ഇന്ത്യന്‍ പൗരത്വം തെളിയിക്കണം: നോട്ടീസ് അയച്ച് യുഐഡിഎഐ, പഴി തെലങ്കാന പോലീസിന്!!
ഹൈദരാബാദ്: ഹൈദരാബാദില്‍ 127 പേര്‍ക്ക് യുഐഡിഎഐ അതോറിറ്റിയുടെ നോട്ടീസ്. ആധാറില്‍ പേര് ചേര്‍ക്കാന്‍ ഉപയോഗിച്ച രേഖകളുടെ വേരിഫിക്കേഷന് പൂര്‍ത്തിയാക്കാനും പൗരത്വം തെളിയിക്കാനുമാണ് നോട്ടീസിലെ ആവശ്യം. അല്ലാത്ത പക്ഷം ആധാര്‍ കാര്‍ഡ് സസ്പെന്‍ഡ് ചെയ്യുകയോ റദ്ദാക്കകുകയോ ചെയ്യുമെന്നും അതോറിറിറ്റി നോട്ടീസില്‍ ചൂണ്ടിക്കാണിക്കുന്നു.
'അന്ന് മാണി സാറിന് 500 രൂപ അയച്ച് പരിഹസിച്ചു, ഇന്ന് അതേ ആഷിഖ് അബു നാറിപ്പുളിച്ചു നിൽക്കുന്നു'!
കഴിഞ്ഞ ദിവസം ഒരു ഓട്ടോ ഡ്രൈവര്‍ക്ക് അയച്ച നോട്ടീസ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഫെബ്രുവരി 20ന് ആധാര്‍ വേരിഫിക്കേഷന് ഹാജാരാകാനാണ് കത്തില്‍ യുഐഡിഎഐ അധികൃതര്‍ ഉന്നയിക്കുന്ന ആവശ്യം. ഇന്ത്യന്‍ പൗരത്വം തെളിയിക്കുന്നതിനുള്ള എല്ലാ രേഖകളുമായി അതോറിറ്റിക്ക് മുമ്പാകെ ഹാജരാകാനും നോട്ടീസില്‍ നിര്‍ദേശിക്കുന്നു.

ഇന്ത്യന്‍ പൗരനല്ലെങ്കില്‍ എങ്ങനെ..
നിങ്ങള്‍ ഇന്ത്യന്‍ പൗരനല്ലെങ്കില്‍ എവിടെ നിന്നാണ് നിങ്ങള്‍ അനധികൃതമായി ഇന്ത്യയിലെത്തിയതെന്ന് പറയാനും അതോടെ താമസത്തിന് സാധുതയുണ്ടാകുമെന്നും നോട്ടീസില്‍ ചൂണ്ടിക്കാണിക്കുന്നു. ആധാര്‍ റെഗുലേഷന്‍സ് ആക്ട് 2016ലെ റൂള്‍ 30 പ്രകാരമാണ് നോട്ടീസ് അയച്ചിട്ടുള്ളത്.

പഴി തെലങ്കാന പോലീസിന്
വ്യാജ രേഖകള്‍ ഉപയോഗിച്ച് തെലങ്കാനയില്‍ 127 പേര് ആധാര്‍ കാര്‍ഡ് സ്വന്തമാക്കിയിട്ടുണ്ടെന്ന് തെലങ്കാന പോലീസ് ഓഫീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് നീക്കമെന്നാണ് യുഐഡിഎഐയുടെ വാദം. ഇവര്‍ അനധികൃത കുടിയേറ്റക്കാരാണെന്ന് പോലീസ് പറഞ്ഞതായും യുഐഡിഎഐ കുട്ടിച്ചേര്‍ത്തു.

മെയ് 20ന് ഹാജാരാകാന്‍ നിര്‍ദേശം
127 പേരോടും ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് മുമ്പാകെ ഹാജരാകാനുള്ള നിര്‍ദേശവും ലഭിച്ചിട്ടുണ്ട്. അതിന് ശേഷം ഇവര്‍ക്ക് രേഖകളുടെ അസ്സല് കോപ്പി ശേഖരിക്കുന്നതിനുള്ള സമയവും അനുവദിച്ച യുഐഡിഎഐ ഹാജരാകാനുള്ള സമയം മെയ് 20 വരെ നീട്ടി നല്‍കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ആധാര്‍ ആക്ട് പ്രകാരം വ്യാജ ആധാര്‍ നമ്പറുകള്‍ റദ്ദാക്കാനുള്ള അധികാരം യുഐഡിഎഐയില്‍ അധിഷ്ഠിതമാണ്. എന്നാല്‍ നോട്ടീസ് അയച്ച വിഷയത്തില്‍ രൂക്ഷ വിമര്‍ശനമുയര്‍ന്നതോടെയാണ് യുഐഡിഎഐ വിശദീകരണവുമായി രംഗത്തെത്തുന്നത്. എന്നാല്‍ ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടവര്‍ക്ക് ഇത്തരത്തില്‍ നോട്ടീസ് അയച്ചത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ഹൈദരാബാദ് എംപി അസദുദ്ദീന്‍ ഒവൈസി പ്രതികരിച്ചത്.

സുപ്രീം കോടതി വിധി
ആധാറിന് പൗരത്വവുമായി ബന്ധപ്പെട്ട് ഒരു കാര്യങ്ങളും ചെയ്യാനാവില്ല. ആധാര്‍ പൗരത്വ രേഖയല്ലെന്നും യുഐഡിഎഐ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയില്‍ 182 താമസിച്ച ഒരാള്‍ക്ക് ആധാറിന് അപേക്ഷിക്കാന്‍ കഴിയും. അനധികൃത കുടിയേറ്റക്കാര്‍ക്ക് ആധാര്‍ അനുവദിക്കരുതെന്ന് നേരത്തെ സുപ്രീം കോടതിയും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യവും യുഐഡിഎഐ ചൂണ്ടിക്കാണിക്കുന്നു.