കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ആന്ധ്രാപ്രദേശിന് നിര്‍ണായക ദിനം' ; 13 ജില്ലകള്‍ കൂടി, ആകെ ജില്ലകള്‍ 26ലേക്ക്

Google Oneindia Malayalam News

അമരാവതി: ആന്ധ്രാപ്രദേശില്‍ 13 ജില്ലകള്‍കൂടി നാളെ നിലവില്‍ വരുമെന്ന് സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയാകും ഉദ്ഘാടനം നിര്‍വഹിക്കുക. ജില്ലകളുടെ രൂപീകരണവുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയായെന്നും ജില്ല ഭരണകൂടങ്ങളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെല്ലാം ഏപ്രില്‍ നാലിന് തന്നെ ചുമതലയേല്‍ക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആന്ധ്രാപ്രദേശില്‍ നിലവില്‍ 13 ജില്ലകളാണ് ഉള്ളത്.

പുതിയ ജില്ലകള്‍ കൂടി നിലവില്‍ വരുന്നതോടെ സംസ്ഥാനത്തെ ആകെ ജില്ലകളുടെ എണ്ണം 26 ആകും. മുഖ്യമന്ത്രിയുടെ കീഴിലുള്ള നാല് സബ്കമ്മറ്റികള്‍ക്കാണ് ജില്ലാ രൂപീകണവുമായി ബന്ധപ്പെട്ട ചുമതലകള്‍ നല്‍കിയിരിക്കുന്നത്. ഓരോ ജില്ലയെയും, അവിടെ എത്ര ഉദ്യോഗസ്ഥര്‍ വേണമെന്നതും സംബന്ധിച്ച് ഈ കമ്മിറ്റികളാണ് തീരുമാനം എടുക്കുക.

jaggan

മന്യം, അല്ലൂരി സീതാരാമ രാജു, അനകപള്ളി, കാക്കിനട, കോന സീമ, എലുരു, എന്‍ടിആര്‍ ഡിസ്ട്രികിട്, ബപാട്ല, പല്‍നാട്, നന്ദ്യാല്‍, ശ്രീ സത്യസായി, അണ്ണാമയ്യ, ശ്രീബാലാജി എന്നിവയാണ് പുതിയതായി രൂപീകരിച്ച ജില്ലകള്‍. പുരോഗതികള്‍ വിലയിരുത്താനായി വിജയവാഡയില്‍ മുഖ്യമന്ത്രി വിശകലനയോഗം വിളിച്ചിരുന്നു.

ഉത്തരങ്ങള്‍ വാട്‌സ്ആപ്പ് വഴി, ഓണ്‍ലൈനിലും അന്വേഷണം; നഴ്‌സിങ് വിദ്യാര്‍ഥികളുടെ കോപ്പിയടി വൈറല്‍ഉത്തരങ്ങള്‍ വാട്‌സ്ആപ്പ് വഴി, ഓണ്‍ലൈനിലും അന്വേഷണം; നഴ്‌സിങ് വിദ്യാര്‍ഥികളുടെ കോപ്പിയടി വൈറല്‍

തെലുഗു ഭാഷ സംസാരിക്കുന്ന അന്ന് നിലവിലുണ്ടായിരുന്ന ഹൈദരാബാദ്, ആന്ധ്രാ എന്നീ രണ്ട് പ്രദേശങ്ങളെ കൂട്ടിച്ചേര്‍ത്താണ് ആന്ധ്രാപ്രദേശ് എന്ന സംസ്ഥാനം രൂപീകരിച്ചത്. 1956 നവംബര്‍ 1നാണ് സംസ്ഥാനം നിലവില്‍ വന്നത്. എന്നാല്‍ 2014ല്‍ ആന്ധ്രാപ്രദേശം സംസ്ഥാനം വീണ്ടും വിഭജിക്കുകയായിരുന്നു. ജൂണ്‍ രണ്ടിനാണ് 23 ജില്ലകള്‍ ഉണ്ടായിരുന്ന സംസ്ഥാനത്തെ തെലുങ്കാന, ആന്ധ്രാപ്രദേശ് എന്നിങ്ങനെ രണ്ടു സംസ്ഥാനങ്ങളാക്കി മാറ്റിയത്. 13 ജില്ലകളാണ് ഇപ്പോള്‍ ആന്ധ്രാപ്രദേശിലുള്ളത്. ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ തീരുമാനത്തോടെ സംസ്ഥാനത്തെ ആകെ ജില്ലകള്‍ 26 ആയി മാറും.

കൊവാക്‌സിന്റെ വിതരണം താല്‍ക്കാലികമായി ലോകാരോഗ്യ സംഘടന നിര്‍ത്തിവച്ചു; കാരണംകൊവാക്‌സിന്റെ വിതരണം താല്‍ക്കാലികമായി ലോകാരോഗ്യ സംഘടന നിര്‍ത്തിവച്ചു; കാരണം

English summary
13 new districts will inaugurate CM Jagan Reddy Tomorrow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X