടുതല്‍ നിന്ത്രണങ്ങളും സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്നു.
10,000 സന്നദ്ധ സംഘടനകളുടെ വിദേശ ഫണ്ട് സ്വീകരിക്കുന്നതിനുള്ള ലൈസന്‍സ് വിദേശ സംഭാവന നിയന്ത്രണ നിയമപ്രകാരം മോദി സര്‍ക്കാര്‍ 2015ല്‍ റദ്ദാക്കിയിരുന്നു. ഇതിനു പിന്നാലെ 11,000 സന്നദ്ധ സംഘടനകള്‍ക്കു കൂടി സര്‍ക്കാരിന്റെ വക പിടിവീണിരിക്കുകയാണ്.
കൃത്യമായ സമയത്ത് ലൈസന്‍സ് പുതുക്കാത്ത 11,319 സംഘടനകളുടെ ലൈസന്‍സാണ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയിരിക്കുന്നത്. ഈ സംഘടനകള്‍ക്ക് ഇനി മുതല്‍ വിദേശ ഫണ്ട് സ്വീകരിക്കാനാവില്ല.

വിദേശ ഫണ്ട് ഇനി ഇല്ല
ലൈസന്‍സ് പുതുക്കുന്നതിന് ജൂണ്‍ 30 വരെ സമയം അനുവദിച്ചിരുന്നു. ഇത് അവസാനിച്ചതോടെയാണ് സംഘടനകള്‍ക്ക് നിയന്ത്രണം കൊണ്ടു വന്നിരിക്കുന്നത്. വ്യാഴാഴ്ച ആഭ്യന്തര മന്ത്രാലയം ലൈസന്‍സ് റദ്ദാക്കിയ സംഘടനകളുടെ പേര് പുറത്തുവിട്ടു. നവംബര്‍ ഒന്നുമുതല്‍ ഇവയുടെ ലൈസന്‍സ് റദ്ദാക്കിയതായി സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

ലൈസന്‍സ് പുതുക്കാതെ പ്രമുഖ സംഘടനകള്‍
2010ലെ വിദേശ സഹായ നിയന്ത്രണ നിയമ പ്രകാരം ലൈസന്‍സ് പുതുക്കാത്തതില്‍ പ്രമുഖ സംഘടനകള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും കേന്ദ്ര സര്‍ക്കാരുമായും ഏറെ അടുത്ത ബന്ധമുള്ള വ്യവസായ ഭീമന് ഗൗതം അദാനിയുടെ കീഴിലുള്ള അദാനി ഫൗണ്ടേഷനും ലൈസന്‍സ് റദ്ദാക്കപ്പെട്ട സംഘടനകളില്‍ ഉള്‍പ്പെടുന്നുണ്ട്. ബ്രിട്ടീഷ് മനുഷ്യാവകാശ സംഘടനയുടെ ഇന്ത്യന്‍ ശാഖയായ ഓക്സ്ഫാം ട്രസ്റ്റ്, കുട്ടികളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന സലാം ബാലക് ട്രസ്റ്റ് എന്നിവയും ലൈസന്‍സ് പുതുക്കുന്നതില്‍ പരാജയപ്പെട്ടിട്ടുണ്ട്.

വിവരങ്ങള്‍ കൈമാറാതെ 1700ലധികം സംഘടനകള്‍
അതേസമയം പൂര്‍ണ വിവരങ്ങള്‍ കൈമാറാത്ത 1736 സന്നദ്ധ സംഘടനകള്‍ ഉണ്ട്. ഇവയെ സര്‍ക്കാര്‍ സംരക്ഷിക്കുന്നതായി സൂചനകളുണ്ട്. ഇത്തരം സംഘടനകളെ ക്ലോസ്ഡ് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ഇത് ഇവയെ സംരക്ഷിക്കാനാണെന്നാണ് ആരോപണം. മാതാ അമൃതാനന്ദമായി മഠം, രാമ കൃഷ്ണ മിഷന്, കൃഷ്ണ മൂര്‍ത്തി ഫൗണ്ടേഷന് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

എന്നിട്ടും അവഗണന
അതേസമയം പൂര്‍ണ വിവരങ്ങള്‍ കൈമാറിയ ടാറ്റ മെമ്മോറിയല്‍ ട്രസ്റ്റ് പോലുള്ളവയെയും ക്ലോസ്ഡ് കാറ്റഗറിയിലാണ് സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 500 ഓളം സംഘടനകള്‍ കൃത്യമായ വിവരങ്ങള്‍ സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്.

മോദി സര്‍ക്കാര്‍ പിടിമുറുക്കുന്നു
2014 മുതല്‍ അധികാരത്തിലേറിയതു മുതല്‍ സന്നദ്ധ സംഘടനകളുടെ വിദേശ നിക്ഷേപത്തെ കുറിച്ച് നിരീക്ഷിച്ച് വരികയാണ് മോദി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി 2015ല്‍ വിദേശ സഹായ നിയന്ത്രണ നിയമ പ്രകാരം ലൈസന്‍സ് പുതുക്കാത്ത 10,000 സംഘടനകളുടെ ലൈസന്‍സ് റദ്ദാക്കിയത് വിവാദമായി. മോദി സര്‍ക്കാര്‍ പിടിമുറുക്കിയതോടെ വിദേശ ഫണ്ട് സ്വീകരിക്കാന്‍ കഴിയുന്ന സംഘടനകളുടെ എണ്ണം 33,000ത്തില്‍ നിന്ന് 25,000 ആയി ചുരുങ്ങിയിട്ടുണ്ട്.

ലൈസന്‍സ് റദ്ദാക്കല്‍ തുടരുന്നു
സന്നദ്ധ സംഘടനകള്‍ക്ക് വിദേശ ഫണ്ട് സ്വീകരിക്കണമെങ്കില്‍ വിദേശ സഹായ നിയന്ത്രണ നിയമം അനുസരിച്ച് ലൈസന്‍സ് പുതുക്കണം. ഇതിന് സംഘനകള്‍ക്ക് ലഭിക്കുന്ന വിദേശ ഫണ്ടിന്റെ കൃത്യമായ കണക്കുകള്‍ കൈമാറേണ്ടതായി വരും. ഇതിനെ തുടര്‍ന്നാണ് സംഘടനകള്‍ ലൈസന്‍സ് പുതുക്കാതിരിക്കുന്നത്. കണക്കിലധികം പണം സംഘടനകള്‍ക്ക് ലഭിക്കുന്നുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്.

കണക്കില്‍പ്പെടാത്ത പണം
കോടിക്കണക്കിന് രൂപയാണ് സന്നദ്ധ സംഘടനകള്‍ക്ക് വിദേശത്തു നിന്ന് ലഭിക്കുന്നത്. സര്‍ക്കാര്‍ മുന്നോട്ടു വച്ചിരിക്കുന്നതിലും ഇരട്ടി പണമാണ് സവയ്ക്ക് വിദേശത്തു നിന്നു ലഭിക്കുന്നത്. ഇതിനെ തുടര്‍ന്നാണ് സംഘടകള്‍ക്കു നിയന്ത്രണം കൊണ്ടുവരാന്‍ തീരുമാനിച്ചത്.

ഇസ്ലാമിക് റിസേര്‍ച്ച് ഫൗണ്ടേഷന്
വിവാദ ഇസ്ലാമിക് പ്രാസംഗികന് സക്കീര്‍ നായിക്കിന്റെ നേതൃത്വത്തിലുള്ള സന്നദ്ധ സംഘടനയായ ഇസ്ലാമിക് റിസേര്‍ച്ച് ഫൗണ്ടേഷനെതിരെ വിദേശ ഫണ്ട് ലഭിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം നടത്തി വരികയാണ്. തീവ്രവാദ ബന്ധം സംശയിക്കപ്പെട്ടതോടെയാണ് സക്കീര്‍ നായിക്കിനെതിരെ അന്വേഷണം ആരംഭിച്ചത്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications