സ്‌കൂള്‍ വാര്‍ഷികത്തിന് നല്‍കിയ ഭക്ഷണം കഴിച്ച് 122 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍
ഭുവനേശ്വർ: സ്‌കൂള്‍ വാര്‍ഷികത്തിന് നല്‍കിയ ഭക്ഷണം കഴിച്ച് 122 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍. ഒഡീഷയിലെ മായൂര്‍ഭഞ്ജ് ജില്ലയിലെ കന്യാശ്രമം സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് വാര്‍ഷികത്തോടനുബന്ധിച്ച് നല്‍കിയ ഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് ശാരീരികാസ്വസ്ഥ്യം അനുഭവപ്പെട്ടത്.
തിങ്കളാഴ്ച സ്‌കൂളില്‍ നടന്ന ചടങ്ങില്‍ 450 കുട്ടികള്‍ പങ്കെടുത്തിരുന്നു. ഇതില്‍ 122 പേരാണ് ഭക്ഷണം കഴിച്ചത്. ഉടന്‍ തന്നെ ഛര്‍ദി കണ്ടതിനെ തുടര്‍ന്ന് മറ്റു കുട്ടികള്‍ക്ക് ഭക്ഷണം നല്‍കിയില്ല. ചിക്കന്‍ കറിയും ചോറുമാണ് ഭക്ഷണ വിരുന്നില്‍ ഒരുക്കിയിരുന്നത്.

കുട്ടികളെ അടുത്തുള്ള കമ്മ്യൂണിറ്റി ഹെല്‍ത്ത് കെയര്‍ സെന്ററില്‍ എത്തിച്ചു. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.












Click it and Unblock the Notifications