കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

122 കര്‍ഷകര്‍ അറസ്റ്റില്‍; 16 പ്രക്ഷോഭകരെ ഇതുവരെ കണ്ടെത്താനായില്ല, നിയമ സഹായം നല്‍കും

Google Oneindia Malayalam News

ദില്ലി: പ്രക്ഷോഭകത്തിനിടെ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 122 കര്‍ഷകര്‍ അറസ്റ്റില്‍. 14 കേസുകളിലായിട്ടാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് സമര നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വ്യാജമായ കേസുകള്‍ ചുമത്തിയാണ് പലരെയും അറസ്റ്റ് ചെയ്തത്. റിപബ്ലിക് ദിനത്തില്‍ നടന്ന ട്രാക്ടര്‍ റാലിയുമായി ബന്ധപ്പെട്ടാണ് മിക്ക കേസുകളും രജിസ്റ്റര്‍ ചെയ്തത്. പല കേസുകളും വ്യാജമാണ്. ഇക്കാര്യത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. അറസ്റ്റിലായ കര്‍ഷകര്‍ക്ക് നിയമസഹായം അനുവദിക്കുമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു.

f

അതേസമയം, കര്‍ഷക സമരത്തിന്റെ ഭാഗമായി നടന്ന ട്രാക്ടര്‍ റാലിയില്‍ പങ്കെടുത്ത 16 കര്‍ഷകരെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് നേതാക്കള്‍ പറഞ്ഞു. ട്രാക്ടര്‍ റാലിക്കിടെ നടന്ന അക്രമങ്ങള്‍ സംബന്ധിച്ച് വിശദമായ അന്വേഷണം വേണം. കാണാതായവരെ കണ്ടെത്താന്‍ നടപടി സ്വീകരിക്കണമെന്നും സമര നേതാക്കള്‍ ആവശ്യപ്പെട്ടു. ദില്ലി അതിര്‍ത്തിയിലാണ് കര്‍ഷകര്‍ സമരം തുടരുന്നത്. അതിര്‍ത്തിയിലെ സുരക്ഷാ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഇന്ന് ദില്ലി പോലീസ് കമ്മീഷണര്‍ എസ്എന്‍ ശ്രീവാസ്തവയുടെ അധ്യക്ഷതയില്‍ പ്രത്യേക യോഗം ചേര്‍ന്നു.

അനില്‍ കുമാറിനെതിരെ തെങ്ങുകയറ്റ തൊഴിലാളി; വണ്ടൂര്‍ പിടിക്കാന്‍ ബൃഹദ് പദ്ധതി, 'എന്‍ കണ്ണന്‍' തന്ത്രംഅനില്‍ കുമാറിനെതിരെ തെങ്ങുകയറ്റ തൊഴിലാളി; വണ്ടൂര്‍ പിടിക്കാന്‍ ബൃഹദ് പദ്ധതി, 'എന്‍ കണ്ണന്‍' തന്ത്രം

മുട്ടുമടക്കില്ലെന്ന് ഉദ്യോഗാർത്ഥികള്‍: സെക്രട്ടേറിയറ്റിന് മുമ്പില്‍ നടക്കുന്ന സമരത്തിന്റെ ചിത്രങ്ങള്‍

സമരം ദീര്‍ഘകാലം നീളുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വിവാദ നിയമങ്ങള്‍ പിന്‍വലിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. സാധ്യമല്ലെന്ന് അറിയിച്ച സര്‍ക്കാര്‍ നിലപാട് മാറ്റാന്‍ തയ്യാറായിട്ടില്ല. സമരം വിജയം കാണാതെ വീട്ടിലേക്ക് പോകില്ലെന്നാണ് സമര നേതാവ് രാകേഷ് ടിക്കായത്ത് പ്രഖ്യാപിച്ചിട്ടുള്ളത്. സമര ഭൂമിയില്‍ ആശയവിനിമയത്തിനുള്ള സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുകയാണെന്ന് സിംഘു അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന ദീപ് ഖത്രി പറഞ്ഞു. സുരക്ഷാ സംവിധാനങ്ങളും ഒരുക്കുന്നുണ്ട്. ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡറുകളുള്ള 100 സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചു. പ്രധാന വേദിക്ക് പിന്നിലായി കണ്‍ട്രോള്‍ റൂം ഒരുക്കി.

എറണാകുളം ജില്ല പിടിക്കാന്‍ ട്വന്റി ട്വന്റി; പ്രമുഖര്‍ സ്ഥാനാര്‍ഥികള്‍, യുഡിഎഫിനും എല്‍ഡിഎഫിനും നെഞ്ചിടിപ്പ്എറണാകുളം ജില്ല പിടിക്കാന്‍ ട്വന്റി ട്വന്റി; പ്രമുഖര്‍ സ്ഥാനാര്‍ഥികള്‍, യുഡിഎഫിനും എല്‍ഡിഎഫിനും നെഞ്ചിടിപ്പ്

English summary
122 farmers arrested by Delhi Police- Says Protest leaders to media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X