കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയില്‍ നിന്ന് കൂട്ട കൊഴിഞ്ഞ് പോക്ക്!! 13 നേതാക്കള്‍ രാജിവെച്ചു!! നഷ്ടത്തില്‍ പകച്ച് പാര്‍ട്ടി

  • By Aami Madhu
Google Oneindia Malayalam News

മുംബൈ: മുഖ്യമന്ത്രി കസേര സംബന്ധിച്ച തര്‍ക്കമാണ് മഹാരാഷ്ട്രയില്‍ ശിവസേന-ബിജെപി സഖ്യത്തിനിടയില്‍ ഉലച്ചിലുണ്ടാക്കിയത്. തുടര്‍ന്ന് ബിജെപിയെ അധികാരത്തില്‍ നിന്നും പുറത്ത് നിര്‍ത്താന്‍ ശിവസേന പ്രതിപക്ഷമായ എന്‍സിപിയും കോണ്‍ഗ്രസുമായി കൈകോര്‍ത്ത് അധികാരത്തിലേറി. അന്ന് മുതല്‍ തന്നെ കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടമായ അധികാരം തിരിച്ച് പിടിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ബിജെപി.

എന്നാല്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കി 9 നേതാക്കളാണ് ഇപ്പോള്‍ പാര്‍ട്ടി വിട്ടിരിക്കുന്നത്. നവി മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പും ഔറംഗബാദ് സിറ്റി യൂണിറ്റ് തിരഞ്ഞെടുപ്പും പടിവാതില്‍ നില്‍ക്കേയാണ് ഇവിടുത്തെ കോര്‍പ്പറേറ്റര്‍മാര്‍ കൂട്ടത്തോടെ ബിജെപി കൈയ്യൊഴിഞ്ഞിരിക്കുന്നത്. വിശദാംശങ്ങളിലേക്ക്

 ബിജെപിക്ക് തിരിച്ചടി

ബിജെപിക്ക് തിരിച്ചടി

നിയമസഭ തിരഞ്ഞെടുപ്പിന്‍റെ തിരിച്ചടിയില്‍ നിന്ന് ഇതുവരെ മഹാരാഷ്ട്രയില്‍ ബിജെപി മോചിതരായിട്ടില്ല. ഏത് വിധേനയും സര്‍ക്കാരിനെ താഴെയിറക്കാനുള്ള തീവ്ര ശ്രമങ്ങള്‍ ബിജെപി ക്യാമ്പില്‍ ഒരുങ്ങുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. വരാനിരിക്കുന്ന മുനിസിപ്പല്‍ തിരഞ്ഞെടുപ്പുകളില്‍ ശക്തി തെളിയിച്ച് ഈ ശ്രമം ഊട്ടി ഉറപ്പിക്കാനാണ് ബിജെപിയുടെ ശ്രമം.

 ബിജെപി വിട്ടു

ബിജെപി വിട്ടു

എന്നാല്‍ ഈ നീക്കത്തിനാണ് ഇപ്പോള്‍ കനത്ത തിരിച്ചടി നേരിട്ടിരിക്കുന്നത്.ഔറംഗബാദ് സിറ്റി യൂണിറ്റ് മുന്‍ അധ്യക്ഷനും എട്ട് കോര്‍പ്പറേറ്റര്‍മാരും നവി മുംബൈയില്‍ നിന്നുള്ള നാല് കോര്‍പ്പറേറ്റര്‍മാരുമാണ് ബിജെപി വിട്ടത്.

 കൂട്ട കൊഴിഞ്ഞ് പോക്ക്

കൂട്ട കൊഴിഞ്ഞ് പോക്ക്

നവി മുംബൈ, ഔറംഗബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ മാര്‍ച്ചിലും ഏപ്രിലിലുമാകും തിരഞ്ഞെടുപ്പ് നടക്കുക. ഇതിന് തൊട്ട് മുന്‍പാണ് ഒറ്റയടിക്ക് കൂട്ടത്തോടെ നേതാക്കള്‍ പാര്‍ട്ടി വിട്ടിരിക്കുന്നത്.

 കൂടിക്കാഴ്ച നടത്തി

കൂടിക്കാഴ്ച നടത്തി

മുന്‍ എംഎല്‍എയും ഔറംഗാബാദ് സിറ്റി യൂണിറ്റ് മുന്‍ അധ്യക്ഷനുമായ കിഷന്‍ചന്ദ് തന്‍വാനി, മറ്റ് എട്ട് കോര്‍പ്പറേറ്റര്‍മാര്‍ എന്നിവരാണ് ബിജെപി വിട്ടത്. ഇവര്‍ ശിവസേനയില്‍ ചേര്‍ന്നു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി മതോശ്രീയില്‍ വെച്ച് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി.

 എന്‍സിപിയിലേക്ക്

എന്‍സിപിയിലേക്ക്

ഈ എട്ട് പേരെ കൂടാതെ അഞ്ച് ബിജെപി കോര്‍പ്പറേറ്റര്‍മാര്‍ കൂടി ഉടന്‍ പാര്‍ട്ടി വിടുമെന്ന് മുംബൈ മിറര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവര്‍ എന്‍സിപിയില്‍ ചേക്കേറിയേക്കുമെന്നാണ് വിവരം.

 കൂടുതല്‍ പേര്‍

കൂടുതല്‍ പേര്‍

ഔറംഗാബാദ് മേഖലയില്‍ ശക്തമായ സ്വാധീനമുള്ള കിഷന്‍ ചന്ദ് മുന്‍ ശിവസേന നേതാവ് കൂടിയാണ്. കിഷന്‍ ചന്ദിന്‍റെ വരവ് ശിവസേനയ്ക്ക് മേഖലയില്‍ ശക്തി പകരും. കൂടുതല്‍ ബിജെപി എംഎല്‍എമാരെ മറുകണ്ടം ചാടിക്കുമെന്ന് കിഷന്‍ ചന്ദ് ഉറപ്പ് നല്‍കിയതായി ശിവേസന നേതാക്കള്‍ പറയുന്നു.

 അധികാരം പിടിക്കും

അധികാരം പിടിക്കും

കൂടുതല്‍ ബിജെപി നേതാക്കള്‍ എത്തുന്നതോടെ കോര്‍പ്പറേഷന്‍റെ അധികാരം പിടിക്കാമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കിഷന്‍ ചന്ദ് പ്രതികരിച്ചു. അതേസമയം നേരത്തേ നവി മുംബൈയില്‍ നിന്നുള്ള നാല് കോര്‍പ്പറേറ്റര്‍മാര്‍ രാജിവെച്ചിരുന്നു.

 നാല് പേര്‍

നാല് പേര്‍

മൂന്ന് തവണ സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയര്‍മാനും ബിജെപി എംഎല്‍എ ഗണേഷ് നായിക്കിന്‍റെ വിശ്വസ്തനുമായ സുരേഷ് കുല്‍ക്കര്‍ണി, അദ്ദേഹത്തിന്‍റെ ഭാര്യ രാധ, സംഗീത വാസ്കേ, മുദ്രിക ഗവാലി എന്നീ നേതാക്കളാണ് ബിജെപി വിട്ടത്. നേരത്തേ എന്‍സിപിയിലായിരുന്നു നാല് നേതാക്കളും.

 ബിജെപി നേടിയത്

ബിജെപി നേടിയത്

നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പായിരുന്നു കുല്‍ക്കര്‍ണി ഉള്‍പ്പെടെയുള്ള 52 എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക് പോയത്. ഇതോടെ നവി മുംബൈ കോര്‍പ്പറേഷന്‍ ഭരണം എന്‍സിപിക്ക് നഷ്ടമായി. ബിജെപി അധികാരത്തില്‍ ഏറുകയും ചെയ്തു. ബിജെപിക്ക് വെറും ആറ് അംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്.

 തനിച്ച് ആദ്യം

തനിച്ച് ആദ്യം

അതേസമയം ബിജെപി വിട്ട് വന്ന നാല് പേരും ശിവസേനയില്‍ ചേര്‍ന്നേക്കുമെന്നാണ് വിവരം. 2022 ലെ തദ്ദേശ തിരഞ്ഞെടുപ്പിന് മുന്‍പുള്ള സെമി ഫൈനലായിട്ടാണ് നവി മുംബൈ തിരഞ്ഞെടുപ്പിനെ വിലയിരുത്തപ്പെടുന്നത്. മുംബൈ, താനെ, പൂനെ, പിംപ്രി ചിഞ്ച്വാദ്, നാസിക്, നാഗ്പൂര്‍ എന്നിവിടയാണ് തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുക. ബിജെപി തനിച്ച് ശിവസേന-കോണ്‍ഗ്രസ്-അഘാഡി സഖ്യത്തോട് ഏറ്റുമുട്ട ആദ്യ തിരഞ്ഞെടുപ്പും കൂടിയാകും ഇത്.

English summary
13 BJP leaders quit party in Maharshtra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X