Get Updates
Get notified of breaking news, exclusive insights, and must-see stories!

പോലിസ് കസ്റ്റഡിയിലായ 12 കാരന്‍ കൊല്ലപ്പെട്ടു, മര്‍ദ്ദനമെന്ന് ആരോപണം

ഘോരഖ്പൂര്‍: ഉത്തര്‍ പ്രദേശില്‍ പോലിസ് കസ്റ്റഡിയിലായ 12 വയസ്സുകാരന്‍ മരിച്ചു. പോലിസിന്റെ ക്രൂരമര്‍ദ്ദനത്തിനിരയായാണ് കുട്ടി മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ദിവസങ്ങളായി പോലിസിന്റെ മര്‍ദ്ദനത്തിനിരയായ കുട്ടി ഞായറാഴ്ച രാത്രി പ്രാഥമിക ആശുപത്രിയില്‍ വച്ച് മരണമടയുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് പോലിസ് പറയുന്നത് ഇങ്ങനെ; നവംബര്‍ 16 ആണ് കേസിനാസ്പദമായ സംഭവം. ഏഴാം ക്ലാസ്സുകാരനായ സിദ്ധാനന്തും സൃഹൃത്തും മോട്ടോര്‍സൈക്കിളില്‍ പോവുകയായിരുന്നു. ഇതിനിടയില്‍ പോലിസ് വാഹന പരിശോധന നടത്തുന്നത് കണ്ടു. തുടര്‍ന്ന് ഇരുവരും വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പോലിസ് കസ്റ്റഡിയിലെടുത്തു. പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ വാഹനമോടിച്ച കുറ്റത്തിനാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. കുഷിനാ നഗറിലാണ് സംഭവം.

uttarpradeshmap

തുടര്‍ന്ന് പോലിസ് നിരന്തരമായി സിദ്ധാനന്തിനെ മര്‍ദ്ദിക്കുകയായിരുന്നു. നവംബര്‍ 21 ഇരുവരെയും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഹോമിലേക്ക് മാറ്റി. പോലിസ് മര്‍ദ്ദനമേറ്റ കുട്ടിയെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസറുടെ നിര്‍ദ്ദേശ പ്രകാരം സമീപത്തുള്ള കുഷിനാനഗര്‍ പ്രാഥമിക ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കുട്ടിയുടെ ആന്തരികാവയങ്ങളില്‍ ഗുരുതരമായ ക്ഷതം ഉണ്ടായിരുന്നുവെന്ന് ഡോക്ടര്‍ പറഞ്ഞു.

പോലിസ് കസ്റ്റഡിയിലായതിനെ തുടര്‍ന്ന് ശനിയാഴ്ചയാണ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഹോമിലേക്ക് ഇരുവരെയും അയച്ചത്. ചില്‍ഡ്രന്‍സ് ഹോമിലേക്ക് കുട്ടികളെ കൊണ്ടുവരുമ്പോള്‍ സിദ്ധാനന്തിന് ശരിയായ രീതിയില്‍ നടക്കാന്‍ പോലും കഴിയുന്നുണ്ടായിരുന്നില്ലെന്ന് ഓഫിസര്‍ പറഞ്ഞു. ബന്ധുക്കളുടെ പരാതിപ്രകാരം സംഭവത്തിനിയടാക്കിയ പോലിസുകാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് കുഷിനാനഗര്‍ എസ് പി അതുല്‍ ശര്‍മ്മ പറഞ്ഞു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ സംഭവത്തെ കുറിച്ച് കൂടുതല്‍ വ്യക്തമാകുകയുള്ളുവെന്ന് സൂപ്രണ്ട് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+