ആർത്തവരക്തം യൂണിഫോമിൽ പുരണ്ടതിന് ശകാരം.. പെൺകുട്ടി ആത്മഹത്യ ചെയ്തു!
ചെന്നൈ: ആര്‍ത്തവം അശുദ്ധമാണ് എന്ന് വിശ്വസിക്കുന്നവരാണ് ഇന്ത്യന്‍ സമൂഹത്തിലെ ഭൂരിപക്ഷം പേരും. വീടുകളിലും സ്‌കൂളുകളിലും കുട്ടികള്‍ക്ക് ആര്‍ത്തവത്തെക്കുറിച്ച് സത്യസന്ധമായ പഠനം ലഭിക്കുന്നില്ല. അതിന് ഉദാഹരണമാണ് ചെന്നൈയില്‍ നടന്ന ഞെട്ടിക്കുന്ന സംഭവം. സ്‌കൂളില്‍ ആര്‍ത്തവ രക്തം യൂണിഫോമില്‍ പുരണ്ടതിന് അധ്യാപിക വഴക്ക് പറയുകയും തുടര്‍ന്ന് പന്ത്രണ്ട് വയസ്സുകാരിയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയും ചെയ്തിരിക്കുന്നു. തമിഴ്‌നാട്ടിലെ പാളയം കോട്ടെയിലെ സെന്തില്‍നഗര്‍ സ്‌കൂളിലാണ് സംഭവം.

യൂണിഫോമിലും കുട്ടി ഇരുന്ന ബെഞ്ചിലും രക്തം പുരണ്ടതോടെ പെണ്‍കുട്ടി അധ്യാപികയോട് വീട്ടിലേക്ക് പോകാന്‍ അനുവാദം ചോദിച്ചു. എന്നാല്‍ അധ്യാപിക സാനിറ്ററി പാഡ് ശരിയായ രീതിയില്‍ അല്ലേ ഉള്ളത് എന്ന തരത്തില്‍ അധിക്ഷേപിച്ച് സംസാരിക്കുകയായിരുന്നു. ഇതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്യുന്നു എന്നാണ് കുട്ടിയുടെ ആത്മഹത്യാക്കുറിപ്പിലുള്ളത്. സംഭവം നടന്നതിന്റെ പിറ്റേദിവസമാണ് അയല്‍ വീട്ടിലെ ടെറസ്സില്‍ നിന്നും ചാടി വിദ്യാര്‍ത്ഥിനി മരിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.












Click it and Unblock the Notifications