കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിന്ധ്യ ഇഫക്ട് ബിഹാറിലും... 13 എംഎല്‍എമാര്‍ ജെഡിയുവിലേക്ക്, ബീഹാറില്‍ കോണ്‍ഗ്രസ് പിളര്‍ന്നേക്കും!!

Google Oneindia Malayalam News

പട്‌ന: മധ്യപ്രദേശിലെ പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസിന് മറ്റിടങ്ങളിലും തലവേദനയാവുന്നു. ഇത്തവണ ബീഹാറിലാണ് കടുത്ത പ്രശ്‌നങ്ങള്‍. പല നേതാക്കളും നേതൃത്വത്തില്‍ അവഗണിക്കപ്പെട്ടെന്നാണ് തുറന്ന് പറയുന്നത്. അതിനേക്കാളും വലിയ പ്രശ്‌നം അപമാനം സഹിച്ച് ആര്‍ജെഡി സഖ്യത്തിനൊപ്പം തുടരാനാവില്ലെന്നതാണ്. തേജസ്വി യാദവ് പല കോണ്‍ഗ്രസ് നേതാക്കളെയും അപമാനിച്ചു എന്നാണ് ആരോപണം.

കോണ്‍ഗ്രസിന്റെ ഹൈക്കമാന്‍ഡ് ബീഹാറില്‍ നിന്നുള്ള നേതാക്കളുടെ പരാതി കേള്‍ക്കാന്‍ പോലും തയ്യാറായിട്ടില്ല. ഇത്രയും സഹിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ നിന്നെങ്കിലും, രാജ്യസഭാ സീറ്റില്‍ കോണ്‍ഗ്രസിനോട് ചോദിക്കുക പോലും ചെയ്യാതെ എല്ലാം തീരുമാനിച്ചത് യുവ നേതാക്കളുടെ മനസ്സ് മാറ്റിയിരിക്കുകയാണ്. രാഹുല്‍ ഗാന്ധിക്ക് കീഴില്‍ ബീഹാറില്‍ ഭരണം നേടിയാലും ഒന്നും ലഭിക്കാന്‍ പോകുന്നില്ലെന്നാണ് ഇവര്‍ ആരോപിക്കുന്നത്.

സിന്ധ്യ ഇഫക്ട്

സിന്ധ്യ ഇഫക്ട്

മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യ രാജിവെച്ചത് വലിയ അവസരമായിട്ടാണ് ബീഹാറിലെ യുവനേതാക്കള്‍ കാണുന്നത്. ഇവര്‍ കോണ്‍ഗ്രസിനെ പിളര്‍ത്താനാണ് ഒരുങ്ങുന്നത്. ബീഹാറില്‍ കോണ്‍ഗ്രസില്‍ 26 എംഎല്‍എമാരാണ് ഉള്ളത്. ഇതില്‍ 13 പേര്‍ പാര്‍ട്ടി വിടാനാണ് ഒരുങ്ങുന്നത്. ഇത്രയും പേര്‍ പാര്‍ട്ടി വിടാല്‍ അയോഗ്യരാക്കാനും കോണ്‍ഗ്രസിന് സാധിക്കില്ല. ഒരു വിഭാഗത്തിനും ഭൂരിപക്ഷം അവകാശപ്പെടാനാവില്ല. ഒരാളും കൂടി രാജിവെക്കാനുള്ള സാധ്യതയും യുവനേതാക്കള്‍ തള്ളിക്കളയുന്നില്ല.

ജെഡിയുവുമായി ബന്ധപ്പെട്ടു

ജെഡിയുവുമായി ബന്ധപ്പെട്ടു

ഇവര്‍ ജെഡിയുവുമായി ചര്‍ച്ചകള്‍ ആരംഭിച്ച് കഴിഞ്ഞു. ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇവര്‍ക്ക് സീറ്റ് നല്‍കുമെന്ന് നിതീഷ് കുമാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. നിതീഷിന്റെ പാര്‍ട്ടിയില്‍ പ്രകടനം മോശമായ എംഎല്‍എമാരുണ്ട്. ഇവരെ ഇത്തവണ മത്സരിപ്പിക്കില്ല. അവിടേക്കാണ് ഇവരെ പരിഗണിക്കുന്നത്. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ഇവരെ പിടിച്ചുനിര്‍ത്താനാവാത്ത സാഹചര്യത്തിലാണ്. അതേസമയം കഴിഞ്ഞ രണ്ട് വര്‍ഷമായുള്ള വിമത ഭീഷണിയാണ് പൊട്ടിത്തെറിയിലേക്ക് നയിക്കുന്നതെന്ന് നേതാക്കള്‍ പറയുന്നു.

കാത്തിരുന്നത് അതിന് വേണ്ടി

കാത്തിരുന്നത് അതിന് വേണ്ടി

ബീഹാറിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ പകുതിയിലധികം പേര്‍ കൂടെ നില്‍ക്കുന്നതിന് വേണ്ടിയാണ് രണ്ട് വര്‍ഷം കാത്തിരുന്നത്. രാഹുല്‍ ഗാന്ധിയെ പലതവണ ഇക്കാര്യം അറിയിച്ചെങ്കിലും അദ്ദേഹം ഇവരെ കേള്‍ക്കാന്‍ തയ്യാറായില്ല. സോണിയാ ഗാന്ധി യുവനേതൃത്വം ശാസിക്കുകയും ചെയ്തു. ലാലു പ്രസാദ് യാദവിനെയും തേജസ്വി യാദവിനെയും അനുസരിക്കാനായിരുന്നു സോണിയയുടെ നിര്‍ദേശം. എന്നാല്‍ സഖ്യത്തില്‍ നിന്നിട്ട് ഒന്നും ലഭിക്കുന്നില്ലെന്ന് ഇവര്‍ പറയുന്നു. ബീഹാറില്‍ ആര്‍ജെഡി സഖ്യത്തിന്റെ ഭാഗമായി പോലും കോണ്‍ഗ്രസിനെ കാണുന്നില്ലെന്നാണ് ഇവര്‍ ഉന്നയിക്കുന്നത്.

രണ്ട് ഓപ്ഷന്‍

രണ്ട് ഓപ്ഷന്‍

നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രമാണ് ഉള്ളത്. കോണ്‍ഗ്രസ് രണ്ട് ഓപ്ഷനാണ് തയ്യാറാക്കി വെച്ചിരിക്കുന്നത്. ഒന്നുകില്‍ ഈ എംഎല്‍എമാര്‍ ജെഡിയു ചിഹ്നത്തില്‍ മത്സരിക്കും. അതല്ലെങ്കില്‍ കോണ്‍ഗ്രസ് നേതൃത്വം മൊത്തത്തില്‍ ജെഡിയുവുമായി സഖ്യമുണ്ടാക്കും. രണ്ടായാലും ആര്‍ജെഡിക്കൊപ്പം കോണ്‍ഗ്രസുണ്ടാവില്ല. ലാലു പ്രസാദ് യാദവ് കോണ്‍ഗ്രസ് നേതാക്കളെ കാണാന്‍ പോലും സമ്മതിച്ചിട്ടില്ല. ഇതിന് പുറമേ ഇത്തവണ കോണ്‍ഗ്രസിന് കുറച്ച് സീറ്റേ നല്‍കൂ. കഴിഞ്ഞ തവണ കോണ്‍ഗ്രസിന് സീറ്റുകള്‍ കൂടുതല്‍ നല്‍കിയത് നിതീഷ് കുമാറിന്റെ മിടുക്കായിരുന്നു. സഖ്യത്തിലെ നാല് പാര്‍ട്ടികളും ആര്‍ജെഡിയുമായി ഇടഞ്ഞിരിക്കുകയാണ്.

വില്ലനായി ലാലു

വില്ലനായി ലാലു

ലാലു പ്രസാദ് യാദവ് മുന്‍ കേരള ഗവര്‍ണര്‍ നിഖില്‍ കുമാറിന് രാജ്യസഭാ സീറ്റ് നല്‍കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു. ഇയാള്‍ മുമ്പ് കോണ്‍ഗ്രസ് എംപിയായിരുന്നു. 2019ല്‍ നിഖില്‍ കുമാരിന് ലോക്‌സഭാ സീറ്റ് നല്‍കിയിരുന്നില്ല. കോണ്‍ഗ്രസ് ചുമതലയുള്ള ജനറല്‍ സെക്രട്ടറി ശക്തി സിംഗ് ഗോഹില്‍ ആര്‍ജെഡിക്ക് മുന്നില്‍ ഇതേ ആവശ്യം ഉന്നയിച്ചു. എന്നാല്‍ ബീഹാര്‍ അധ്യക്ഷന്‍ ജഗദാനന്ദ് സിംഗ്, ഗോഹില്‍ അയച്ച കത്ത് വ്യാജമാണെന്ന് പറഞ്ഞ് കോണ്‍ഗ്രസിനെ അപമാനിച്ചു. എന്നാല്‍ ലാലുവില്‍ നിന്ന് ഇത്തരമൊരു അപമാനം കോണ്‍ഗ്രസ് പ്രതീക്ഷിച്ചില്ലായിരുന്നു.

ഇനിയും പിന്തുണയില്ല

ഇനിയും പിന്തുണയില്ല

രാഹുലും സോണിയയും പറയുന്ന കാര്യങ്ങള്‍ ഇനിയും കേള്‍ക്കില്ലെന്ന് സംസ്ഥാന സമിതി നിലപാട് എടുത്തിരിക്കുകയാണ്. ലാലു വളരെ മോശക്കാരാക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വത്തെയെന്ന് ഇവര്‍ കുറ്റപ്പെടുത്തി. അതേസമയം രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ക്രോസ് വോട്ടിംഗിനും കോണ്‍ഗ്രസ് എംഎല്‍എമാര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് വെറും 9 സീറ്റാണ് കോണ്‍ഗ്രസിന് നല്‍കിയത്. 15 സീറ്റായിരുന്നു കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. ലാലുവിനെ പോലുള്ള സുഹൃത്തുക്കളുണ്ടെങ്കില്‍ പിന്നെ ശത്രുക്കളുടെ ആവശ്യമില്ലെന്നാണ് എംഎല്‍എമാര്‍ പറയുന്നത്.

പടയൊരുക്കവുമായി നിതീഷ്

പടയൊരുക്കവുമായി നിതീഷ്

ലാലുവിനെതിരെയുള്ള പടയൊരുക്കം നിതീഷ് ആരംഭിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് എത്തിയാല്‍ ബിജെപിയെ സഖ്യത്തില്‍ നിന്ന് ഒഴിവാക്കാനുള്ള നീക്കങ്ങളും നിതീഷ് സ്വീകരിക്കും. നിതീഷിന്റെ മന്ത്രിസഭയിലെ മുതിര്‍ന്ന മന്ത്രിമാര്‍ കോണ്‍ഗ്രസ് എംഎല്‍എമാരുമായി ചര്‍ച്ച നടത്തി. ഇവര്‍ പാര്‍ട്ടി പ്രവേശനത്തിന് തയ്യാറാണ്. കോണ്‍ഗ്രസിലെ തന്നെ മുന്‍ നേതാക്കളെ ഉപയോഗിച്ചാണ് നിതീഷ് ഇവരെ മറുകണ്ടം ചാടിക്കുന്നത്. 2015ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 26 സീറ്റ് ലഭിക്കാന്‍ തന്നെ കാരണം നിതീഷാണെന്ന് ഇവര്‍ പറയുന്നു. കോണ്‍ഗ്രസില്‍ ഭാവിയില്ലെന്ന് ഇവര്‍ പറഞ്ഞു. ലാലുവുമായി സഖ്യം ഉപേക്ഷിക്കാന്‍ കോണ്‍ഗ്രസ് തയ്യാറുമല്ല. ഇതോടെ പിളര്‍പ്പ് ഉറപ്പായിരിക്കുകയാണ്.

English summary
13 congress mla's will jump the shipo to jdu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X