കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ മാഗി നൂഡില്‍സ് ഞെട്ടിച്ചു; 13 സാന്പിളില്‍ 12ലും മാരക വിഷം

Google Oneindia Malayalam News

ദില്ലി: ഉത്തര്‍പ്രദേശില്‍ മാഗിയില്‍ അമിതമായ അളവില്‍ ലെഡും മോണോ സോഡിയം ഗ്ളൂട്ടാമേറ്റും കണ്ടെത്തിയതോടെയാണ് നെസ്ലേയുടെ ഉത്പ്പന്നമായ മാഗി നൂഡില്‍സ് ഇന്ത്യയില്‍ സുരക്ഷിതമാണോ എന്ന ചോദ്യം ഉയര്‍ന്നത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ മാഗി സാമ്പിളുകള്‍ പരിശോധിച്ച് തുടങ്ങി. പലതിന്റെയും ഫലവും പുറത്ത വന്നു. കേരളത്തില്‍ എന്തായാലും മാഗി നൂഡില്‍സിന്റെ വില സപ്ലൈക്കോ നിര്‍ത്തി. ഇതോടെ മാഗി എന്തായാലും ആരോഗ്യത്തിന് നല്ലതല്ലെന്നൊരു തോന്നല്‍ മലയാളിയ്ക്കും ഉണ്ടായിക്കാണും.

എന്തായാലും ആ തോന്നല്‍ ഇനി മാറ്റാനൊന്നും നില്‍ക്കേണ്ട. ദില്ലിയില്‍ മാഗി നൂഡില്‍സിന്റെ സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ ലഭിച്ച ഫലമാകട്ടേ ഞെട്ടിയ്ക്കുന്നതായിരുന്നു. ദില്ലി നഗരത്തില്‍ നിന്ന് ശേഖരിച്ച് 13 മാഗി സാമ്പിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഈ സാമ്പിളുകളില്‍ ഒരെണ്ണം മാത്രമാണ് മാനദണ്ഡങ്ങള്‍ പാലിയ്ക്കപ്പെട്ട് നിര്‍മ്മിച്ചത് എന്നാണ് വാസ്തവം. അപ്പോള്‍ മറ്റുള്ളവയോ.

maggi

മറ്റ് സാമ്പിളുകളില്‍ ഏഴെണ്ണത്തില്‍ അനുവദീയമായതിനെക്കാള്‍ 2.5 ശതമാനം ലെഡ് കണ്ടെത്തി. മറ്റ് അഞ്ച് സാമ്പിളുകളിലാകട്ടെ ആരോഗ്യത്തിന് ഏറെ ഹാനികരമായ മോണോ സോഡിയം ഗഌട്ടാമേറ്റ് (എംഎസ്ജി) കൂടുതല്‍ ചേര്‍ത്തിരുന്നു. നൂഡില്‍സിന്റേയും ടേസ്റ്റ് മേക്കറിന്റെയും സാമ്പിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.

English summary
Delhi Food Commissioner: 12 of 13 Maggi samples had too much lead, MSG
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X