ബാങ്കുകളെ ഇളിഭ്യരാക്കി ദിവസങ്ങള്‍ക്കു മുന്‍പേ വിജയ് മല്യ ഇന്ത്യ വിട്ടു!
ദില്ലി: മദ്യരാജാവ് വിജയ് മല്യയെ ഇന്ത്യ വിട്ട് പോകാന്‍ അനുവദിക്കരുതെന്ന ബാങ്കുകളുടെ പരാതിയില്‍ തീരുമാനം എടുക്കുന്നതിനു മുന്‍പ് തന്നെ വിജയ് മല്യ ഇന്ത്യ വിട്ടു. ബാങ്കുകളെ ഇളിഭ്യരാക്കി ദിവസങ്ങള്‍ക്കുമുന്‍പ് തന്നെ വിജയ് മല്യ വിദേശത്തേക്ക് പറന്നിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. 13 ബാങ്കുകള്‍ വിജയ് മല്യക്കെതിരെ നല്‍കിയ പരാതി പരിഗണിക്കാന്‍ മണിക്കൂര്‍ ബാക്കി നില്‍ക്കെയാണ് ഞെട്ടിപ്പിക്കുന്ന കാര്യം പുറത്തുവന്നിരിക്കുന്നത്.
ലണ്ടനില്‍ വിജയ് മല്യ സ്ഥിരതാമസമാക്കി എന്നാണ് വിവരം. വിജയ് മല്യയുടെ അടുത്തവൃത്തങ്ങള്‍ ഇതു സംബന്ധിച്ച വിവരം ഇമെയില്‍ വഴിയാണ് അറിയിച്ചത്. വിജയ് മല്യ രാജ്യം വിടുന്നത് തടയണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ചീഫ് ജസ്റ്റിസ് ടിഎസ് താക്കൂര്‍, ജസ്റ്റിസ് യുയു ലളിത് എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിക്കുന്നത്.

യുണൈറ്റഡ് സ്പിരിറ്റ്‌സിന്റെ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചതോടെ ഇംഗ്ലണ്ടിലേക്ക് താമസം മാറാന്‍ വിജയ് മല്യ തീരുമാനിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ബാങ്കുകള്‍ വിജയ് മല്യയ്‌ക്കെതിരെ കോടതിയെ സമീപിച്ചത്. 17ബാങ്കുകള്‍ക്കായി 7000കോടിയോളം രൂപയാണ് വിജയ് മല്യ നല്‍കേണ്ടത്.
ബാങ്കുകളെ ഇളിഭ്യരാക്കി മുങ്ങിയ വിജയ് മല്യക്കെതിരെ കോടതി കടുത്ത തീരുമാനം എടുക്കുമെന്നാണ് വിവരം. എസ്ബിഐ അടക്കമുള്ള പ്രമുഖ ബാങ്കുകളാണ് വിജയ് മല്യക്കെതിരെ ഹര്‍ജി നല്‍കിയത്.












Click it and Unblock the Notifications