വിഷാദരോഗം; ഒറ്റദിവസം ആത്മഹത്യ ചെയ്തത് 12 പേര്‍
റായ്പുര്‍: ഛത്തീസ്ഗഡില്‍ ഒറ്റദിവസം ആത്മഹത്യ ചെയ്തത് 12 പേര്‍. മാനസിക സമ്മര്‍ദ്ദം, ഒറ്റപ്പെടല്‍, വിഷാദരോഗം എന്നിവമൂലമാണ് മിക്കവരും മരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. നാലുപേര്‍ ആത്മഹത്യാശ്രമം പരാജയപ്പെട്ട് ആശുപത്രിയില്‍ ചികിത്സയിലാണ്. ടില്‍ഡയിലാണ് ആദ്യത്തെ ആത്മഹത്യ റിപ്പോര്‍ട്ടു ചെയ്യുന്നത്.
ഇവിടെ 2 സഹോദരിമാരും ഒരു സഹോദരനുമാണ് ആത്മഹത്യ ചെയ്തത്. മൂവരും തൂങ്ങിമരിക്കുകയായിരുന്നു. സഹോദരിമാര്‍ മരിക്കുന്നതിനുമുന്‍പ് പ്ലാസ്റ്റിക് കവര്‍കൊണ്ട് മുഖം മൂടിയിരുന്നെന്ന് പോലീസ് പറഞ്ഞു. സുമിത്ര, ദുര്‍ഗ എന്നീ സഹോദരിമാരാണ് മരിച്ചത്. ഇവരുടെ മരണകാരണം വ്യക്തമല്ലെങ്കിലും കടുത്ത മാനസിക സമ്മര്‍ദ്ദമാണ് ആത്മഹത്യയ്ക്കിടയാക്കിയതെന്നാണ് പോലീസ് നിഗമനം.

രാജേന്ദ്ര നഗറില്‍ റിപ്പോര്‍ട്ടു ചെയ്ത രണ്ടാമത്തെ സംഭവത്തില്‍ പ്രായമായ അമ്മയെ കൊലപ്പെടുത്തി മകള്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. എഴുപതുകാരിയായ സ്ത്രീയാണ് മരിച്ചത്. അമ്മയുടെ അസുഖവും ജീവിതത്തിലെ ഏകാന്തതയുമാണ് കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്ന് പോലീസ് പറഞ്ഞു.
ഉര്‍ല ഇന്റുസ്ട്രിയല്‍ ഏരിയയില്‍ രണ്ടുമക്കള്‍ക്കൊപ്പം അമ്മ തീകൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. ഭര്‍ത്താവുമായുള്ള വാക്കുതര്‍ക്കത്തിനൊടുവിലായിരുന്നു ആത്മഹത്യ. ജനങ്ങള്‍ക്ക് മാനസിക സമ്മര്‍ദ്ദവും വിഷാദരോഗവും മറികടക്കാന്‍ കഴിയാത്തതാണ് ആത്മഹത്യ വര്‍ധിക്കാന്‍ കാരണമാകുന്നതെന്ന് മന:ശാസ്ത്ര വിദഗ്ധന്‍ പറഞ്ഞു. സര്‍ക്കാരിന്റെ കീഴില്‍ ഒട്ടേറെ വെല്‍ഫയര്‍ പദ്ധതികളും സ്ഥാപനങ്ങളും ഉണ്ടെന്നും ആത്മഹത്യാ പ്രവണതയുള്ളവര്‍ ഇവരുമായി ബന്ധപ്പെട്ട് കൗണ്‍സിലിങ് നടത്തണമെന്നും മുഖ്യമന്ത്രി രമണ്‍ സിങ് പ്രതികരിച്ചു.












Click it and Unblock the Notifications