ബലാത്സംഗം, 12 കാരി ആത്മഹത്യ ചെയ്‌തു
കൊല്‍ക്കത്ത: അയല്‍ക്കാരന്‍ ബലാത്സംഗം ചെയ്‌തതിനെത്തുടര്‍ന്ന് 12 വയസുകാരി ആത്മഹത്യ ചെയ്‌തു. ബലാത്സംഗ വിവരം പുറത്തറിഞ്ഞാലുള്ള നാണക്കേട് ഭയന്നാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്‌തത്. ആറാം ക്‌ളാസ് വിദ്യാര്‍ഥിനിയാണ് മരിച്ച പെണ്‍കുട്ടി. മണ്ണെണ്ണയൊഴിച്ച് തീയിട്ട് മരിയ്‌ക്കുകയായിരുന്നു കുട്ടി.
വീട്ടില്‍ പെണ്‍കുട്ടി ഒറ്റയ്‌ക്കുണ്ടായിരുന്ന സമയത്താണ് അയല്‍ക്കാരന്‍ എത്തുന്നത്. പെണ്‍കുട്ടിയോട് അടുപ്പം കാണിച്ച് വീ്‌ട്ടിലെത്തിയ ഇയാള്‍ കുട്ടിയെ ബലാത്സംഗം ചെയ്‌തതായി പെണ്‍കുട്ടിയുടെ മരണ മൊഴിയില്‍ പറയുന്നു. ബലാത്സംഗത്തിന് ഇരയായിതിലുള്ള അപമാനം ഭയന്നാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്നും പെണ്‍കുട്ടി മരണമൊഴിയില്‍ പറയുന്നു.ബുര്‍ദ്വാന്‍ ജില്ലയിലാണ് സംഭവം നടക്കുന്നത്.

അമര്‍ മാജി എന്ന അയല്‍ക്കാരാനാണ് തന്നെ ബലാത്സംഗം ചെയ്‌തതെന്ന് കുട്ടി പറഞ്ഞു. പൊള്ളലേറ്റ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ച് പൊലീസെത്തി മൊഴിയെടുത്ത ശേഷമാണ് പെണ്‍കുട്ടി മരിച്ചത്.
സ്‌കൂളില്‍ പോകുമ്പോഴെല്ലം ഇയാള്‍ തന്നോട് അടുപ്പം കാണിച്ചിരുന്നതായും പെണ്‍കുട്ടി പറഞ്ഞു. കുട്ടിയുടെ അച്ഛന്‍ പൊലീസില്‍ പരാതിപ്പെട്ടു. ബലാത്സംഗത്തിന് ശേഷം നാട് വിടാന്‍ ശ്രമിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. കൊല്‍ക്കത്തയില്‍ മാസങ്ങള്‍ക്ക് മുന്‍പ് ആദിവാസി പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് നാട്ട്‌കൂട്ടം ശിക്ഷിച്ചത് വാര്‍ത്തയായിരുന്നു.












Click it and Unblock the Notifications