കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാലുനില കെട്ടിടത്തിന് മുകളില്‍ പീഡനശ്രമം; രക്ഷപ്പെടാന്‍ പെണ്‍കുട്ടി ചെയ്തത്... ഷോക്കിങ്

Google Oneindia Malayalam News

മുംബൈ: കബളിപ്പിച്ച് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ യുവാവിന്റെ ശ്രമം. തന്റെ മാനം കവരുമെന്ന് ബോധ്യമായ പെണ്‍കുട്ടിക്ക് മുന്നില്‍ രക്ഷപ്പെടാന്‍ ഒരു മാര്‍ഗവുമില്ലായിരുന്നു. അവള്‍ നാലുനില കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് എടുത്തുചാടി. മുംബൈക്കടുത്ത പല്‍ഗാര്‍ ജില്ലയിലെ അളകാപുരിയിലാണ് സംഭവം.

28

ഏപ്രില്‍ മൂന്നിനാണ് സംഭവമുണ്ടായത്. പകല്‍ 11ഓടെയാണ് യുവാവ് പെണ്‍കുട്ടിയെ സമീപിച്ചത്. ഒരു വിലാസം തിരക്കിയാണ് ഇയാള്‍ വന്നത്. പെണ്‍കുട്ടി പറഞ്ഞുകൊടുക്കുകയും ചെയ്തു. വഴി കാണിക്കാന്‍ കൂടെ വരാന്‍ യുവാവ് പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടു. ഇതുപ്രകാരം കൂടെ ചെന്ന പെണ്‍കുട്ടിയും അക്രമിയും ഒരു കെട്ടിടത്തിന് അടുത്തെത്തി. ഇവിടെ വച്ചാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പെണ്‍കുട്ടി ഭയന്ന് കെട്ടിടത്തിന് മുകളിലേക്ക് ഓടി. പിന്നാലെ യുവാവുമെത്തിയതോടെയാണ് രക്ഷപ്പെടാന്‍ പെണ്‍കുട്ടി താഴേക്ക് ചാടിയത്.

രാജേഷ് വധം കുഴഞ്ഞുമറിഞ്ഞു; നൃത്താധ്യാപികയുടെ ഭര്‍ത്താവ് 90 ലക്ഷം കടക്കാരന്‍!! പോലീസ് ഖത്തറിലേക്ക്രാജേഷ് വധം കുഴഞ്ഞുമറിഞ്ഞു; നൃത്താധ്യാപികയുടെ ഭര്‍ത്താവ് 90 ലക്ഷം കടക്കാരന്‍!! പോലീസ് ഖത്തറിലേക്ക്

പെണ്‍കുട്ടി ചാടുന്നത് താഴെ നില്‍ക്കുന്ന ചിലര്‍ കണ്ടിരുന്നു. ഒരു ഷീറ്റെടുത്ത് പെണ്‍കുട്ടി വീഴുന്ന ഭാഗത്തേക്ക് ചിലര്‍ ഓടിയെത്തി. ചാടരുതെന്ന് വിളിച്ചുപറയുകുയം ചെയ്തു. അപ്പോഴേക്കും കുട്ടി ചാടിയിരുന്നു. പിടിച്ച ഷീറ്റില്‍ തന്നെ കുട്ടി വീണെങ്കിലും ഷീറ്റ് കീറി കുട്ടി നിലത്ത് പതിച്ചു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ നിയാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.

തുലിഞ്ച് പോലീസ് ഇന്‍സ്‌പെക്ടര്‍ കെഡി കോലി പെണ്‍കുട്ടിയുടെ മൊഴിയെടുത്തു. അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാള്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തുന്നുണ്ട്. പോക്‌സോ നിയമ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് എസ്‌ഐ അറിയിച്ചു. സമീപത്തെ സിസിടിവി ക്യാമറകള്‍ പോലീസ് പരിശോധിച്ച് വരികയാണ്.

English summary
12-Year-Old Mumbai Girl Jumps From Terrace to Escape Molestation Bid
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X