കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

11ാം ചര്‍ച്ചയും പരാജയം; ഇനി ചര്‍ച്ചയ്ക്കില്ലെന്ന് കേന്ദ്രം, കര്‍ഷകര്‍ക്കുള്ള അവസാന അവസരമെന്ന് മന്ത്രി

Google Oneindia Malayalam News

ദില്ലി: കാര്‍ഷിക പരിഷ്‌കരണ നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ പതിനൊന്നാമത്തെ ചര്‍ച്ചയും പരാജയപ്പെട്ടു. കര്‍ഷകര്‍ നിലപാട് മാറ്റിയില്ലെങ്കില്‍ ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോകുമെന്ന് മന്ത്രിമാര്‍ സൂചിപ്പിച്ചു. ഒന്നര വര്‍ഷത്തേക്ക് നിയമം നടപ്പാക്കുന്നത് മരവിപ്പിക്കാമെന്നാണ് സര്‍ക്കാര്‍ ഏറ്റവും ഒടുവില്‍ മുന്നോട്ടുവച്ച നിര്‍ദേശം. ഇത് അംഗീകരിക്കില്ലെന്നും നിയമം പൂര്‍ണമായും പിന്‍വലിക്കണമെന്നുമാണ് സമരക്കാരുടെ ആവശ്യം. എന്നാല്‍ ഇനിയൊരു നിര്‍ദേശം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്നും ഇത് ഏറ്റവും മികച്ചതും അവസാനത്തേതുമായ വാഗ്ദാനമാണെന്നും സര്‍ക്കാര്‍ പ്രതിനിധികള്‍ പറഞ്ഞു.

f

നേരത്തെ ചര്‍ച്ചകള്‍ കഴിയുമ്പോള്‍ അടുത്ത ചര്‍ച്ചയുടെ തിയ്യതി തീരമാനിച്ചാണ് പിരിയാറ്. എന്നാല്‍ ഇന്ന് പുതിയ തിയ്യതി തീരുമാനിച്ചില്ല. ഇതോടെ ഇനി ചര്‍ച്ച നടക്കുമോ എന്ന കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുകയാണ്. സര്‍ക്കാരിന്റെ നിര്‍ദേശത്തിന്‍മേല്‍ ചര്‍ച്ച നടത്താന്‍ കര്‍ഷകര്‍ തയ്യാറായാല്‍ മാത്രമേ ഇനി അടുത്ത ചര്‍ച്ച നടക്കൂ എന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ പറഞ്ഞു.

കോണ്‍ഗ്രസിന് പുതിയ ദേശീയ പ്രസിഡന്റ്; നിര്‍ണായക തീരുമാനവുമായി സോണിയ ഗാന്ധി, തിരഞ്ഞെടുപ്പ് തിയ്യതി...കോണ്‍ഗ്രസിന് പുതിയ ദേശീയ പ്രസിഡന്റ്; നിര്‍ണായക തീരുമാനവുമായി സോണിയ ഗാന്ധി, തിരഞ്ഞെടുപ്പ് തിയ്യതി...

ഇന്നത്തെ ചര്‍ച്ച വെറും 18 മിനുട്ട് മാത്രമേ നീണ്ടു നിന്നുള്ളൂ. ബാക്കിയുള്ള സമയം കര്‍ഷക നേതാക്കള്‍ മറ്റൊരു മുറിയിലായിരുന്നു. സര്‍ക്കാരിന്റെ നിര്‍ദേശത്തിന്മേല്‍ ചര്‍ച്ച നടത്താമെങ്കില്‍ മാത്രം കൂടിക്കാഴ്ച പറ്റുള്ളൂ എന്ന് നരേന്ദ്ര സിങ് തോമര്‍ കര്‍ഷകരെ അറിയിച്ചു. പിന്നീടാണ് ഒരുമിച്ചിരുന്നത്. പക്ഷേ, അധിക നേരം കഴിയും മുമ്പ് തന്നെ ചര്‍ച്ച അവസാനിപ്പിച്ചു.

വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും നടപ്പാക്കുന്നത് ഒന്നര വര്‍ഷത്തേക്ക് റദ്ദാക്കാമെന്ന് സര്‍ക്കാര്‍ കര്‍ഷക നേതാക്കളെ അറിയിച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദേശം കര്‍ഷകര്‍ തള്ളുകയാണ് ചെയ്തത്. നിയമം സമ്പൂര്‍ണമായി റദ്ദാക്കുക എന്ന ആവശ്യത്തില്‍ മാറ്റമില്ലെന്നും അവര്‍ വ്യക്തമാക്കി. ദില്ലിയുടെ വിവിധ അതിര്‍ത്തികളിലാണ് സമരങ്ങള്‍ നടക്കുന്നത്. റിപബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലി നടത്താന്‍ കര്‍ഷകര്‍ തീരുമാനിച്ചിട്ടുണ്ട്. അതുമായി മുന്നോട്ട് പോകുമെന്ന് അവര്‍ അറിയിച്ചു. ട്രാക്ടര്‍ റാലി ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പുതിയ നിര്‍ദേശം മുന്നോട്ട് വച്ചിരുന്നത്.

6000 വോട്ടിന്റെ വ്യത്യാസം മാത്രം; ഷാഫി പറമ്പലിനെ നേരിടാന്‍ സന്ദീപ് വാര്യര്‍... പാലക്കാട് പിടിക്കാന്‍ ബിജെപി6000 വോട്ടിന്റെ വ്യത്യാസം മാത്രം; ഷാഫി പറമ്പലിനെ നേരിടാന്‍ സന്ദീപ് വാര്യര്‍... പാലക്കാട് പിടിക്കാന്‍ ബിജെപി

Recommended Video

cmsvideo
കർഷകരോടാ കളി.. 26ന് രാജ്യത്തെ നടുക്കുന്ന ട്രാക്ടർ പ്രയോഗം

English summary
11th Talk on Farm Laws failed: Government hardened stand, No Scheduled for next talk
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X