ഷെയിം ഓണ്‍ യു ഇന്ത്യ... പന്ത്രണ്ടുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു, ജീവനോടെ കത്തിച്ചു
ലുധിയാന: മനസ്സാക്ഷിയുള്ളവരുടെയല്ലാം കണ്ണ് നനയിക്കും ഈ വാര്‍ത്ത. ഹൃദയമിടിപ്പ് അല്പനേരത്തേയ്ക്കെങ്കിലും നിലയ്ക്കും. ഈ നാടിനെ ഓര്‍ത്ത് അല്പമെങ്കിലും നാണിച്ച് തലതാഴ്ത്തും. നിരാശകനാകും. ഉറപ്പാണ്.
പന്ത്രണ്ട് വയസ്സുള്ള പെണ്‍കുട്ടിയെ തുടര്‍ച്ചയായി ബലാത്സംഗം ചെയ്തതിന് ശേഷം ജീവനോടെ കത്തിച്ചുകൊന്നുവെന്ന വാര്‍ത്തയാണ് പഞ്ചാബില്‍ നിന്ന് വരുന്നത്. അത് ചെയ്തതാകട്ടെ ഒരു 19 കാരനും.
ഒറ്റമുറി വീട്ടില്‍ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ക്രൂരമായ കൊലപാതകം. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. 95 ശതമാനം പൊള്ളലേറ്റ നിലയിലായിരുന്നു പെണ്‍കുട്ടി.

ഹൃദയം തകര്‍ക്കുന്ന വാര്‍ത്ത
പന്ത്രണ്ട് വയസ്സ് മാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടിയെ ജീവനോടെ കത്തിച്ചുകൊന്നു എന്ന വാര്‍ത്തയാണ് പഞ്ചാബില്‍ നിന്ന് വരുന്നത്. ലുധിയാനയ്ക്കടുത്ത് ശെര്പുരിലാണ് സംഭവം.

ക്രൂര ബലാത്സംഗം
എട്ട് ദിവസത്തോളം തുടര്‍ച്ചയായി ബലാത്സംഗം ചെയ്തതിന് ശേഷമാണ് പെണ്‍കുട്ടിയെ അതി ക്രൂരമായ തീയിട്ട് കൊന്നത്.

19 കാരന്
വെറും 19 വയസ്സ് മാത്രമുള്ള ഒരു ചെറുപ്പക്കാരനാണ് ഈ ക്രൂരകൃത്യം ചെയ്തത് എന്ന് കേള്‍ക്കുമ്പോള്‍ കൂടുതല്‍ ഞെട്ടിപ്പോകും. സുനില്‍ എന്നാണ് ഇയാളുടെ പേര്.

മരണമൊഴി
95 ശതമാനം പൊള്ളലേറ്റ നിലയിലാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. മജിസ്ട്രേറ്റിന് നല്കിയ മരണമൊഴിയിലാണ് സുനിലിന്റെ പേര് പറഞ്ഞത്.

ഭീഷണി
ലൈംഗികമായി ഉപയോഗിയ്ക്കുന്ന കാര്യം വീട്ടുകാരോട് പറഞ്ഞാല്‍ കൊന്നുകളയും എന്ന് സുനില്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നത്രെ.

പറയാന്‍ തീരുമാനിച്ചു
പീഡനം സഹിയ്ക്കവയ്യാതെ പെണ്‍കുട്ടി വീട്ടുകാരോട് എല്ലാം പറയാനിരിയ്ക്കുകയായിരുന്നു. അപ്പോഴാണ് സുനില്‍ ഈ ക്രൂരകൃത്യം ചെയ്തത്.

മണ്ണെണ്ണയൊഴിച്ച്
വീട്ടില്‍ ഉറങ്ങിക്കിടക്കവെ മണ്ണെണ്ണയൊഴിച്ചാണ് തീക്കൊളുത്തുകയായിരുന്നു സുനില്‍. ഉടന്‍ ലുധിയാന സിവില്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി ചാണ്ഡിഗഢിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെ ആയിരുന്നു മരണം.

റോഡ് തടഞ്ഞു
പെണ്‍കുട്ടിയുടെ കൊലപാതകത്തെ തുടര്‍ പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. സുനിലിനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും മൃതദേഹവുമായി റോഡ് ഉപരോധിച്ചു.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications