പ്രിന്‍സിപ്പലും മൂന്ന് അധ്യാപകരും ചേര്‍ന്ന് പന്ത്രണ്ടുകാരിയെ ബലാത്സംഗം ചെയ്തു
പറ്റ്‌ന: പന്ത്രണ്ടുവയസുള്ള വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത കേസില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലും മൂന്ന് അധ്യാപകരും അറസ്റ്റിലായി. ബിഹാറിലെ ജഹനാബാദിലാണ് സംഭവം. കാക്കോ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അജു അഹമ്മദ്, അധ്യാപകരായ അതുല്‍ റഹ്മാന്‍, അബ്ദുള്‍ ബാരി, എംഡി ഷൗക്കത്ത് എന്നിവരാണ് അറസ്റ്റിലായത്.
ഞായറാഴ്ച സ്‌കൂള്‍ ബില്‍ഡിങ്ങില്‍ പെണ്‍കുട്ടി ഒറ്റയ്ക്കിരിക്കുമ്പോഴായിരുന്നു ബലാത്സംഗത്തിനിരയായതെന്ന് പോലീസ് ഓഫീസര്‍ പി കെ ശ്രീവാസ്തവ അറിയിച്ചു. പ്രതികള്‍ പെണ്‍കുട്ടിയെ റൂഫിന് മുകളില്‍ എത്തിക്കുകയും അവിടെവെച്ച് പീഡനത്തിന് ഇരയാക്കുകയുമാണെന്നാണ് റിപ്പോര്‍ട്ട്. പെണ്‍കുട്ടിയുടെ അമ്മയാണ് പരാതി നല്‍കിയത്.

മകളെ കാണാതായതിനെ തുടര്‍ന്ന് തിരക്കിയെത്തിയ അമ്മ പെണ്‍കുട്ടിയെ അവശനിലയില്‍ റൂഫിന് മുകളില്‍ കണ്ടെത്തുകയായിരുന്നു. ഒപ്പം ഒരു അധ്യാപകനും ഉണ്ടായിരുന്നു. പിന്നീട് പെണ്‍കുട്ടിയെ അമ്മ വീട്ടിലെത്തിക്കുകയായിരുന്നു. സംഭവത്തില്‍ പരാതി നല്‍കിയതോടെ പ്രതികള്‍ ഒളിവില്‍ പോയിരിക്കുകയാണ്. ഞായറാഴ്ച അവധി ദിവസമാണെങ്കിലും പ്രത്യേക ട്യൂഷനുണ്ടെന്നറിയിച്ച് പ്രിന്‍സിപ്പല്‍ വിദ്യാര്‍ഥികലെ സ്‌കൂളിലെത്തിക്കുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. പ്രതികള്‍ക്കായി തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications