12 വയസ്സുകാരനെ വെടിവെച്ച് കൊന്നു!!! അന്പലത്തിൽ യുവാക്കൾ മദ്യ ലഹരിയിൽ അഴിഞ്ഞാടി...!!
മദ്യലഹരിയിൽ ആയിരുന്ന 3 യുവാക്കളാണ് ആൺകുട്ടിയെ വെടിവെച്ച് കൊന്നത്.
അംബര്‍നാഥ്: മഹാരാഷ്ട്രയിലെ അംബര്‍നാഥില്‍ 12 വയസ്സുകാരനെ വെടിവെച്ച് കൊന്നു. അമ്പലത്തില്‍ വെച്ച് ബന്ധുവിന്‌റെ കുഞ്ഞിന്‌റെ പേരിടല്‍ ചടങ്ങ് നടക്കുന്നതിന് ഇടേയാണ് 12 വയസ്സുകാരന്‍ പ്രതീക് ഭാസ്‌കര്‍ ഗെയ്ക്വാര്‍ഡിന് വെടിയേറ്റത്. സംഭവുമായി ബന്ധപ്പെട്ട് 3 യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരാള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.

ഗ്രാമത്തിലെ അമ്പലത്തില്‍ ബന്ധുവിന്‌റെ കുഞ്ഞിന്‌റെ പേരിടല്‍ ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു പ്രതീക്. ഇതിനിടെയാണ് യുവാക്കള്‍ ആണ്‍കുട്ടിയ്ക്ക് നേരെ വെടിവെച്ചത്.

കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായി അതീഷ് അശോക്, ആശിഷ് അശോക്, കബീര്‍ നരേഷ് എന്നിവര്‍ മദ്യലഹരിയില്‍ ആയിരുന്നെന്ന് പൊലീസ് പറയുന്നു.

ആണ്‍കുട്ടിയ്ക്ക് ഒപ്പം യുവാക്കളും ഉത്സവത്തില്‍ പങ്കെടുത്തിരുന്നു. ഇതിനെ പ്രകോപിതനായ സത്യജിത്ത് തോക്കെടുത്ത് വെടിവയ്ക്കുകയായിരുന്നു. ആദ്യ രണ്ട് വെടി ആകാശത്തേക്കും മൂന്നാമത്തേത് പ്രതീകിന്‌റെ നെഞ്ചിന് നേരെയുമാണ് വെച്ചത്.

എന്താണ് യുവാക്കളെ പ്രകോപിച്ചത് എന്ന് വ്യക്തമല്ല. അക്രമി സംഘത്തിലെ ഒരാളെ ഇനിയും പിടികൂടാന്‍ ഉണ്ട്.

യുവാക്കള്‍ ആക്രമണത്തിന് ഉപയോഗിച്ച തോക്കിന് ലൈസന്‍സ് ഉണ്ടോ എന്നും പൊലീസ് പരിശോധിയ്ക്കുന്നുണ്ട്. നാടന്‍തോക്കാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്.

കൊലപാതകത്തിന് ശേഷം പ്രദേശത്തെ സിസിടിവി യുവാക്കള്‍ തല്ലി തകര്‍ത്തു. ക്യാമറകള്‍ക്കും കേട്പാട് വരുത്തി.












Click it and Unblock the Notifications