ചൂട് താങ്ങാനാവാതെ 12 കാരി ഹൃദയാഘാതം മൂലം മരിച്ചു
ബീഡ്:മഹാരാഷ്ട്രയിലെ മറാത്ത്‌വാഡയില്‍ ചൂട് താങ്ങാനാവാതെ 12 കാരി ഹൃദയാഘാതം മൂലം മരിച്ചു. വീട്ടില്‍ നിന്നും 500 മീറ്റര്‍ അകലെയുള്ള വാട്ടര്‍ പമ്പിലേക്ക് വെള്ളം എടുക്കാന്‍ പോയ യോഗിത എന്ന പെണ്‍കുട്ടിയാണ് മരിച്ചത്.
മൂന്ന് വര്‍ഷമായി ജലക്ഷാമം അനുഭവിക്കുകയാണ് മഹാരാഷ്ട്രയിലെ ബീഡ് അടക്കമുള്ള ഏഴ് ജില്ലകള്‍. വീട്ടില്‍ നിന്നും 500 മീറ്റര്‍ ദൂരത്തിലുള്ള വാട്ടര്‍ ടാങ്കിലേക്ക് ഒരു ദിവസത്തില്‍ അഞ്ചോ ആറോ തവണ നടന്നാലാണ് ഇവര്‍ക്ക് കുടിവെള്ളം ലഭിക്കുന്നത്..

12 കാരിയുടെ മരണം
കടുത്ത ചൂട് താങ്ങാനാവാതെ 12 കാരിയ ഹൃദയാഘാതം മൂലം മരിച്ചു. അസുഖബാധതയായിരുന്ന യോഗിത വീട്ടിലേക്ക് വെള്ളം കൊണ്ടു വരാന്‍ സഹായിക്കുന്നതിനിടയിലാണ് മരണം സംഭവിക്കുന്നത്. അഞ്ചാമത്തെ തവണാണ് കുട്ടി വെള്ളം എടുക്കാന്‍ പോകുന്നത്.

നിര്‍ജലീകരണം
വഴിയില്‍ കുഴഞ്ഞ് വീണാണ് യോഗിത മരിച്ചത്. കടുത്ത നിര്‍ജലീകരണവും ഹൃദയാഘാതവുമാണ് മരണത്തിന് കാരണമായതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

കുടിവെള്ളമില്ലാതെ
മഹാരാഷ്ട്രയിലെ ഏഴുജില്ലകളാണ് മൂന്ന് വര്‍ഷമായി കുടിവെള്ളമില്ലാതെ ദുരിതമനുഭവിക്കുന്നത്. അടുത്ത ഒരു വേനലിനെ കൂടി താങ്ങാന്‍ ഇവിടുത്തെ ജനങ്ങള്‍ക്ക് കഴിയില്ല.

മരണ സംഖ്യ കൂടുന്നു
കടുത്ത വേനല്‍ മൂലം ഇന്ത്യയില്‍ മരിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കുള്ളില്‍ ഒഡീഷയില്‍ 45 പേരും തെലുങ്കാനയില്‍ 35 പേരും കേരളത്തില്‍ ഒരാളും മരിച്ചു.

താപനില
ഏറ്റവും കുറഞ്ഞ താപനില 38 ഡിഗ്രിയും കൂടിയ താപനില 45 ഡിഗ്രിയുമാണ്. കനത്ത ചൂടില്‍ സൂര്യഘാതം മൂലം മാത്രമല്ല മരണം സംഭവിക്കുന്നത്. ശരീരത്തിലെ ജലാംശം കുറഞ്ഞ് പോകുന്നതും കാരണമാകുന്നുണ്ട്.












Click it and Unblock the Notifications