പട്ടം തേടി പോയ 12 കാരനെ മൂന്ന് യുവാക്കള്‍ ചേര്‍ന്ന് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി
ദില്ലി: കളിക്കുന്നതിനിടയില്‍ പൊട്ടി പോയ പട്ടം തിരഞ്ഞ് ആളൊഴിഞ്ഞ കെട്ടിടത്തിലേക്ക് പോയ 12 കാരനെ മൂന്ന് യുവാക്കള്‍ ചേര്‍ന്ന് പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചു.
കെട്ടിടത്തിന്റെ മുകളില്‍ പട്ടം തടഞ്ഞിരിക്കുന്നത് എടുക്കാനാണ് ആണ്‍കുട്ടി എത്തിയത്. കുട്ടിയെ യുവാക്കള്‍ പിടികൂടി കത്തി ചൂടാക്കി പൊള്ളിക്കുകയും അടിയ്ക്കുകയും ചെയ്തു. ആക്രമണത്തെ തുടര്‍ന്ന് അവശനായ ആണ്‍കുട്ടിയെ മൂന്ന് പേര്‍ ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു.

കുട്ടിയെ ഇവര്‍ മണിക്കൂറുകളോളം ഉപദ്രവിച്ചതായി പറയുന്നു. സംഭവം പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ പൊള്ളിച്ചതായി അമ്മ പോലീസില്‍ മൊഴി നല്‍കി.
മാതാപിതാക്കളുടെ പരാതിയില്‍ മൂന്ന് പേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രകൃതി വിരുദ്ധ പീഡനത്തിനും കൊലപാതകശ്രമത്തിനുമായി കേസ് ചാര്‍ജ് ചെയ്തു.












Click it and Unblock the Notifications