കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്മയെ മാനഭംഗപ്പെടുത്താനെത്തി, മകളുടെ മുന്നില്‍ കീഴടങ്ങി! അമ്മയുടെ മാനം രക്ഷിക്കാന്‍ 12കാരി ചെയ്തത്

നാലുപേര്‍ ചേര്‍ന്ന് ഇവരെ വിലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. എന്നാല്‍ 12 വയസുള്ള മകളുടെ സമയോചിതമായ ഇടപെടലായിരുന്നു ഇവരെ രക്ഷിച്ചത്.

  • By Gowthamy
Google Oneindia Malayalam News

ബറേയ്‌ലി : അമ്മയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചവരെ 12കാരി പരാജയപ്പെടുത്തി. ബറേയ്‌ലിയിലാണ് സംഭവം. രണ്ട് മക്കള്‍ക്കൊപ്പം നടന്നുപോവുകയായിരുന്ന യുവതിയെയാണ് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്.

നാലുപേര്‍ ചേര്‍ന്ന് ഇവരെ വിലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. എന്നാല്‍ 12 വയസുള്ള മകളുടെ സമയോചിതമായ ഇടപെടലായിരുന്നു ഇവരെ രക്ഷിച്ചത്. അമ്മയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച നാലുപേരെ പെണ്‍കുട്ടി നേരിടുകയായിരുന്നു.

 മക്കള്‍ക്കൊപ്പം നടന്നു പോകുമ്പോള്‍

മക്കള്‍ക്കൊപ്പം നടന്നു പോകുമ്പോള്‍

ഞായറാഴ്ച രാത്രി കൃഷിയിടത്തിലൂടെ നടന്നു പോകുന്നതിനിടെയാണ് സ്ത്രീയെ മാനഭംഗപ്പെടുത്താന്‍ശ്രമമുണ്ടായത്. നാലുപേര്‍ ചേര്‍ന്ന് ഇവരെ അടുത്തുള്ള ആളൊഴിഞ്ഞ ഇടത്തേക്ക് വലിച്ചിഴച്ച് കൊണ്ടു പോവുകയായിരുന്നു.

സമയോചിതമായ ഇടപെടല്‍

സമയോചിതമായ ഇടപെടല്‍

അമ്മയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിക്കുന്നതു കണ്ട 12കാരി അക്രമികളെ നേരിടുകയായിരുന്നു. അക്രമികള്‍ കുട്ടിയെ ഭീഷണിപ്പെടുത്തിയിട്ടും പെണ്‍കുട്ടി പിന്മാറിയില്ല. അക്രമികള്‍ പെണ്‍കുട്ടിയെ മര്‍ദിക്കുകയും ചെയ്തു.

അക്രമികള്‍ രക്ഷപ്പെട്ടു

അക്രമികള്‍ രക്ഷപ്പെട്ടു

ഇതിനിടെ അമ്മയുടെയും മക്കളുടെയും നിലവിളി കേട്ട് മറ്റ് നാട്ടുകാര്‍ ഓടിയെത്തി. ഉടന്‍ തന്നെ അക്രമികള്‍ സ്ഥലം വിട്ടു. അക്രമികള്‍ കത്തികൊണ്ട് ആക്രമിച്ചതിനെ തുടര്‍ന്ന അമ്മയ്ക്ക് നിസാര പരുക്കേറ്റിരുന്നു.

 പരാതി നല്‍കി

പരാതി നല്‍കി

യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത് ഇവരുടെ ഗ്രാമത്തിലുള്ളവര്‍ തന്നെയാണ്. സത്യാപാല്‍ ഗാങ്വര്‍, ദിജേന്ദ്ര ഗാങ്വര്‍, സുബാഷ് ഗാങ്വര്‍, ജയന്ത് ഗിരി എന്നിവരാണ് പ്രതികള്‍. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി.

 പോലീസ് പറയുന്നത്

പോലീസ് പറയുന്നത്

അതേസമയം മാനഭംഗ ശ്രമം വ്യാജ ആരോപണമാണണെന്നാണ് പോലീസ് പറയുന്നത്. വസ്തു തര്‍ക്കവുമായി ബന്ധപ്പെട്ട് കെട്ടിച്ചമച്ചതാണ് കേസെന്നും പോലീസ് പറയുന്നുണ്ട്. മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് പറയുന്നവരുമായി യുവതി നേരത്തെയും തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നുവെന്നും പോലീസ് പറയുന്നു. സംഭവത്തില്‍ അന്വേഷണം നടക്കുന്നു.

 മാനഭംഗ ശ്രമത്തിനു പിന്നില്‍ രാഷ്ട്രീയ വിദ്വേഷം

മാനഭംഗ ശ്രമത്തിനു പിന്നില്‍ രാഷ്ട്രീയ വിദ്വേഷം

അതേസമയം രാഷ്ട്രീയ വിദ്വേഷത്തിന്റെ ഫലമാണ് മാനഭംഗശ്രമമെന്നാണ് നാട്ടുകാരിലൊരാള്‍ പറയുന്നത്. 2015 ഡിസംബറില്‍ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പ്രതികളുമായി അടുപ്പമുള്ള സ്ഥാനാര്‍ഥിയുടെ എതിരാളിക്കാണ് യുവതിയുടെ വീട്ടുകാര്‍ വോട്ടുചെയ്തത്. ഇതിനു പകരം വീട്ടാനാണ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നും ഇയാള്‍ പറയുന്നു.

English summary
A 12-year old girl saved her mother from ‘rape bid’ by fighting off four assailants.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X