അധ്യാപിക വഴക്ക് പറഞ്ഞു, ആറാംക്ലാസുകാരന്‍ ആത്മഹത്യ ചെയ്തു
മുംബൈ:മുംബൈയില്‍ ആറാം ക്ലാസുകാരന്‍ സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. നവി മുംബൈയിലെ ന്യൂ ഹൊറൈസന്‍ പബ്‌ളിക് സ്‌കൂളിലാണ് സംഭവം.
അധ്യാപിക ശാസിച്ചതിനെ തുടര്‍ന്ന് ആറാം ക്‌ളാസ് വിദ്യാര്‍ഥിയായ ഗൗരവ് കനക് നാലാം നിലയില്‍ നിന്നും താഴേക്ക് ചാടുകയായിരുന്നു. ക്ലാസില്‍ മോശമായി പെരുമാറിയതിനാണ് വിദ്യാര്‍ഥിയെ സയസ് അധ്യാപിക താക്കീത് ചെയ്തത്.

നാലാം നിലയിലുള്ള മുറിയുടെ ജനലായിലൂടെ പുറത്തേക്ക് ചാടിയ ഗൗരവിനെ പെട്ടന്നു തന്നെ ആശുപത്രിയിലത്തെിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
സ്‌കൂള്‍ അധികൃതരുടെ അനാസ്ഥക്കെതിരെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. കുട്ടിയെ ശാസിച്ച അധ്യാപികയെ പൊലീസ് ചോദ്യം ചെയ്തു. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.വിദ്യാര്‍ഥികക്ക് സുരക്ഷ ഉറപ്പാക്കുന്നില്ലെന്നാരോപിച്ച് രക്ഷിതാക്കള്‍ സ്‌കൂളിനു മുന്നില്‍ പ്രകടനം നടത്തി.












Click it and Unblock the Notifications