ജുലൈയിൽ 12 കോടി കൊവിഡ് വാക്സിൻ ഡോസ് വിതരണം ചെയ്യും; ഇതുവരെ 2.19 കോടി നൽകിയെന്ന് കേന്ദ്രം
ദില്ലി; സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ജുലൈയിൽ 12 കോടി കൊവിഡ് വാക്സിനുകൾ ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഈ മാസം ഇതുവരെ 2.19 കോടിയിലധികം ഡോസുകൾ നൽകിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
നിർമ്മാതാക്കളുമായുള്ള ചർച്ചയുടെ അടിസ്ഥാനത്തിൽ ജൂലൈ മാസത്തിൽ 12 കോടിയിലധികം കോവിഡ് വാക്സിൻ ഡോസുകൾ വിതരണം ചെയ്യുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിട്ടുണ്ട്, മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

സ്വകാര്യ ആശുപത്രികളിലേക്കുള്ള വിതരണം ഉൾപ്പെടെ1 ജൂലൈ മാസത്തിൽ ലഭ്യമാകുന്ന ഡോസുകളെക്കുറിച്ച് എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും മുൻകൂട്ടി അറിയിച്ചിട്ടുണ്ട്.. കൂടുതൽ ഡോസ് വാക്സിൻ ആവശ്യമെങ്കിൽ എല്ലാ സംസ്ഥാനങ്ങളും അത് കൃത്യമായി അറിയിക്കാനും അഭ്യർത്ഥിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നടന്ന വാക്സിനേഷൻ അതിനു മുൻപുള്ള ആഴ്ച്ചയുമായി താരതമ്യം ചെയ്യുമ്പോൾ, 32 ശതമാനം കുറവാണെന്ന തരത്തിലുള്ള മാധ്യമ വാർത്തകൾ തെറ്റാണെന്നും മന്ത്രാലയം വ്യക്തമാക്കി. കോവിഡ് വാക്സിനുകളുടെ ലഭ്യതയെ അടിസ്ഥാനമാക്കി സംസ്ഥാനങ്ങൾളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും അവരുടെ കോവിഡ്-19 വാക്സിനേഷൻ സെഷനുകൾ ആസൂത്രണം ചെയ്യാനും നിർദ്ദേശിച്ചിട്ടുണ്ടെന്നും കേന്ദ്രസർക്കാർ അറിയിച്ചു. അതേസമയം രാജ്യത്ത് ഇതുവരെ 36.48 കോടി ഡോസ് വാക്സിനുകളാണ് വിതരണം ചെയ്തത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 45,892 പേർക്കാണ്. 4,60,704 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1.5 ശതമാനമാണ്.രാജ്യത്താകമാനം ഇതുവരെ 2,98,43,825 പേരാണ് രോഗമുക്തി നേടിയത്.












Click it and Unblock the Notifications