മധ്യപ്രദേശില്‍ 12 വയസ്സുകാരിക്ക് നേരെ ക്രൂര പീഡനം: കൂട്ടബലാത്സം, പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍
ഭോപ്പാല്‍: മധ്യപ്രദേശില്‍ 12 വയസ്സുകാരിക്ക് നേരെ ക്രൂരമായ പീഡനം. സംസ്ഥാനത്തെ പ്രശസ്തമായ ക്ഷേത്രത്തിന് സമീപമുള്ള വനപ്രദേശത്ത് നിന്നാണ് കൂട്ടബലാത്സംഗത്തിനിരയായ നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്. രക്തത്തിൽ കുളിച്ച നിലയിൽ, ശരീരമാസകലം കടിയേറ്റ പാടുകളോടെ കണ്ടെത്തിയ പെൺകുട്ടിയുടെ നില ഗുരുതരമാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സത്‌ന ജില്ലയിലെ മൈഹാർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരില്‍ ഒരാള്‍ ക്ഷേത്രം നിയന്ത്രിക്കുന്ന ട്രസ്റ്റിൽ ജോലി ചെയ്യുന്നയാളാണ്. ക്ഷേത്ര ഭരണസമിതി നടത്തുന്ന ഗോശാലയിലെ ജോലിക്കാരനാണ് ഇയാളെന്നാണ് പൊലീസ് അറിയിക്കുന്നത്. പെണ്‍കുട്ടിയുടെ ജനനേന്ദ്രിയത്തില്‍ കാഠിന്യമേറിയ വസ്തുക്കള്‍ വെച്ച് ഉപദ്രവിച്ചതായും സൂചനയുണ്ട്. മെഡിക്കൽ പരിശോധനാ റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ സാധിക്കുകയുള്ളുവെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

വലിയ തോതിലുള്ള രക്തസ്രാവം നേരിടുന്ന പെൺകുട്ടിയെ മികച്ച വൈദ്യസഹായത്തിനായി ഡിവിഷണൽ ആസ്ഥാനമായ രേവയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രവീന്ദ്ര കുമാർ രവി, അതുൽ ഭഡോലിയ എന്നിവരാണ് പ്രതികള്‍. ഇവരെ അറസ്റ്റ് ചെയ്ത് കൂടുതല്‍ ചോദ്യം ചെയ്തുകൊണ്ടു വരികയാണെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
"പ്രതികളായ രവീന്ദ്ര കുമാർ രവിയും അതുൽ ഭഡോലിയയും ചേർന്ന് 12 വയസ്സുകാരന്റെ സ്വകാര്യ ഭാഗങ്ങളിൽ വടിയോ മറ്റെന്തെങ്കിലും വസ്തുക്കളോ തിരുകി കയറ്റിയതായി സംശയമുണ്ട്. എന്നാൽ ഇത് മെഡിക്കൽ റിപ്പോർട്ടിൽ മാത്രം സ്ഥിരീകരിക്കാവുന്ന കാര്യമാണ്. ഞങ്ങൾ ഇപ്പോഴും അവളുടെ മെഡിക്കൽ റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്. അവൾക്ക് വലിയ തോതില്‍ രക്തസ്രാവമുണ്ടായിരുന്നു. ഡോക്ടർമാർ അവളുടെ ആരോഗ്യം നിരീക്ഷിച്ചുവരികയാണ്, "സത്ന പോലീസ് സൂപ്രണ്ട് അശുതോഷ് ഗുപ്തയെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
പ്രതികളെ വെള്ളിയാഴ്ച പ്രാദേശിക കോടതിയിൽ ഹാജരാക്കി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. വിശദമായ ചോദ്യം ചെയ്യലിനായി പൊലീസ് വീണ്ടും അവരെ കസ്റ്റഡിയില്‍ വാങ്ങും. പ്രതികള്‍ക്കെതിരെ ഐപിസി സെക്ഷൻ 376 (ബലാത്സംഗത്തിനുള്ള ശിക്ഷ), 376 ഡിബി (12 വയസ്സിന് താഴെയുള്ള സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്തതിനുള്ള ശിക്ഷ), 366 എ (പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിക്കല്‍), 323 (സ്വമേധയാ മുറിവേൽപ്പിക്കൽ), 324 (സ്വമേധയാ വേദനിപ്പിക്കൽ) എന്നീ വകുപ്പ് പ്രകാരമാണ് കേസെടുത്തെന്നും പൊലീസ് പറഞ്ഞു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തീർഥാടകർ എത്തുന്ന പ്രശസ്തമായ ക്ഷേത്രമാണ് മെഹ്റാലിലേത്. വ്യാഴാഴ്ച വൈകിട്ടാണു പെൺകുട്ടിയെ കാണാതായത്. രാത്രി വൈകിയും വീട്ടിലെത്താത്തതിനെ തുടർന്ന് വീട്ടുകാർ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വീടുകാർ തന്നെയാണ് പെൺകുട്ടിയെ കണ്ടെത്തിയത്. തുടർന്നു മൈഹാറിലെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികൾക്കെതിരെ കർശന നടപടിയെടുക്കാനും പെണ്‍കുട്ടിക്കു സാധ്യമായ ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കാനും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ നിർദേശം നൽകി.












Click it and Unblock the Notifications