കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഴിമതി, സാമ്പത്തിക തട്ടിപ്പ്; ആദായ നികുതി വകുപ്പിൽ നിർബന്ധിച്ച വിരമിക്കൽ, 12 പേർ പുറത്തുപോകും!

Google Oneindia Malayalam News

ദില്ലി: ആദായ നികുതി വകുപ്പിൽ നിർബന്ധിത വിരമിക്കൽ. ജനറൽ ഫിനാൻഷ്യൽ റൂൾസിലെ 56–ാം വകുപ്പ് പ്രകാരമാണ് ഉത്തരവ്. കേന്ദ്ര ധനമന്ത്രാലയമാണ് വിരമിക്കലിന് നിർദേശം നൽകിയിരിക്കുന്നത്. അഴിമതി, അനധികൃത സ്വത്ത് സമ്പാദനം, ലൈംഗിക അതിക്രമം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ആരോപണ വിധേയരായവർക്കാർ നിർദേശം.

<strong>സുഷമ സ്വരാജ് ആന്ധ്രപ്രദേശ് ഗവർണർ? കേന്ദ്രമന്ത്രി ഹര്‍ഷ വര്‍ധന്റെ ആശംസ, പിന്നാലെ ട്വീറ്റ് പിൻവലിച്ചു</strong>സുഷമ സ്വരാജ് ആന്ധ്രപ്രദേശ് ഗവർണർ? കേന്ദ്രമന്ത്രി ഹര്‍ഷ വര്‍ധന്റെ ആശംസ, പിന്നാലെ ട്വീറ്റ് പിൻവലിച്ചു

പന്ത്രണ്ടോളം ഉന്നത ഉദ്യോഗസ്ഥർക്കാണ് നിർബന്ധിത വിരമിക്കലിന് നിൽദേശം ലഭിച്ചിരിക്കുന്നത്. വിവിധ വകുപ്പുകളിൽ നിർബന്ധിത വിരമിക്കൽ ആവശ്യമായ ഉദ്യോഗസ്ഥരുടെ പേരുകൾ നൽകാൻ കാബിനറ്റ് സെക്രട്ടറിയേറ്റും കേന്ദ്ര വിജിലൻസ് കമ്മീഷനും വകുപ്പ് തലവന്മാർക്ക് നിർദേശം നൽകിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് നടപടി വന്നിരിക്കുന്നത്.

Nirmala Sitaraman

ആദായനികുതി വകുപ്പ് ജോയിന്റ് കമ്മിഷണർ അശോക് അഗർവാൾ, എസ്കെ ശ്രീവാസ്തവ , ഹോമി രാജ്‌വാഷ്, ബി ബി രാജേന്ദ്ര പ്രസാദ്, അജോയ് കുമർ സിങ്, അലോക് കുമാർ മിത്ര, ചന്ദർ സൈനി ഭാരതി, അന്ദാസു രവീന്ദ്രർ, വിവേക് ബത്ര, ശ്വേതബ് സുമൻ, റാം കുമാർ ഭാർഗവ എന്നിവർക്കാണ് വിരമിക്കൽ നോട്ടിസ് നൽകിയിരിക്കുന്നത്. അനധികൃത സ്വത്ത് സമ്പാദനം, കോഴ, ലൈംഗീക അതിക്രമം തുടങ്ങിയ ആരോപണങ്ങളിൽ അന്വേഷണം നേരിടുന്നവരാണ് ലിസ്റ്റുള്ളവർ.

English summary
12 senior government officeres ordered compulsary retirement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X