കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രേഖകള്‍ ഇല്ലാതെ താമസിച്ച 12 ബംഗ്ലാദേശികള്‍ മഹാരാഷ്ട്രയില്‍ അറസ്റ്റില്‍

  • By S Swetha
Google Oneindia Malayalam News

പല്‍ഘര്‍: സാധുവായ രേഖകളൊന്നുമില്ലാതെ ഇന്ത്യയില്‍ അനധികൃതമായി താമസിച്ചതിന് 12 ബംഗ്ലാദേശികള്‍ അറസ്റ്റില്‍. അറസ്റ്റിലായവരില്‍ ഒന്‍പത് സ്ത്രീകളും ഉള്‍പ്പെടുന്നു. മഹാരാഷ്ട്രയിലെ പല്‍ഘര്‍ ജില്ലയില്‍ നിന്ന് തിങ്കളാഴ്ചയാണ് തീവ്രവാദ വിരുദ്ധ സെല്‍ ഇവരെ അറസ്റ്റ് ചെയ്തത്.

ജാമിയ മിലിയയില്‍ നടന്നത് ജാലിയന്‍ വാലാബാഗ്, യുവാക്കൾ ബോംബാണ്, രൂക്ഷ വിമര്‍ശനവുമായി ഉദ്ധവ് താക്കറെ!ജാമിയ മിലിയയില്‍ നടന്നത് ജാലിയന്‍ വാലാബാഗ്, യുവാക്കൾ ബോംബാണ്, രൂക്ഷ വിമര്‍ശനവുമായി ഉദ്ധവ് താക്കറെ!

12 ബംഗ്ലാദേശ് പൗരന്മാര്‍ ബോയ്സര്‍ പ്രദേശത്ത് അനധികൃതമായി താമസിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം നടത്തിയതെന്ന് എടിസി അസിസ്റ്റന്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ മന്‍സിംഗ് പാട്ടീല്‍ പറഞ്ഞു. സാധുവായ രേഖകളൊന്നും അവരുടെ പക്കല്‍ ഇല്ലി. ഇവര്‍ക്കെതിരെ കേസെടുക്കുകയും കൂടുതല്‍ അന്വേഷണം തുടരുകയുമാണെന്ന് പൊലീസ് അറിയിച്ചു.

arrested1-156

മോദി സര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെമ്പാടും പ്രക്ഷോഭം നടക്കുന്നതിനിടെയാണ് മഹാരാഷ്ട്രയിലെ അറസ്റ്റ്. നേരത്തെ ബംഗളൂരുവില്‍ നിന്നും 60 ബംഗ്ലാദേശികളെ സ്വന്തം രാജ്യത്തേക്ക് തിരിച്ചയച്ചിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബറിലാണ് ഇന്ത്യയില്‍ അനധികൃതമായി കഴിഞ്ഞിരുന്ന ഇവരെ നോര്‍ത്ത് ബംഗളൂരുവില്‍ നിന്നും പൊലീസ് പിടികൂടുന്നത്.

22 സ്ത്രീകളും 9 കുട്ടികളും പിടികൂടിയ 60 പേരില്‍ ഉള്‍പ്പെടുന്നു. നാടുകടത്തുന്നത് വരെ അവരെ സര്‍ക്കാരിന്റെ അഭയകേന്ദ്രത്തില്‍ പാര്‍പ്പിച്ചു. ബാക്കിയുള്ള 29 പേരെ പൊലീസ് സ്റ്റേഷനിലെ മുറിയിലും പാര്‍പ്പിച്ചു. ശേഷം ഇവരെ പൊലീസ് ഇടപെട്ട് പശ്ചിമബംഗാളിലേക്ക് തിരിച്ചയയ്ക്കുകയായിരുന്നു.

English summary
12 Illegal migrants arrested in Maharashtra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X