മോഷണം; 11കാരന്റെ കൈ തിളച്ച എണ്ണയില്‍ മുക്കി

രക്ഷിതാക്കളുടെ പരാതിയില്‍ പോലീസ് അക്രമികള്‍ക്കെതിരെ കേസെടുത്തു. നെല്ലൂരില്‍ നിന്നും ഏതാനും ദിവസം മുന്‍പാണ് പെഞ്ചാലയ്യയുടെ കുടുംബം പണി തേടി ഇവിടെയെത്തിയത് എന്ന് നാട്ടുകാര്‍ പറഞ്ഞു. ഏതാണ്ട് ഒരമാസം മുന്‍പ് 10 കുടുംബങ്ങളാണ് ഇങ്ങനെ കുടിയേറിയത്.
ജെ സി ബി ഡ്രൈവറായ നസീര്‍ എന്നയാളാണ് തന്റെ മൊബൈല്‍ഫോണ്‍ കാണുന്നില്ല എന്ന പരാതിയുമായി രംഗത്തെത്തിയത്. പെഞ്ചാലയ്യയാണ് മൊബൈല്‍ മോഷ്ടിച്ചത് എന്നായിരുന്നു ഇയാളുടെ ആരോപണം. ഫോണ്‍ മോഷ്ടിച്ചിട്ടില്ല എന്ന് കുട്ടിയും കുടുംബവും ആണയിട്ടു പറഞ്ഞെങ്കിലും ആരും വിശ്വസിക്കാന്‍ തയ്യാറായില്ല.
എന്നാല്‍ സത്യം തെളിയിക്കാന്‍ വേണ്ടി തിളച്ച എണ്ണയില്‍ കൈമുക്കണം എന്നായിരുന്നു തടിച്ചുകൂടിയ നാട്ടുകാരില്‍ പലരുടെയും അഭിപ്രായം. തുടര്‍ന്ന് കുട്ടിയുടെ വലതുകൈ ആളുകള്‍ ബലം പ്രയോഗിച്ച് തിളച്ച എണ്ണയില്‍ മുക്കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി കുട്ടിയെ ആശുപത്രിയിലാക്കുകയായിരുന്നു. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ പോലീസ് കേസെടുത്തു.












Click it and Unblock the Notifications