സഹോദരിയുടെ ബുദ്ധിമുട്ടൊഴിവാക്കാൻ ഇരട്ടക്കുട്ടികളെ അമ്മാവൻ കൊലപ്പെടുത്തി
ഹൈദരാബാദ്: മാനസികാസ്വാസ്ഥ്യമുള്ള ഇരട്ടക്കുട്ടികളെ അമ്മയുടെ സഹോദരൻ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി.വെള്ളിയാഴ്ചയാണ് ഹൈദരാബാദിലെ ചൈതന്യപുരിയിൽ നാടിനെ നടുക്കുന്ന സംഭവം ഉണ്ടായത്. 12 വയസ്സുള്ള ഇരട്ട സഹോദരങ്ങൾ സ്രുജന റെഡ്ഡി,വിഷ്ണു വർധൻ റെഡ്ഡി എന്നിവരെയാണ് അമ്മാവനായ മല്ലികാർജുൻ റെഡ്ഡി കൊലപ്പെടുത്തിയത്. ഇയാളുടെ വാടകവീട്ടിൽ വെച്ചായിരുന്നു കൊല നടത്തിയത്.
ഇയാൾ നൽഗോണ്ടയിലെ വീട്ടിൽ നിന്നും കൊണ്ടുവന്നത്. വീട്ടിലെത്തിയ ശേഷം ഇയാളോടൊപ്പം വാടകവീട്ടിൽ താമസിക്കുന്നയാളുടെയും ഒരു ടാക്സി ഡ്രൈവറുടെയും സഹായത്തോടെ കൃത്യം നടത്തുകയായിരുന്നു. മൃതദേഹം മറവ്ചെയ്യാനായി ടാക്സിൽ കയറ്റുന്നത് വീട്ടുടമസ്ഥന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹം പൊലീസിൽ വിവരം അറിയിച്ചു.

സഹോദരി ലക്ഷ്മി മൂകരും മാനസികാസ്വാസ്ഥവുമുള്ള 2 കുട്ടികളേയും കൊണ്ട് അനുഭവിക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണ് കൊലപാതകം നടത്തിയതെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. മല്ലികാർജജുനയ്ക്കൊപ്പം സഹായി വെങ്കട്റാമി റെഡ്ഡിയും അറസ്റ്റിലായിട്ടുണ്ട്












Click it and Unblock the Notifications