കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണിപ്പൂരില്‍ വേറിട്ട നീക്കം; 12 കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചു, ബിജെപിയില്‍ ചേരില്ല, ലക്ഷ്യം...

Google Oneindia Malayalam News

ദില്ലി: മണിപ്പൂരില്‍ നിന്ന് വേറിട്ട വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. 12 കോണ്‍ഗ്രസ് എംഎല്‍എമാര്‍ തങ്ങളുടെ പദവികള്‍ രാജിവെച്ചു. ബംഗാളില്‍ തൃണമൂല്‍ എംഎല്‍എമാര്‍ രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് മണിപ്പൂരില്‍ നിന്ന് സമാനമായ രാജിവാര്‍ത്ത വന്നത്. എന്നാല്‍ മണിപ്പൂരില്‍ രാജിവെച്ച കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേരില്ല. പകരം അവര്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളില്‍ മുഴുകുമെന്നാണ് പറഞ്ഞത്.

വളരെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച സംഭവങ്ങള്‍ക്ക് സാക്ഷിയായ സംസ്ഥാനമാണ് മണിപ്പൂര്‍. കോണ്‍ഗ്രസിന്റെ എട്ട് എംഎല്‍എമാര്‍ ഒരുമിച്ച് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നതിനെ തുടര്‍ന്നാണ് സംസ്ഥാന ഭരണം ബിജെപിക്ക് ലഭിച്ചത്. സമാനമായ സംഭവമാണ് ഇപ്പോഴും അരങ്ങേറുന്നത് എന്നായിരുന്നു ആദ്യ വിവരങ്ങള്‍. എന്നാല്‍ രാജിവെച്ചവര്‍ നിലപാട് വ്യക്തമാക്കി രംഗത്തുവന്നു. വിശദാംശങ്ങള്‍ ഇങ്ങനെ.....

സുപ്രധാന പദവികള്‍ വഹിച്ചവര്‍

സുപ്രധാന പദവികള്‍ വഹിച്ചവര്‍

പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയില്‍ സുപ്രധാന പദവികള്‍ വഹിച്ചിരുന്ന 12 പേരാണ് രാജിവെച്ച എംഎല്‍എമാര്‍. ഇവര്‍ പാര്‍ട്ടിവിടില്ല. ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ ഇറങ്ങി പ്രവര്‍ത്തിക്കാനാണ് തീരുമാനം. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുകയും ചെയ്യും.

 ധാര്‍മിക ഉത്തരവാദിത്തം

ധാര്‍മിക ഉത്തരവാദിത്തം

മറ്റു സംസ്ഥാനങ്ങളിലെന്ന പോലെ മണിപ്പൂരിലും കോണ്‍ഗ്രസിന് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വന്‍ പരാജയമാണ് നേരിട്ടത്. ഈ സാഹചര്യത്തില്‍ തോല്‍വിയുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് കോണ്‍ഗ്രസില്‍ വഹിച്ചിരുന്ന പദവികള്‍ രാജിവെക്കുന്നതെന്ന് എംഎല്‍എമാര്‍ പറയുന്നു.

എംഎല്‍എമാര്‍ പറയുന്നു

എംഎല്‍എമാര്‍ പറയുന്നു

ചീഫ് വിപ്പായിരുന്ന ഗോവിന്ദാസ് കോന്തുജാം രാജിവെച്ചിട്ടുണ്ട്. ബിജെപിയില്‍ ഒരിക്കലും ചേരില്ലെന്ന് അദ്ദേഹം പറഞ്ഞു. കെ രഞ്ജിത് എംഎല്‍എയും ഇക്കാര്യം ആവര്‍ത്തിച്ചു. പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.

പിസിസി അധ്യക്ഷന്റെ പ്രതികരണം

പിസിസി അധ്യക്ഷന്റെ പ്രതികരണം

ചിലര്‍ രാജിവെച്ചുവെന്ന് അറിയാന്‍ കഴിഞ്ഞു. എന്നാല്‍ രാജിക്കത്ത് ലഭിച്ചിട്ടില്ല. അവര്‍ ബിജെപിയില്‍ ചേരില്ല. രാഹുല്‍ ഗാന്ധി പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെച്ച പോലെയാണ് മണിപ്പൂരിലെ എംഎല്‍എമാരും രാജിവെക്കുന്നതെന്ന് പിസിസി അധ്യക്ഷന്‍ ഗെയ്ഖങ്കം പറഞ്ഞു.

ഇനി ചെയ്യാന്‍ പോകുന്നത്

ഇനി ചെയ്യാന്‍ പോകുന്നത്

എംഎല്‍എ പദവിയല്ല അവര്‍ രാജിവെച്ചിരിക്കുന്നത്. പാര്‍ട്ടിയില്‍ വഹിച്ചിരുന്ന സ്ഥാനങ്ങളാണ്. മണിപ്പൂര്‍ കോണ്‍ഗ്രസിലെ പ്രധാന പദവികളാണ് 12 പേരും വഹിച്ചിരുന്നത്. സാധാരണ പ്രവര്‍ത്തകര്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുകയാണ് അവരുടെ ലക്ഷ്യമെന്ന് പാര്‍ട്ടി വക്താവ് നിംഗോബാം ബുപേന്ദ പറഞ്ഞു.

സഭയിലെ കണക്കുകള്‍

സഭയിലെ കണക്കുകള്‍

60 അംഗ നിയമസഭയാണ് മണിപ്പൂരില്‍. 2017ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 28 സീറ്റ് ലഭിച്ചിരുന്നു. എന്നാണ് പിന്നീട് എട്ടുപേരെ ബിജെപി ചാടിച്ചു. 21 സീറ്റില്‍ ജയിച്ചിരുന്ന ബിജെപിയുടെ ശക്തി ഇതോടെ സഭയില്‍ വര്‍ധിച്ചു. രാജിവെച്ച എട്ട് കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ഒരാള്‍ ഇന്ന് ബിജെപി സര്‍ക്കാരില്‍ മന്ത്രിയാണ്.

ബംഗാളിലെ കൂറുമാറ്റം

ബംഗാളിലെ കൂറുമാറ്റം

മണിപ്പൂരില്‍ രണ്ട ലോക്‌സഭാ മണ്ഡലങ്ങളാണുള്ളത്. രണ്ടിലും കോണ്‍ഗ്രസ് പരാജയപ്പെട്ടിരുന്നു. ബംഗാളില്‍ ബിജെപി വന്‍ മുന്നേറ്റമാണ് നടത്തിയത്. തൊട്ടുപിന്നാലെ തൃണമൂലിന്റെയും സിപിഎമ്മിന്റെയും ഒട്ടേറെ നേതാക്കള്‍ ബിജെപിയില്‍ ചേരുകയാണ്. എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ളവരാണ് ബിജെപിയില്‍ ചേര്‍ന്നത്.

ബിജെപി വമ്പന്‍ ജയം നേടിയതെങ്ങനെ? ഇവിഎം തട്ടിപ്പ് വെറും വ്യാജം, ആര്‍എസ്എസിന്റെ പദ്ധതിബിജെപി വമ്പന്‍ ജയം നേടിയതെങ്ങനെ? ഇവിഎം തട്ടിപ്പ് വെറും വ്യാജം, ആര്‍എസ്എസിന്റെ പദ്ധതി

English summary
12 Congress MLAs in Manipur quit posts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X