കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

118 യുദ്ധ ടാങ്കുകൾ ഇന്ത്യയിൽ നിർമ്മിക്കും; 7523 കോടിയുടെ ഓർഡര്‍ നൽകി പ്രതിരോധ മന്ത്രാലയം

Google Oneindia Malayalam News

ദില്ലി; സൈന്യത്തിനായി 118 പ്രധാന യുദ്ധ ടാങ്കുകൾ വാങ്ങുന്നതിനുള്ള 7,523 കോടി രൂപയുടെ കരാറിലേർപ്പെട്ട് പ്രതിരോധമന്ത്രാലയം. രാജ്യത്ത് തദ്ദേശമായി നിർമ്മിച്ച അര്‍ജുന്‍ എംകെ-1എ യുദ്ധ ടാങ്കുകളാണ് വാങ്ങുന്നത്. ചെന്നൈ ആവഡിയിലെ ഹെവി വെഹിക്കിൾ ഫാക്ടറിയിലാണ് ഇവ നിർമ്മിക്കുന്നത്.

നേരത്തേയുള്ള എം‌കെ -1 വേരിയന്റിൽ നിന്ന് 72 പുതിയ സവിശേഷതകളും കൂടുതൽ തദ്ദേശീയ ഉള്ളടക്കവും ഉൾക്കൊള്ളുന്നതാണ് അര്‍ജുന്‍ എംകെ-1എ. അഗ്നിശക്തി, ചലനാത്മകത, നിലനിൽപ്പ് എന്നിവ വർദ്ധിപ്പിക്കുന്നതിനാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.എല്ലാ ഭൂപ്രദേശങ്ങളിലും അനായാസേന ഉപയോഗിക്കാൻ സാധിക്കുന്നതും രാവും പകലും വ്യത്യാസമില്ലാതെ കൃത്യമായ ലക്ഷ്യത്തെ ഭേദിക്കാൻ കഴിവുളളവയുമാണ് ഇവയെന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചു.

battle tank

കൃത്യവും മികച്ചതുമായ ഫയർ പവർ, ഓൾ-ടെറൈൻ മൊബിലിറ്റി, നൂതന സാങ്കേതിക സംവിധാനങ്ങളുടെ നിര നൽകുന്ന അജയ്യമായ മൾട്ടി-ലേയേർഡ് പരിരക്ഷ എന്നിവ കൊണ്ടാണ് എംകെ-1എ സജ്ജീകരിച്ചിരിക്കുന്നത്.റിമോട്ട് കണ്‍ട്രോള്‍ഡ് വെപ്പണ്‍ സിസ്റ്റം, എക്‌സ്‌പ്ലോസീവ് റിയാക്ടീവ് ആര്‍മര്‍, അഡ്വാന്‍സ്ഡ് ലേസര്‍ വാര്‍ണിങ് കൗണ്ടര്‍മെഷര്‍ സിസ്റ്റം, അഡ്വാന്‍സ്ഡ് ലാന്‍ഡ് നാവിഗേഷന്‍ സിസ്റ്റം,ഓട്ടോ ടാര്‍ഗറ്റ് ട്രാക്കര്‍, റിമോട്ട് കണ്‍ട്രോള്‍ഡ് വെപ്പണ്‍ സിസ്റ്റം,ഇംപ്രൂവ്ഡ് നൈറ്റ് വിഷന്‍ തുടങ്ങിയ പല നൂതന സംവിധാനങ്ങളും ടാങ്കറിൽ സജ്ജീകരിച്ചിട്ടുണ്ട്. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്റെ ചെന്നൈ ആസ്ഥാനമായുള്ള കോംബാറ്റ് വെഹിക്കിള്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് കേന്ദ്രമാണ് (സിവിആര്‍ഡിഇ) ടാങ്ക് രൂപകല്‍പ്പന ചെയ്തത്.

നിങ്ങള്‍ ട്വിന്‍ സിസ്റ്റേഴ്‌സ് ആണോ; രമ്യയോടും ഭാവനയോടും ആരാധകരുടെ ചോദ്യം, വൈറല്‍ ചിത്രങ്ങള്‍

ഹെവി വെഹിക്കിൾസ് ഫാക്ടറിയിലേക്കുള്ള പ്രൊഡക്ഷൻ ഓർഡർ എംഎസ്എംഇകൾ ഉൾപ്പെടെ 200 -ലധികം ഇന്ത്യൻ വെണ്ടർമാർക്ക് പ്രതിരോധ മേഖലയിലെ സാമഗ്രികളുടെ നിർമ്മാണത്തിന് വലിയ വഴി തുറക്കും. കുറഞ്ഞത് 8000 പേർക്കെങ്കിലും തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് കണക്കാക്കപ്പെടുന്നത്. അത്യാധുനിക പ്രതിരോധ സാങ്കേതികവിദ്യകളിലെ തദ്ദേശീയ കഴിവുകൾ പ്രദർശിപ്പിക്കുന്ന പദ്ധതിയാണിതെന്ന് മന്ത്രാലയം പത്രകുറിപ്പിൽ പറഞ്ഞു.

2010 ജൂൺ മുതലാണ് ടാങ്കിന്റെ വികസന പ്രവർത്തനങ്ങൾ ആരംഭിച്ചത്. ജൂണിൽ ഉപയോക്തൃ പരീക്ഷണങ്ങൾക്കായി ടാങ്ക് ഫീൽഡ് ചെയ്തു.പ്രതിരോധ മേഖലയിലെ മെയ്ക്ക് ഇൻ ഇന്ത്യ സംരംഭത്തിന് കൂടുതൽ ഊർജ്ജം പകരാനും, ആത്മനിർഭർ ഭാരത് എന്ന ലക്ഷ്യം കൈവരിക്കുന്നതിനുമുള്ള ചുവടുവെപ്പാണിതെന്നും പ്രതിരോധ മന്ത്രാലയം വാർത്താ കുറിപ്പിൽ പറഞ്ഞു. ഓര്‍ഡല്‍ നല്‍കിയവയില്‍ അഞ്ച് അര്‍ജുന്‍ എംകെ-1എ ടാങ്കുകള്‍ 30 മാസത്തിനുള്ളില്‍ കരസേനയ്ക്ക് ലഭ്യമാകും.

Recommended Video

cmsvideo
ഇന്ത്യയുടെ വാക്സിൻ സർട്ടിഫിക്കട്ടിലെ മോദിയുടെ ഫോട്ടോ..യാത്രക്കാർക്ക് മുട്ടൻ പണി

English summary
118 battle tanks to be built in India; 7523 crore rupees Provided by the Ministry of Defense
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X