കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

4 ബിഎസ്പി, 3 ബിജെപി, ഒരു മാസത്തിനിടയില്‍ ചണ്ഡീഗണ്ഡില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത് 12 പ്രമുഖ നേതാക്കള്‍

Google Oneindia Malayalam News

ചണ്ഡീഗഢ്: ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ ഏഴാം ഘട്ടമായ മെയ് 19 നാണ് കേന്ദ്ര ഭരണപ്രദേശമായ ഛണ്ഡീഗഢില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. നഗരത്തിലെ ഏക ലോക്സഭാ സീറ്റില്‍ ഇത്തവണ കടുത്ത മത്സരമാണ് നടക്കുന്നത്. 2014 ല്‍ ബിജെപിയില്‍ നിന്നുള്ള ഖേര്‍ കിരണ്‍ അനുപമായിരുന്നു ചണ്ഡീഗഡിലെ ഏക സീറ്റില്‍ വിജയിച്ചത്.

<strong>മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് സഖ്യം 6 ല്‍ നിന്നും 20 ലേക്ക് കുതിച്ചുയരും; രാജ് താക്കറയും കരുത്താവും</strong>മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് സഖ്യം 6 ല്‍ നിന്നും 20 ലേക്ക് കുതിച്ചുയരും; രാജ് താക്കറയും കരുത്താവും

എന്തുവില കൊടുത്തും ഇത്തവണ മണ്ഡലം നിലനിര്‍ത്താന്‍ ബിജെപി ഒരുങ്ങുമ്പോള്‍ തിരിച്ചു പിടിക്കാനായി ശക്തമായ പ്രവര്‍ത്തനമാണ് കോണ്‍ഗ്രസ് നടത്തുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമായിക്കൊണ്ടിരിക്കെ ഇതര പാർട്ടികളില്‍ നിന്നുള്ള പ്രമുഖ നേതാക്കള്‍ പാര്‍ട്ടിയില്‍ ചേരുന്നത് കോണ്‍ഗ്രസിന്‍റെ ആത്മവിശ്വം വര്‍ധിപ്പിക്കുകയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ..

27 ദിവസത്തിനുള്ളില്‍

27 ദിവസത്തിനുള്ളില്‍

ബിജെപി, ബിഎസ്പി, ശിരോമണി അകാലി ദള്‍, ആം ആദ്മി തുടങ്ങിയ പാര്‍ട്ടികളില്‍ നിന്നുള്ള 12 പ്രമുഖ നേതാക്കളാണ് കഴിഞ്ഞ 27 ദിവസത്തിനുള്ളില്‍ ഛണ്ഡീഗണ്ഡില്‍ നിന്നുമാത്രം കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

മുന്‍ നഗരസഭാ മേയറും

മുന്‍ നഗരസഭാ മേയറും

പവന്‍ കുമാര്‍ ബന്‍സാലിനെ ചണ്ഡീഗണ്ഡിലെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ മുന്‍ നഗരസഭാ മേയര്‍, സിറ്റിങ് കൗണ്‍സിലര്‍, ബിഎസ്പി, ശിരോമണി അകാലി ദള്‍ പ്രസിഡന്‍റ് എന്നിവര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

ബിജെപിക്ക് തിരിച്ചടി

ബിജെപിക്ക് തിരിച്ചടി

മുന്‍ മേയറായ ഗുരുചരണ്‍ ദാസ് മനിമചാരയില്‍ സ്വാധീനമുള്ള നേതാവാണ്. ഗുരുചരണ്‍ ദാസിന്‍റെ കോണ്‍ഗ്രസിലേക്കുള്ള കടന്നുവരവ് മേഖലയില്‍ ബിജെപിക്ക് വലിയ തിരിച്ചടിയാണ്.

 3 ബിജെപി, 4 ബിഎസ്പി

3 ബിജെപി, 4 ബിഎസ്പി

കഴിഞ്ഞ 27 ദിവസത്തിനിടെ ബിജെപിയില്‍ നിന്നും കോണ്‍ഗ്രസില്‍ ചേര്‍ന്നത് 3 ബിജെപി, 4 ബിഎസ്പി, ഒന്നു വീതം ശിരോമണി അകാലി ദള്‍, ആം ആദ്മി നേതാക്കളും മുന്‍ മേയറും ഉള്‍പ്പടേയുള്ള 12 നേതാക്കളാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

ബിജെപി നേതാക്കള്‍

ബിജെപി നേതാക്കള്‍

ബിജെപി സംസ്ഥാന കണ്‍വീനര്‍ രൂപീന്ദര്‍ സിങ് രൂപി, വനിതാ വിങ് മുന്‍ ജനറല്‍ സെക്രട്ടറി, ബല്‍വീന്ദര്‍ കൗര്‍, പാര്‍ട്ടി ജനറല്‍ സെക്രട്ടറി, മുതിര്‍ന്ന നേതാവായ എസ്എസ് ഭരദ്വാജ് തുടങ്ങിയവരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്ന ബിജെപി നേതാക്കള്‍.

ബിഎസ്പി നേതാക്കള്‍

ബിഎസ്പി നേതാക്കള്‍

ബിഎസ്പി പ്രസിഡന്‍റ് ജാഗിര്‍ സിങ്, കൗണ്‍സിലര്‍ ജന്നാത് ജഹാന്‍ ഉല്‍ ഹഖ്, സംസ്ഥാന സമിതി ഇന്‍ ചാര്‍ജ് ഹാഫിസ് അന്‍വര്‍ ഉള്‍ ഹഖ്, ജനറല്‍ സെക്രട്ടറി ഗുരമുഖ് സിങ് തുടങ്ങിയ വരാണ് ബിഎസ്പിയില്‍ നിന്നും കോണ്‍ഗ്രസില്‍ എത്തിയത്.

ആംആംദ്മി

ആംആംദ്മി

ആംആംദ്മി ജനറല്‍ സെക്രട്ടറി സതീഷ് മച്ചല്‍, ശിരോമണി അകാലി ദള്‍ പ്രസിഡന്‍റ് ജഗീത് സിങ് ഖാന്‍, മുന്‍ ഡെപ്യൂട്ടി മേയര്‍ വിജയ് റാണ, നഗരസഭ കൗണ്‍സിലര്‍ സതീഷ് കൈനാഥ് എന്നിവരും ഈ ദിനങ്ങളിലും കോണ്‍ഗ്രസില്‍ എത്തി.

നേരത്തെ

നേരത്തെ

ബിജെപി ന്യൂനപക്ഷ സെല്‍ നേതാവ് നൗഷാദ് ഖാന്‍, ബിഎസ്പി യൂത്ത് വിങ് നേതാവ് ദില്‍വര്‍ സിങ്, മുതിര്‍ന്ന വനിതാ നേതാവ് നിര്‍മ്മല ദേവി എന്നിവര്‍ക്കൊപ്പം 50 ഓളം ബിജെപി-ബിഎസ്പി പ്രവര്‍ത്തകരും നേരത്തെ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

മായാവതിക്കെതിരെ

മായാവതിക്കെതിരെ

ബിഎസ്പി അധ്യക്ഷ മായാവതിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് സ്വീകരണച്ചടങ്ങില്‍ ദില്‍വര്‍ സിങ് നടത്തിയത്. ചണ്ഡീഘണ്ഡിലെ പാര്‍ട്ടിയെ അവര്‍ തിരിഞ്ഞു നോക്കുന്നില്ല. അവരുടെ ശ്രദ്ധ പൂര്‍ണ്ണമായും ഉത്തര്‍പ്രദേശില്‍ മാത്രം ഒതുങ്ങിക്കഴിഞ്ഞെന്നും അദ്ദേഹം വിമര്‍ശിച്ചു.

തീവ്രഹിന്ദുത്വം

തീവ്രഹിന്ദുത്വം

ഓരോ ദിനം കൂടുന്തോറം തീവ്രഹിന്ദുത്വത്തിന്‍റെ പാതയിലാണ് ബിജെപിയെന്നായിരുന്നു നൗഷാദ് ഖാന്‍റെ വിമര്‍ശനം. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ മോദിക്ക് സാധിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പടുത്തി.

സീറ്റ് പിടിച്ചെടുക്കും

സീറ്റ് പിടിച്ചെടുക്കും

അതേസമയം, ഇത്തവണ എന്തായാലും ചണ്ഡീഗണ്ഡിലെ സീറ്റ് പിടിച്ചെടുക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. ഏറെ നേരത്തെ തന്നെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിനാല്‍ പ്രചരണത്തില്‍ ഏറെ മുന്നോട്ടുപോയത് കോണ്‍ഗ്രസിന്‍റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനം

സ്ഥാനാര്‍ത്ഥി പ്രഖ്യാപനം

ഏപ്രില്‍ രണ്ടാം തിയ്യതി തന്നെ പവന്‍ കുമാര്‍ ബന്‍സാലിനെ സ്ഥാനാര്‍ത്ഥിയായി എഐസിസി പ്രഖ്യാപിച്ചിരുന്നു. അവിടുന്നും 22 ദിവസങ്ങള്‍ കഴിഞ്ഞ് ഏപ്രില്‍ 24 നാണ് ബിജെപി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. പ്രചരണത്തില്‍ ഇത്രയും നാള്‍ മേല്‍ക്കൈ നേടാന്‍ സാധിച്ചത് ഗുണകരമാകും എന്ന് തന്നെയാണ് കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ,

English summary
12 prominent leaders of other parties join Congress in 27 days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X