ആന്ധ്രപ്രദേശിൽ ബസും ജീപ്പും കൂട്ടിയിടിച്ച് വൻ അപകടം; 15 മരണം, ജീപ്പിൽ യാത്രക്കാരെ കുത്തിനിറച്ചു....
ആന്ധ്രപ്രദേശിൽ ബസും ജീപ്പും കൂട്ടിയിടിച്ച് 13 പേർ മരിച്ചു. ആന്ധ്രാ പ്രദേശിലെ കുർനൂൽ ജില്ലയിലാണ് സംഭവം. ഹൈദരാബാദിൽ നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസും എസ്യുവി വാനും കൂട്ടിയിടിക്കുകയായിരുന്നു. ബൈക്കിന് ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് ബസിൽ പോയി ജീപ്പ് ഇടിച്ചത്.
പത്ത് പേർ സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടെന്ന് പോലീസ് പറഞ്ഞു. ജീപ്പിനൽ നിരവധി പേരെ കുത്തി നിറച്ചിരിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു. വിവാഹ ചടങ്ങുകൾ കഴിഞ്ഞ് മടങ്ങുന്നവരായിരുന്നു ജീപ്പിലുണ്ടായിരുന്നത്.

ജീപ്പിലുണ്ടായിരുന്നവരായിരുന്നു മരിച്ച എല്ലാവരും. തെലുങ്കാനയിലേക്ക് പോകുകയായിരുന്നു ജീപ്പ്. ബസിലുണ്ടായിരുന്ന കുറച്ച് യാത്രക്കാർക്ക് ചെറിയ പരിക്കുകളുണ്ടെന്ന് പേലീസ് പറയുന്നു.












Click it and Unblock the Notifications