ഗുജറാത്തില്‍ 12കാരിയെ ക്രൂരമായി പീഡിപ്പിച്ചു; തല വെട്ടിയെടുത്തു, ബന്ധുവായ യുവാവ് പിടിയില്‍
ഗാന്ധിനഗര്‍: ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി. 25കാരനായ ബന്ധു പോലീസ് പിടിയില്‍. ഗുജറാത്തിലെ ബനസ്കന്ത ജില്ലയിലാണ് 12കാരി ക്രൂരമായി കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച മുതല്‍ പെണ്‍കുട്ടിയെ കാണാനില്ലായിരുന്നു. കുടുംബം തിരച്ചില്‍ നടത്തുന്നതിനിടെയാണ് ആളൊഴിഞ്ഞ സ്ഥലത്ത് നിന്ന് മൃതദേഹം കണ്ടെത്തിയത്.
പെണ്‍കുട്ടി കൊല്ലപ്പെടുന്നതിന് മുമ്പ് ബലാല്‍സംഗം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. തുടര്‍ന്ന് അന്വേഷണം വ്യാപിപ്പിച്ച പോലീസ് 25കാരനെ കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയുടെ ബന്ധുവാണിയാള്‍. വെള്ളിയാഴ്ച ബൈക്കില്‍ പെണ്‍കുട്ടിയുമായി പ്രതി പോകുന്നത് കണ്ടവരുണ്ട്. അതിന് ശേഷമാണ് പെണ്‍കുട്ടിയെ കാണാതായത്. ഇയാള്‍ പീഡിപ്പിച്ചു കൊലപ്പെടുത്തി എന്നാണ് പോലീസ് സംശയിക്കുന്നത്.
അവസാന നിമിഷം വരെ കൂടെ നിര്‍ത്താന്‍ ശ്രമിച്ചു; ഇപ്പോള്‍ എതിരാളികള്‍, എല്‍ജെപി വിഷയത്തില്‍ അമിത് ഷാ
കുറച്ചുകാലമായി പ്രതി പെണ്‍കുട്ടിയെ ആക്രമിക്കുന്നതിന് പദ്ധതിയിട്ട് അവസരം കാത്തിരിക്കുകയായിരുന്നു. മോട്ടി ബഖാര്‍ ഗ്രാമത്തിലെ ആളൊഴിഞ്ഞ പ്രദേശത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത് എന്ന് ഡിസിപി കുശാല്‍ ഓസ പറഞ്ഞു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് കാത്തിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. യുപിയിയെ ഹത്രാസില്‍ നടന്ന കൂട്ട ബലാല്‍സംഗവും കൊലപാതകവും രാജ്യത്തെ നടുക്കിയിരിക്കെയാണ് ഇത്തരം സംഭവങ്ങള്‍ തുടര്‍ക്കഥയാകുന്നത്.
അയാളാണ് എന്റെ ശത്രു; നടി ആക്രമിക്കപ്പെട്ട കേസില്‍ സിദ്ദീഖ് പറയുന്നു, ദിലീപിന്റെ വാക്കുകള്‍ വിശ്വാസം