കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭഗവത്ഗീത മത്സരത്തില്‍ മുസ്ലീം പെണ്‍കുട്ടിയ്ക്ക് ഒന്നാം സ്ഥാനം

  • By Mithra Nair
Google Oneindia Malayalam News

മുംബൈ : ഇസ്‌കോണിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഭഗവദ് ഗീത ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ മുംബൈ കോസ്‌മോപോളിറ്റന്‍ സ്‌കൂളിലെ മുസ്ലീം ബാലിക ഒന്നാം സ്ഥാനം നേടി. മുംബൈ സ്വദേശിനിയായ മരിയം ആസിഫ് സിദ്ദിഖിയാണ് ഹൈന്ദവ ഗ്രന്ഥമായ ഗീതയിലെ അറിവ് കൊണ്ട് ഏവരേയും അത്ഭുതപ്പെടുത്തിയത്.

ഗീത മത്സരത്തില്‍ മുംബൈയിലെ 195 സ്‌കൂളുകളില്‍ നിന്നുള്ള 4500 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത മത്സരത്തിലാണ് മറിയം ഒന്നാം സ്ഥാനം നേടിയത് കുട്ടികള്‍ക്ക് ഗീതയിലുള്ള ജ്ഞാനവും അവര്‍ അത് എത്രത്തോളം മനസിലാക്കിയിരിക്കുന്നു എന്നുമാണ് മത്സരത്തില്‍ പരീക്ഷിച്ചത്.

jitha.jpg

മത്സരത്തില്‍ പങ്കെടുക്കാന്‍ അധ്യാപികയാണ് തന്നോട് ആവശ്യപ്പെട്ടതെന്നും ഏത് മതത്തിന്റേതായാലും മത്സരത്തില്‍ പങ്കെടുത്തു കൊള്ളാനാണ് മാതാപിതാക്കള്‍ തന്നോട് പറഞ്ഞതെന്നും മരിയം പറഞ്ഞു. അര്‍ജുനനോട് എങ്ങനെ ജീവിക്കണമെന്നും എല്ലാവരോടും എങ്ങനെ സംസാരിക്കണമെന്നും എങ്ങനെ മറ്റുള്ളവരെ ബഹുമാനിക്കണമെന്നും മറ്റും കൃഷ്ണന്‍ പറഞ്ഞു കൊടുക്കുന്ന ഗീതയിലെ കഥകള്‍ തനിക്ക് വളരെ ഇഷ്ടമാണെന്ന് കുട്ടി വ്യക്തമാക്കി.

പരീക്ഷയ്ക്ക് കൃത്യം ഒരുമാസംമുമ്പ് ഇസ്‌കോണ്‍ മത്സരാര്‍ത്ഥികള്‍ക്കായി നല്‍കിയ ഇംഗഌഷിലുള്ള പുസ്തകത്തെ ആസ്പദമാക്കിയായിരുന്നു പരീക്ഷ. ഈ പുസ്തകം പഠിച്ച് ഗീത എന്താണ് പറയാന്‍ ശ്രമിക്കുന്നതെന്ന് മനസ്സിലാക്കാന്‍ ശ്രമിച്ചു. ഇതിലുടെ മറ്റൊരു മതത്തേക്കുറിച്ചും മനുഷ്യത്വത്തേക്കുറിച്ചും കൂടുതല്‍ മനസ്സിലാക്കാനാണ് ശ്രമിച്ചതെന്ന് മറിയം പറയുന്നു.

English summary
A 12-year-old Muslim girl Maryam Siddiqui from Mumbai has surprised one and all after winning 'Gita Champions League' contest.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X