കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസില്‍ നിന്ന് മുങ്ങിയത് 12 എംഎല്‍എമാര്‍! ബിജെപി ചാക്കിട്ടു പിടിച്ചു!! ജെഡിഎസിനും തിരിച്ചടി?

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തില്‍ അധികാരം നിലനിര്‍ത്താനുള്ള നീക്കങ്ങള്‍ക്കിടെ കോണ്‍ഗ്രസിന് തലവേദന. 12 കോണ്‍ഗ്രസ് എംഎല്‍മാരാണ് കോണ്‍ഗ്രസ് യോഗത്തില്‍ നിന്ന് വിട്ടുനിന്ന്. തിരഞ്ഞെടുക്കപ്പെട്ട 78 എംഎല്‍എമാരില്‍ 66 പേര്‍ മാത്രമാണ് ബെംഗളൂരുവില്‍ കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി ഓഫീസില്‍ വച്ച് നടന്ന യോഗത്തില്‍ പങ്കെടുത്തത്.

ജനതാദള്‍ സെക്കുലര്‍ വിളിച്ചുചേര്‍ത്ത നിയമസഭാ കക്ഷി യോഗത്തിലും രണ്ട് എംഎല്‍എമാര്‍ പങ്കെടുത്തിരുന്നില്ല. ജെഡിഎസില്‍ നിന്നുള്ള രാജ വെങ്കടപ്പ നായകും വെങ്കട്ട റാവു നാഡഗൗഡയുമാണ് യോഗത്തില്‍ നിന്ന് വിട്ടുനിന്നത്. സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള ഭൂരിപക്ഷം ഉറപ്പാക്കുന്നതിന് ബിജെപി ചാണക്യ തന്ത്രങ്ങള്‍ മെനയുന്നതിനിടെയാണ് എംഎല്‍എമാരുടെ അസാന്നിധ്യം കോണ്‍ഗ്രസിന് തിരിച്ചടിയാവുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും സോണിയാ ഗാന്ധിയുടെ വിശ്വസ്തനുമായ അഹമ്മദ് പട്ടേലും ബെംഗളൂരുവിലേക്ക് തിരിച്ചിട്ടുണ്ട്. കോണ്‍ഗ്രസിനെ അധികാരത്തില്‍ തിരിച്ചെത്തിക്കുന്നതിനുള്ള കൂടിയാലോചനകളാണ് പട്ടേലിന്റെ പ്രഥമലക്ഷ്യം.

Recommended Video

cmsvideo
Karnataka Elections 2018 : 12 കോൺഗ്രസ് MLAമാരെ കാണാനില്ല,കൂറുമാറിയെന്നു സൂചന | Oneindia Malayalam
congres-1

എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതോടെ തന്നെ കോണ്‍ഗ്രസ് നിര്‍ണായക സഖ്യ ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. മുതിര്‍ന്ന പാര്‍ട്ടി നേതാക്കളായ അശോക് ഘെലോട്ടും ഗുലാം നബി ആസാദും തിങ്കളാഴ്ച തന്നെ ബെംഗളൂരുവിലെത്തിയിരുന്നു. കര്‍ണാടകത്തിലെ മുന്‍നിര നേതാക്കളും ചേര്‍ന്നാണ് സഖ്യ ചര്‍ച്ചകള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നത്. കര്‍ണാടകത്തില്‍ തൂക്കുമന്ത്രിസഭ നിലവില്‍ വരുമെന്ന് ചില എക്സിറ്റ് പോള്‍ ഫലങ്ങളും ചൂണ്ടിക്കാണിച്ചിരുന്നു. ജെഡിഎസുമായി കോണ്‍ഗ്രസ് ധാരണയിലെത്തിയതോടെയാണ് സംസ്ഥാനത്തെ രാഷ്ട്രീയ സമവാക്യങ്ങളില്‍ മാറ്റങ്ങള്‍ പ്രകടമായിത്തുടങ്ങിയത്. ബിഎസ്പിയാണ് കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യത്തിലേക്കുള്ള വഴിയൊരുക്കിയത്.

English summary
Only 66 out of the 78 MLAs attended Congress legislative meeting at Karnataka Party Congress Committee office in Bengaluru, reports news agency ANI.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X