ക്ഷേത്രത്തിനടുത്ത് 2 വയസ്സുകാരിയുടെ മൃതദേഹം; പീഡന ശ്രമം, കല്ലുകൊണ്ട് ഇടിച്ചിടിച്ച് കൊന്നു
ഗ്രേറ്റര്‍ നോയ്ഡ: ക്ഷേത്രത്തിനടുത്ത് രണ്ട് വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. 12 വയസ്സുള്ള ആണ്‍കുട്ടിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഇത് സംബന്ധിച്ച് പുറത്ത് വരുന്നത്.
ഗ്രേറ്റര്‍ നോയ്ഡയില്‍ നോയ്ഡ എക്‌സ്റ്റന്‍ഷനിലെ ഒരു ഗ്രാമത്തില്‍ ആണ് സംഭവം. രണ്ട് വയസ്സുള്ള പെണ്‍കുട്ടിയെ കാണാതായതിന് ശേഷം തിരച്ചില്‍ തുടരുകയായിരുന്നു. 14 മണിക്കൂറുകള്‍ക്ക് ശേഷം ആയിരുന്നു പെണ്‍കുട്ടിയുടെ മൃതദേഹം സമീപത്തെ ഒരു ക്ഷേത്രത്തിനടുത്ത് കണ്ടെത്തിയത്.
ക്രൂരമായി ഉപദ്രവിക്കപ്പെട്ട നിലയില്‍ ആയിരുന്നു മൃതദേഹം കണ്ടെത്തിയത്. ലൈംഗിക പീഡനത്തിനുള്ള ശ്രമവും നടന്നിരുന്നു.
{photo-feature}












Click it and Unblock the Notifications