Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്ലാം ശരിയാകും, ഒരു ദിവസം ശരിയാക്കിയെടുക്കുന്നത് 12,500 എ ടി എം മെഷീനുകള്‍...

ഒരു ദിവസം 12,500 എ ടി എം മെഷീനുകളിലാണ് സോഫ്റ്റ് വെയര്‍ മാറ്റങ്ങള്‍ വരുത്തുന്നത്.

ദില്ലി: നോട്ട് നിരോധനത്തെ തുടര്‍ന്ന് രാജ്യത്തെ എ ടി എം കൗണ്ടറുകള്‍ക്ക് മുന്നില്‍ നീണ്ട ക്യൂവാണുള്ളത്. എന്നാല്‍ പല എ ടി എം കൗണ്ടറുകളിലും ആവശ്യത്തിന് പണമില്ലാത്തത് ജനങ്ങളെ വലയ്ക്കുന്നുണ്ട്. പുതിയ 500, 2000 രൂപയുടെ നോട്ടുകള്‍ രാജ്യത്തെ മുഴുവന്‍ എ ടി എമ്മുകളിലും നിറയ്ക്കാന്‍ ഇനിയും സമയമെടുക്കുമെന്നാണ് കരുതുന്നത്.

നിലവിലുള്ള എ ടി എം മെഷീനുകളില്‍ പുതിയ 500, 2000 നോട്ടുകള്‍ നിറയ്ക്കണമെങ്കില്‍ എ ടി എം മെഷീനുകളില്‍ സാങ്കേതികപരമായ പല മാറ്റങ്ങളും വരുത്തേണ്ടതുണ്ട്. ഈ പ്രവര്‍ത്തനങ്ങളാണ് എ ടി എം കൗണ്ടറുകളില്‍ ദ്രൂതഗതിയില്‍ പുരോഗമിക്കുന്നത്.

നിലവിലെ മെഷീനുകളില്‍ മാറ്റം വരുത്തേണ്ടതുണ്ട്

നിലവിലെ മെഷീനുകളില്‍ മാറ്റം വരുത്തേണ്ടതുണ്ട്

പുതിയ 500,2000 രൂപയുടെ നോട്ടുകള്‍ എ ടി എം മെഷീനുകളില്‍ ലഭ്യമാക്കണമെങ്കില്‍ അതിനു മുമ്പ് നിലവിലെ മെഷീനുകളുടെ സോഫ്‌റ്റ്വെയറിലും ഹാര്‍ഡ് വെയറുകളിലും കാര്യമായ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്

എല്ലാം ഉടനെ ശരിയാകും

എല്ലാം ഉടനെ ശരിയാകും

ഏകദേശം 12,500 എ ടി എം മെഷീനുകളിലാണ് ദിനംപ്രതി സോഫ്റ്റവെയര്‍, ഹാര്‍ഡ് വെയര്‍ മാറ്റം വരുത്തുന്നത്. നിരവധി സാങ്കേതിക വിദഗ്ദരാണ് ഇതിനായി രാപ്പകല്‍ ജോലിയെടുക്കുന്നത്.

 ഒരു മെഷീന്‍ ശരിയാക്കാന്‍ 4 മണിക്കൂര്‍ വരെ

ഒരു മെഷീന്‍ ശരിയാക്കാന്‍ 4 മണിക്കൂര്‍ വരെ

ഒരു എ ടി എം മെഷീനില്‍ മേല്‍പറഞ്ഞ മാറ്റങ്ങള്‍ വരുത്തണമെങ്കില്‍ 3 മുതല്‍ 4 മണിക്കൂര്‍ വരെ സമയമെടുക്കുമെന്നാണ് വിദഗ്ദര്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+