• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

ആൾക്കൂട്ട ആക്രമണങ്ങൾക്ക് അറുതിയില്ല; ബീഹാറിൽ 15ദിവസത്തിനിടെ റിപ്പോർട്ട് ചെയ്തത് 12 ആക്രമണം

പാട്ന: ആൾക്കൂട്ട കൊലപാതകങ്ങൾ കൂടി വരുന്ന അവസ്ഥയാണ് ഇപ്പോൾ ഇന്ത്യയിലുള്ളത്. പുറത്ത് നിന്ന് വരുന്ന ആളുകള്‍, രാത്രിയില്‍ വാഹനം ഓടിച്ച് അപരിചിതമായ സ്ഥലത്ത് കൂടെ പോകുന്നവര്‍, വഴി ചോദിക്കുന്നവര്‍, കുട്ടികള്‍ക്ക് ചോക്ലേറ്റ് നല്‍കുന്നവര്‍ എന്നിവരൊക്കെയാണ് സാധാരണ കൊലപ്പെടുന്നവരില്‍ അധികവും. ഇവരൊക്കെ അപരിചിതരായത് കൊണ്ട് കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നു എന്ന് വ്യാജ പ്രചാരണവും ഉണ്ടാവുന്നുണ്ട്.

യൂണിവേഴ്സിറ്റി കോളേജ് ഉത്തരക്കടലാസ് ചോർച്ച; കൈക്കലാക്കിയത് 'ബ്ലാക്ക് മെയിലിങ്ങിലൂടെ'!

ആളുകളുടെ എണ്ണമാണ് പലപ്പോഴും മരണത്തിന് കാരണമാകുന്നത്. ഇവര്‍ സംഘടിക്കുന്ന രീതി, പോലീസിന്റെ സഹായം എന്നിവയും ഇതില്‍ നിര്‍ണായകമാണ്. അഞ്ചു വര്‍ഷത്തെ മോദി ഭരണത്തില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിരവധി ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ അരങ്ങേറുകയുണ്ടായി. മതഭ്രാന്തിനും സാമൂഹ്യ മാധ്യമങ്ങള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും ഈ രക്തചൊരിച്ചിലില്‍ കൃത്യമായ പങ്കുണ്ട് എന്ന് തന്നെ പറയാം.

കൊലപാതകം വ്യാജ വാർത്തകളുടെ പേരിൽ

കൊലപാതകം വ്യാജ വാർത്തകളുടെ പേരിൽ

വ്യാജവാർത്തകളുടെ പേരിലാണ് മിക്കവാറും ആൾക്കൂട്ട കൊലപാതകങ്ങൾ ഉണ്ടാകുന്നത്. ബീഹാറിൽ കഴിഞ്ഞ രണ്ടാഴ്ചക്കിടെ 12 ആൾക്കൂട്ട കൊലപാതകങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ആളുകള്‍ നിയമം കൈയിലെടുക്കരുതെന്നും ഇത്തരക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്നും ഇക്കാര്യം വ്യക്തമാക്കികൊണ്ട് പാട്ന പോലീസ് അഡീഷണൽ ഡയറക്ടർ‌ ജനറൽ ജിതേന്ദ്ര കുമാർ വ്യക്തമക്കി.

തുടക്കം ദാദ്രി കൊലപാതകം

തുടക്കം ദാദ്രി കൊലപാതകം

പാട്നയിലെ രൂപാസ്പൂരിൽ നിന്നും ധനരുവയിൽ നിന്നുമായി ശനിയാഴ്ച രാത്രി രണ്ട് ആൾക്കൂട്ട ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തതായി റിപ്പോർട്ടുണ്ടായിരുന്നു. രൂപാസ്പൂർ സംഭവത്തിൽ 32 പേരും ധനരുവയിൽ നിന്ന് രണ്ട് പേരും അറസ്റ്റിലായതായി പോലീസ് അറിയിച്ചിരുന്നു. ഉത്തർപ്രദേശിലെ ചെറിയ പട്ടണമായ ദാദ്രിയിലെ അഖ്ലാഖിനെ പശുവിന്റെ പേരിൽ ആൾക്കൂട്ടം തല്ലിക്കൊന്നതോടയാണ് ആൾക്കൂട്ട ആക്രമണങ്ങളും കൊലപാതകങ്ങളും കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്.

മുഖം നേക്കാതെ നടപടി

മുഖം നേക്കാതെ നടപടി

ആൾക്കൂട്ട ആക്രമണങ്ങൾ തടയാൻ സുപ്രീംകോടതി തന്നെ സംസ്ഥാനങ്ങൾക്ക് പ്രത്യേക നിർദേശം നൽകിയിരുന്നു. ഇത്തരം അക്രമങ്ങള്‍ തടയുന്നതിന് അനുസൃതമായ കാര്യങ്ങള്‍ സംസ്ഥാനം ചെയ്യേണ്ടതുമാണ്. വ്യാജവാര്‍ത്തകളെ തുടര്‍ന്ന് ചില അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിഷയത്തിൽ മുഖം നോക്കാതെ നടപടിയെടുക്കാൻ ബീഹാർ സർക്കാർ പോലീസിന് നിർദേശം നൽകിയിട്ടുണ്ട്.

സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയ

ബിഹാറിനുപുറമെ, മഹാരാഷ്ട്ര, ത്രിപുര, അസം, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, തമിഴ്നാട്, തെലങ്കാന, ഛത്തീസ്ഗഡ്, പശ്ചിമ ബംഗാള്‍, കര്‍ണാടക എന്നിവിടങ്ങളില്‍ നിരവധി ആള്‍ക്കൂട്ട ആക്രമണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ആക്രമണങ്ങളിൽ ഭൂരിപക്ഷവും സോഷ്യൽ മീഡിയ വഴി നടക്കുന്ന വ്യാജ പ്രചാരണങ്ങൾ വഴിയാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ എന്ത് ചെയ്തു

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ എന്ത് ചെയ്തു

ആൾക്കൂട്ട കൊലപാതകങ്ങൾ നേരിടാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ എന്ത് നടപടികൾ സ്വീകരിച്ചു എന്ന് കാണിച്ച് സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു. ഇന്ത്യയിൽ ആൾക്കൂട്ട കൊലപാതകങ്ങൾ വർധിക്കുന്നു എന്ന് കാണിച്ച് നിരവധി പ്രമുഖരായിരുന്നു രംഗത്ത് വന്നിരുന്നത്. ആൾക്കൂട്ട കൊലപാതകങ്ങൾ വർധിക്കുന്നത് തടയാൻ നിയമനിർമ്മാണത്തിന് കേന്ദ്രം തയ്യാറാകുന്നില്ലെന്ന പൊതുതാൽപ്പര്യ ഹർജിയിലാണ് സുപ്രീംകോടതി നടപടി.

English summary
12 incidents of mob lynching have been reported over the last 15 days in Bihar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more